Friday 9 November 2012

സാമ്പത്തിക മാന്ദ്യം


 .....  സാമ്പത്തിക മാന്ദ്യം ......

അസീസിന്റെ വീട്ടിലേക്ക് കയറി ചെന്നപ്പോള്‍, അവന്റെ ഉമ്മുമ്മ ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു. അസീസിന്റെ വിശേഷം ചോദിച്ച് അറിഞ്ഞപ്പോഴാണ് ,ദുബായില്‍ സാമ്പത്തിക മാന്ദ്യം എങ്ങിനെ ഉണ്ടായി എന്നതിന്റെ കൃത്യമായ ന'കാരണം ന'എനിക്ക് ബോധ്യമായത് .....

ഉമ്മുമ്മ പറഞ്ഞ് തന്നത് ഇങ്ങനെ ........ ദുബായില്‍ വരുന്നതിനു മുമ്പ് അസീസ് നാട്ടില്‍ ഓട്ടോഡ്രൈവര്‍ ആയിരുന്നു. ഓട്ടോ സ്വന്തം ആയിരുന്നില്ല . വാടകയായിരുന്നു. അങ്ങിനെയിരിക്കെ അസീസ് ലോണിലൂടെ ഒരു ഓട്ടോ സ്വന്തമാക്കി, പക്ഷെ. അസീസിന്റെയും കുടുമ്പത്തിന്റെയും ജന്മ ശത്രുക്കളായ ,അയല്‍വാസിയായ ഇയ്യാത്തുംമാക്ക് ഇത് സഹിച്ചില്ല. അവര്‍ മൂന്നു പണിക്കന്‍ മാരുടെയും, നാല് മുസ്‌ല്യാക്കന്മാരുടെയും പിന്തുണയോടെ കൂടോത്രം നടത്തി. അസീസ് ലോണെടുത്ത് വാങ്ങിയ ഓട്ടോ ...കുണ്ടോ കുഴിയോ, ഇറക്കാമോ, കയറ്റമോ, വളവോ, തിരിവോ ഇല്ലാത്ത നിരന്ന റബ്ബറൈസ് ചെയ്ത റോട്ടിലൂടെ മൂന്ന് യാത്രക്കാരുമായി ഒഴുകി ഓടുന്നതിനിടെ തല കുത്തനെ മറിഞ്ഞുവത്രേ. തകര്‍ന്ന ഓട്ടോ നഷ്ടത്തിന് വില്‍ക്കേണ്ടി വന്നു (ഈ കഥ വിവരിച്ച് തരുന്നതിനിടെ അയല്‍ക്കാരിയായ ഇയ്യാത്തുമ്മയുടെ വീട്ടിലേക്ക് ഉമ്മുമ്മ ഇടയ്ക്കിടെ എത്തി നോക്കുന്നുണ്ടായിരുന്നു) അങ്ങിനെയാണ് അസീസ് ദുബായിലേക്ക് യാത്ര തിരിക്കുന്നത്.

ഹോട്ടല്‍ പണിയും നന്നായി വശമുണ്ടായിരുന്ന അസീസിനെ ഒരു മുതലാളി ഒരു വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സൈറ്റില്‍ കാന്‍റീന്‍ നടത്തുന്നതില്‍ വര്‍ക്കിംഗ് പാര്‍ട്ണര്‍ ആക്കി. അസീസിന്റെ നല്ലകാലം തെളിഞ്ഞിരിക്കുന്നു. ഓട്ടോ വാങ്ങിയതിലുള്ള കടം വീട്ടി .വീട്ടിലേക്ക് പണം അയച്ചു തുടങ്ങി . 'എടാ ,,,, അസീസ് രക്ഷപ്പെട്ടെടാ' എന്ന് നാലാള് പറയുന്ന ലെവലിലായി.

അങ്ങിനെ അസീസ് ഒരു വീടെടുക്കാന്‍ തീരുമാനിച്ചു. ഇയ്യാത്തു അടങ്ങി നില്‍ക്കുമോ? ഇയ്യാത്തു മൂന്നു പണിക്കന്‍മാരുടെയും നാല് മുസ്ല്യാക്കാന്‍ മാരുടെയും അടുത്തെത്തി. കൂടോത്രം നടത്തി .... ഗൂടോത്രം ഫലം കണ്ടു. ദുബായില്‍ സാമ്പത്തിക മാന്ദ്യം ബാധിച്ചു കണ്‍സ്ട്രക്ഷന്‍ കമ്പനി പൂട്ടി. അസീസ് നാട്ടിലെത്തി. ഉമ്മുമ്മ ചൂണ്ടിക്കാണിച്ച ഇയ്യാത്തുമ്മയുടെ വീട്ടിലേക്ക് ഞാന്‍ ഒന്ന് നോക്കിയപ്പോള്‍. ദുബായില്‍ സാമ്പത്തിക മാന്ദ്യം കൊണ്ട് വന്നതിന്റെ അഹങ്കാരമോ, റബ്ബറൈസ് ചെയ്ത റോട്ടിലൂടെ മാന്യമായി ഓടിയ അസീസിന്റെ ഓട്ടോറിക്ഷ മറിച്ചിട്ടതിന്റെ മനസ്താപമോ ഒന്നും ഇല്ലാതെ ഇയ്യാത്തുത്ത താന്‍ പിരിച്ചെടുത്ത കയര്‍ ആഞ്ഞ് വെക്കുന്നുണ്ടായിരുന്നു
ഈ കുറിപ്പ് ചുരുക്കുക

8 comments:

  1. ഹ്ഹഹഹ അത്തോളിക്കാരാ, ഇത് ഞാൻ ഇന്നാ ആറിഞ്ഞത് ദുഫായിലെ സാമ്പത്തിക മാന്ദ്യത്തിന്ന് കാരണം മുസ്ല്യാക്കാമാരാണെന്ന്

    കൊള്ളാം

    ReplyDelete
    Replies
    1. മുസ്ല്യാക്കന്മാരല്ല ........കൂടോത്രം ആണ് കാരണക്കാര്‍ .ഹ ഹ

      Delete
  2. ഹഹഹ്ഹാ
    അപ്പൊ തുഫായിലേ മാന്ദ്യത്തിന്ന് പ്രതാനാ കാരണം മുസ്ല്യാകന്മാരാണല്ലേ ഹിഹിഹി

    ReplyDelete
  3. ഒരു മറു കൂടോത്രം ചെയ്‌താല്‍ മാന്ദ്യം തീരുമോ?

    ReplyDelete
  4. കൂടോത്രം നടത്തുന്ന ആളുടെ (പണിക്കന്‍ മാരുടെ,മുസ്ല്യാക്കാന്‍ മാരുടെ താല്‍ക്കാലിക "മാന്ദ്യം "തീരും .

    ReplyDelete