Monday 3 December 2012

കറവപ്പശു







                                                                 
                       ( നവംബര്‍ മാസം ഇ മഷി ഓണ്ലൈന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്  ) 
                                                       

                                                       



തവിടും പിണ്ണാക്കും, ‘ഇളം പുല്ലും, മാത്രം . കൊടുത്തു നന്നായി പോറ്റി വളര്‍ത്തിയ അയല്‍ക്കാരന്റെ കന്നൂട്ടിയെ (പശുക്കുട്ടി)വില്‍ക്കാനുന്ടെന്നു കേട്ടപ്പോള്‍ ഉമ്മാക് ഒരാശ ...........നമുക്ക് വാങ്ങിയാലോ ?

ഉമ്മാന്റെ ആശ മൂത്തപ്പോഴാണ് ആ പശു എന്റെവീട്ടില്‍ എത്തിയത് .ഈ കാലം കൊണ്ട് അവളുടെ അഞ്ചു പേറ്‌ എങ്കിലും വീട്ടിലെ ആലയില്‍ കഴിഞ്ഞു .

അപ്പോഴേക്കും മാറ്റങ്ങള്‍ ഒരുപാട് വീട്ടിലും നാട്ടിലും ഉണ്ടായി .

.ഒപ്പം ഉമ്മാന്റെ ആരോഗ്യത്തിലും .

വല്ല മങ്ങോ പുല്ലോ കിളിച്ചു വളര്‍ന്നിരുന്ന വയല്‍ വരമ്പുകളൊക്കെ വീടുകള്‍ക്ക് വഴിമാറി .കാലിത്തീറ്റക്കും വൈക്കോലിനും ഒക്കെ തീ പിടിച്ച വില .

“”എനി കൊണ്ട് നടക്കാന്‍ കഴിയില്ല “”......... ആര്ക്കെങ്കിലും നമുക്കിതിനെ വില്‍ക്കാം 

ഉമ്മ വാപ്പയോട് പറയാന്‍ തുടങ്ങിയിട്ട് നാള് ഒത്തിരിയായി.പക്ഷെ ഉമ്മാന്റെ കണ്ടീഷന്‍ വെച്ച് പശുവിനെ വാങ്ങാന്‍ ആരെ കിട്ടും ?????????

ഉമ്മാന്റെ കണ്ടീഷന്‍ ഇതായിരുന്നു ...........ഇറച്ചിക്കാര്‍ക്ക് കൊടുക്കരുത് .........

പെറ്റ് പെറ്റ് ......കറന്ന് കറന്ന് ......വാരിയെല്ലും പുറം ചട്ടയും കാഴ്ചയായി പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഈ കിഴവി പശുവിനെ വളര്‍ത്തുവാനായി ആരു വാങ്ങാന്‍ ?

ഇത്രയും കാലം സൂക്ഷിച്ച് സ്നേഹിച്ച് വളര്‍ത്തിയ പശുവിനെ ,ഉമ്മ ഞങ്ങള്‍ മക്കളെ പോലെയാണ് കണ്ടിരുന്നത് .കുടുമ്പ വീടുകളില്‍ വിരുന്നു പോയാല്‍ ഉമ്മാക്ക് ഇരിക്കപ്പൊറുതി ഉണ്ടാവില്ല .............

.ന്‍റെ പയ്യി..........അതിന്നു പട്ടിണിയാണല്ലോ പടച്ചോനേ.....................ഉമ്മ പിറുപിറുക്കും 

ആ പശുവിനെ ഉമ്മ എങ്ങിനെ അറവുകാര്‍ക്ക് വില്‍ക്കും ..............??????????

ഞാനന്ന് ഓട്ടോ ഡ്രൈവറാണ്, പാസ്പോര്‍ട്ടു കൊപ്പിയൊക്കെ ഗള്‍ഫിലേക്ക് അയച്ച്...........................

.”വിസക്ക് കൊടുത്തിട്ടുണ്ട്‌ അടുത്ത് തന്നെ കിട്ടും “.........

.എന്ന ഗള്‍ഫ്‌ സ്വപ്പ്നം നെഞ്ചേറ്റി നടക്കുന്നവന്റെ വാചകടിയുമായി നടക്കുകയാണ് .എങ്ങിനെയെങ്കിലും ഇവിടന്നു കയിച്ചലാവണം..........നാല് മുക്കാല് സംമ്പാതിക്കണമെങ്കില്‍ ഗള്‍ഫില്‍ പോണം ......ഇതൊക്കെയായിരുന്നു ചിന്ത .

അന്ന് രാത്രി പശുവിനെ വില്‍ക്കാന്‍ ആളെ ഒത്തുകിട്ടി എന്ന വാര്‍ത്തയുമായാണ് വാപ്പ വീട്ടിലേക്കു വന്നത് .വില്‍പ്പന ഇറച്ചിക്കാര്‍ക്ക് തന്നെ .....

സങ്കടപ്പെട്ടാണെങ്കിലും അതിനെ കൊണ്ടുനടക്കാന്‍ ആവതില്ലാ എന്നാ തോന്നല്‍ ഉമ്മാനെ ഇങ്ങനെ ചിന്തിപ്പിച്ചു .......

..ആര്‍ക്കാണെങ്കിലും വേണ്ടില്ല ..........എനിക്ക് കയ്യൂല .എനി അതിനെ കൊണ്ട് നടക്കാന്‍ .

അടുത്ത ദിവസം കച്ചവടക്കാര്‍ വന്നു പശുവിനെ കണ്ടു ,മനസുകൊണ്ട്‌ അതിന്‍റെ ഇറച്ചി തൂക്കി വില ഉറപ്പിച്ചപ്പോഴാണ്‌ പശുവിനോടുള്ള ഉമ്മാന്റെ സ്നേഹം അണപോട്ടിയത് .

അടുത്ത ദിവസം കൊണ്ടുപോകാമെന്നു പറഞ്ഞു കച്ചവടക്കാര്‍ പോയപ്പോള്‍ മുതല്‍ ഉമ്മ പശുന്റെ അടുത്ത് നിന്നും മാറുന്നില്ല .ഘനീഭവിച്ച മുഖവുമായി നിറഞ്ഞ കണ്ണോടെ ഉമ്മ പശുവിനെയും നോക്കി നില്‍ക്കും …..പശു ഉമ്മാനെയും ....

എന്താ കദീശുമ്മോ.............ഒരു സങ്കടം ?

എന്ന ഭാവത്തില്‍ ...........

എന്തോ പന്തികേട് ഉണ്ടെന്നു ആ പാവം മൃഗത്തിനും മനസിലായി 
ഈ സ്നേഹവീട്ടില്‍ നിന്നും എന്നെന്നേക്കുമായി പടിയിറങ്ങേണ്ടി വരും എന്ന തോന്നലാണോ ?

അത് മുക്കുകയും മുരളുകയും ചെയ്യുമ്പോള്‍ ഉമ്മാന്റെ കണ്ണ് നിറയും .
അതിന്‍റെ ഭാഷ ഉമ്മാക്ക് മനപ്പാടമാണ് .

അത് പുല്ലുവേണമെന്നുപറയും , ആലയില്‍ നിന്ന് ഒന്ന് കഴിച്ചു കെട്ടുമ്മാ .........എന്ന് പറയും .........കാടി കലക്കി കൊടുത്താല്‍ പിണ്ണാക്ക് പോരെങ്കില്‍ അത് മുഖം തിരിക്കും .

അപ്പോള്‍ ഉമ്മ പറയും .............അത് പോട്ടെ മോളെ ,ഉള്ളത് കുടിക്കാന്‍ നോക്ക് .........നിന്റെ പാലുകൊണ്ടോന്നും പിണ്ണാക്ക് വേവൂല ........

ഒരു അനിഷ്ടത്തോടെ ആണെങ്കിലും ഉള്ളത് വലിച്ചു കുടിക്കും .

പശുവിന്‍റെ മൂട്ടില്‍ നിന്നും വീഴുന്ന ചാണകത്തിന്റെ രൂപവും ഭാവവും നോക്കി അതിന്‍റെ അസുഖം കണ്ടു പിടിക്കാന്‍ വാപ്പാക്കും ഉമ്മാകും ഒരു പ്രത്യേക കഴുണ്ടായിരുന്നു .

ആ പശുവാല്‍ വെറുക്കപ്പെട്ടവനായി വീട്ടിലുള്ളത് ഈയുള്ളവന്‍ മാത്രമായിരുന്നു .എന്റെ കയ്യില്‍ നിന്നും ഒരു പിടി പുല്ലുപോലും കിട്ടില്ല.പക്ഷേ .........എനിക്ക് പാല് കുടിക്കണം ,കരിവ്പ്പിലയും പച്ചമുളകും വെളുത്തുള്ളിയും അരച്ച് ചേര്‍ത്ത മോര് കുടിക്കണം .എന്‍റെ ഡാലിയ ചെടിയിലെ പൂവ് വിരിയണമെങ്കില്‍ ഇവളുടെ ചാണകം വേണം .

ചാണക മെടുക്കാന്‍ ആലയുടെ പിറകു വശത്തേക്ക് ഞാന്‍ ചെല്ലുമ്പോള്‍ 

‘’നന്ദിയില്ലാത്ത ഹമുക്കെ’’ .........നിന്നെ ഞാന്‍ .............

എന്ന ഒരു മുരള്ചയോടെ കാലുകൊണ്ട് തോഴിക്കാന്‍ നോക്കും .നടയിലൂടെ നടന്നു ഇവളുടെ അടുത്തെത്തിയാല്‍ ഒരു മുരളലും ഒരു ഞെളിയലും ഒക്കെയായി എന്നോടുള്ള പ്രതിഷേധം പ്രകടിപ്പിക്കും .......

മനോഹരങ്ങളായ കൊമ്പുകല്‍ക്കിടയില്‍ തെളിഞ്ഞ് നില്‍ക്കുന്ന നെറ്റിയിലെ വെള്ള പൊട്ടു കണ്ടാല്‍ പലരും പറയും .........നല്ല ഐശ്വര്യമുള്ള പശു ........ എന്ന് . 

പക്ഷെ ഞാന്‍ കണ്ട ഐശ്വര്യം അതിന്‍റെ കാലുകല്‍ക്കിടയിലെ ,അണക്കെട്ട് കണക്കെ .ഇപ്പൊ പൊട്ടും എന്നപോലെയുള്ള......... പാല് കൊണ്ട് സമൃദ്ധമായായ അകിടായിരുന്നു .........

പശുവിനെ കൊണ്ടുപോകാന്‍ ആളു വന്ന പ്പോള്‍ഉമ്മ ഒരു ബക്കറ്റ് കാടി വെള്ളം ആലയില്‍ വെച്ച്കൊടുത്തു , നീ പൊയ്ക്കോ .........നീ ഇറങ്ങിപ്പോകുന്നത് കാണാനുള്ള കെല്‍പ്പ് എനിക്കില്ല .

ആതിന്റെ നെറ്റിയില്‍ ഒന്ന് തടവിനിറഞ്ഞ കണ്ണുമായി ഉമ്മ അടുക്കള ഭാഗത്തേക്ക് .............മുങ്ങി .

കാശ് കൊടുത്ത് പശുവിനെ ആലയില്‍ നിന്ന് കഴിക്കുന്നതിനു മുമ്പ് ..........കയറിന്റെ പൈസ (ചിലയിടങ്ങളില്‍ പോറ്റുകൂലി എന്ന് പറയും .........ഇതൊരു മാമൂലാണ് ) കൊടുക്കാന്‍ അവര്‍ ഉമ്മയെ അന്യെഷിച്ചു .

ഉമ്മ ഉമ്മറത്തേക്ക് വന്നില്ല .........വാപ്പ പോറ്റുകൂലി വാങ്ങി .

പോറ്റു കൂലിയില്‍ നിന്നും ചില്ലറ ഞാന്‍ ചോദിച്ചപ്പോള്‍ ,വാപ്പ പറഞ്ഞു 

ആര്‍ക്കു കൊടുത്താലും നിനക്ക് തരില്ല .........ആ പശുവിന്റെ ആത്മാവ് അത് പൊറുക്കില്ല ............

അപരിചിതരായവര്‍ പശുവിനെ ആലയില്‍ നിന്ന് കയിച്ചപ്പോള്‍ .......പശു അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി .അത് ഉമ്മയെ നീട്ടി വിളിച്ചു ............ഉമ്പേ .................ഉമ്പേ ........


ആ നിലവിളി ചെന്ന് പതിച്ചത് ഉമ്മാന്റെ ഖല്ബിലായിരുന്നു .

ഉമ്മ സര്‍വം സഹയാണല്ലോ ? 

നടയിലൂടെ ഇടവഴിയിലെക്കിറങ്ങാനുള്ള കോണി എത്തും വരെയുംവീട്ടില്‍ നിന്നും ഇറങ്ങി പോകുന്ന ഒരു ഗള്‍ഫ്‌ യാത്രക്കാരനെ പോലെ ..........ആ പശുവിന്‍റെ നെഞ്ചു വിങ്ങുന്നുണ്ടായിരുന്നു .

പുല്ലു തിന്നു വയറ്‌ നിറയെ വെള്ളവും കുടിച്ചു ............തേട്ടിയരച്ചു കിടന്നു വിശ്രമിക്കാറുണ്ടായിരുന്ന ആ പ്ലാവിന്‍ ചുവട്ടിലേക്ക് നോക്കി ദയനീയമായി ആ സാധു മൃഗം കരഞ്ഞു .........ഉമ്പേ ..ഉമ്പേ .............

ഉമ്മാന്റെ വിഷമം തെല്ലൊന്നടങ്ങിയത് പിറ്റേ ദിവസം എന്‍റെ വിസ കിട്ടിയെന്ന വാര്‍ത്തയുമായി ജ്യേഷ്ഠന്‍ വിളിച്ചപ്പോഴാണ് .

ഈ വീട്ടില്‍ നിന്നും ഒരു പടിയിറക്കതിനുള്ള കച്ചവടം അബുദാബിയില്‍ ഉറപ്പിച്ചു കഴിഞ്ഞു .

ഞാന്‍ വിസ കിട്ടിയതിലുള്ള സന്തോഷത്തിലാണ് .പക്ഷെ ഓരോ ദിവസം കഴിയുംമ്പോളും മനസ്സില്‍ വല്ലാത്ത ചിന്തകള്‍ കടന്നു കൂടുകയാണ് .സ്വാതന്ത്രിയത്തിന്‍റെ നാളുകള്‍ എണ്ണപ്പെടുകയാണ് .ഈ വീടും അയല്‍ക്കാരും ,ഈ തണലും രാത്രിയിലെ കുളിര്‍ കാറ്റും ,ഓട്ടോ സ്റ്റാന്റും സ്നേഹ വൃന്ദങ്ങളും എല്ലാം .....എല്ലാം വിട്ട് ഒരു യാത്ര .

ഒരു ഭാഗത്ത്‌ നഷ്ടപ്പെടാനുള്ള ഇഷ്ടങ്ങളുടെ നഷ്ട കണക്കുകള്‍ ,

മറുഭാഗത്ത്‌ നേട്ടങ്ങളുടെ ആശകള്‍ നല്‍കുന്ന അതി ശക്തമായ പ്രേരണ .

പോകാനുള്ള ദിവസം അടുത്ത് വന്നു .

ഉമ്മ എന്‍റെ പിന്നാലെയാണ് .എന്‍റെ ഇഷ്ടങ്ങള്‍ അറിഞ്ഞു എന്നെ സന്തോഷിപ്പിക്കുവാന്‍ ഉള്ള ഒരവസരവും ഉമ്മ ചുമ്മാ കളയുന്നില്ല .ഉമ്മാന്റെ സന്തോഷം സങ്കടങ്ങള്‍ക്ക് മെല്ലെ വഴി മാറി .

എന്തെങ്കിലും കഴിക്കാനിരുന്നാല്‍ ഉമ്മ അത്കഴിച്ച് തീരും വരെ എന്നെയും നോക്കി നില്‍ക്കും .എന്‍റെ വിഷമം അളക്കുവാന്‍ എന്ന പോലെ .

ഈ ടെന്‍ഷനുകള്‍ ക്കിടയിലും ഞാന്‍ “ഗള്ഫുകാരന് “പഠിക്കുകയാണ് .യാത്ര പറയാന്‍ പോകുമ്പോഴൊക്കെ ഇന്‍ സൈട് ചെയ്യാത്ത ഞാന്‍ ...

.ഷര്‍ട്ട് പാന്റിന്റെ ഉള്ളിലേക്ക് തിരികി കയറ്റിയാലോ.........

എന്നൊക്കെ ചിന്തിച്ചു പോവുകയാണ് .ചില ഗമ യൊക്കെ ഞാനറിയാതെ തന്നെ എന്നിലേക്ക് ബാധിച്ചിരിക്കുന്നു ...........ആ നടത്തവും സംസാരവും ഒക്കെ .........

അങ്ങിനെ ആ ദിവസം വന്നെത്തി .

നന്ന രാവിലെയാണ് യാത്ര .എന്‍റെ വന്‍ കുടലുകള്‍ക്കിടയില്‍ എവിടെയോ ഒരു ദിനേശു ബീടിയിലെന്ന പോലെ ഒരു ചെറിയ കനല്‍ എരിയുന്നു .....ഒരു വല്ലാത്ത വിങ്ങല്‍ .

കുളിക്കാന്‍ പോകുന്നതിനു മുമ്പായി ഉമ്മ ...........******ഒരു ബാക്കെറ്റ്‌ കാടി വെള്ളം******* .......................അല്ല ഒരു ഗ്ലാസ്‌ വെള്ളം തന്നിട്ട് നിറഞ്ഞ കണ്ണോടെ പറഞ്ഞു. ..

ഇത് കുടിച്ചോ .........ഇറങ്ങി പോകുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും നോക്കരുത് ............പറച്ചില്‍ ഒരു തേങ്ങലായി മാറി ....എന്‍റെ കൈ പിടിച്ചു മുത്തിയിട്ടു ..ഉമ്മ അടുക്കളയിലേക്കു മറഞ്ഞു .

എയര്‍പോര്‍ട്ടിലേക്ക് എന്നെ യാത്രയയക്കാന്‍ പ്രമുഖര്‍ എത്തിയിരിക്കുന്നു .
അളിയന്‍ ,.അമ്മാവന്‍ ,,അയല്‍ക്കാര്‍ ,ചില സുഹുര്‍ത്തു ക്കള്‍ 

അന്നൊക്കെ ആദ്യമായി ഗള്‍ഫ്‌ യാത്രക്ക് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കുട്ടികള്‍ക്കൊക്കെ ചില്ലറ തുട്ട് കൊടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു .

കഴുത്തില്‍ കയറില്ലാതെ പോറ്റിയത് കൊണ്ട് ആ മാമൂലിനു “കയറിന്റെ പൈസ “എന്നാ പേര് വീണില്ല.അത്ര മാത്രം .

ഒരു മൃഗമാണെന്കിലും ആ പശു താന്‍ വളര്‍ന്ന വീട്ടില്‍ നിന്നും ഇറങ്ങിപോകുംപോള്‍ അനുഭവിച്ച ഹൃദയ നൊമ്പരം ...............ഞാന്‍ അനുഭവിച്ചറിയുകയായിരുന്നു.

എല്ലാവരുടെയും നോട്ടം എന്നില്‍ തന്നെ .........

ആരുടേയും മുഖത്ത് നോക്കാന്‍ ഞാന്‍ കേല്പ്പില്ലാത്തവനായി .

എന്നാലിറങ്ങാം ................

കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയും ,കൈ ബാഗും എടുത്തു അളിയന്‍ മുറ്റത്തേക്കിറങ്ങി .കഴിഞ്ഞ ദിവസം വീട് വിട്ടു ഇറങ്ങി പോകേണ്ടിവന്ന പശുവിന്റെ തൊഴുത്ത്‌ ആട്ടിയിറക്കപ്പെട്ടവന്റെ വീടിന്‍റെ പ്രതീകമായി ..........സ്വന്തം വീട് വിട്ട് അന്യനാട്ടിലേക്ക് യാത്രയാകുന്ന എന്‍റെ വേദനയായി അവിടെ നിലകൊണ്ടു .
എന്‍റെ കണ്ണുകള്‍ ഉമ്മയെ തേടി ...........ഉമ്മയെ കാണുന്നില്ല .

ഒന്ന് ഉറക്കെ വിളിച്ചു നോക്കണം എന്നുണ്ടായിരുന്നു .......

ഉമ്മാ ...........ഉമ്മാ .............പക്ഷെ ............

കുടിക്കാന്‍ വെള്ളം തന്നപ്പോള്‍ ഉമ്മ പറഞ്ഞ കാര്യം ഞാനോര്‍ത്തു .

ഇറങ്ങിപ്പോകുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കരുത് ...

ഞാന്‍ മുറ്റത്തേക്കിറങ്ങി ...........

നടവഴിയിലൂടെ ഇടവഴിയിലെക്കിറങ്ങുന്ന കോണി ക്കുനേരെ നടന്നു .എന്‍റെ ഡാലിയാ ചെടിയിലെ വിടര്‍ന്ന പൂക്കള്‍ കാര്യമറിയാതെ ചിരിച്ചു തലയാട്ടി .

വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ മനസിലാക്കുന്നു .........

പശു ഇറങ്ങിപോയത് മറ്റുള്ളവര്‍ക്ക് ഭക്ഷണമാകാനും,,
ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോയത് മറ്റുള്ളവരെ തീറ്റിപ്പോറ്റാനും ആയിരുന്നു ............

ഒപ്പം അല്ലലില്ലാതെ ജീവിക്കാനും.


(ശുഭം .......നാസര്‍ ചെറുവലത്ത്)

Tuesday 20 November 2012

പലചരക്കുകട: കലാപം

പലചരക്കുകട: കലാപംനടപ്പിലാക്കേണ്ടവര്‍ക്കും മതമുണ്ട് .കലാപകാരികള്‍ക്കും മതമുണ്ട് .വിമര്‍ശകര്‍ക്കും മതമുണ്ട് .........കൊല്ലപ്പെട്ടവന്റെ മതവും കൊന്നവന്റെ മതവും ..........മതേതരത്വം പ്രചരിപ്പിക്കുന്നുമുണ്ട്. ഇതിനിടക്കുള്ള ജീര്‍ണ്ണതയില്‍നിന്നും അത്താഴം കഴിക്കാന്‍ എത്തുന്ന ഈച്ചകക്കും മതം കല്പ്പിക്കാം .........ഹ ഹ കലക്കി .

Friday 9 November 2012

സാമ്പത്തിക മാന്ദ്യം


 .....  സാമ്പത്തിക മാന്ദ്യം ......

അസീസിന്റെ വീട്ടിലേക്ക് കയറി ചെന്നപ്പോള്‍, അവന്റെ ഉമ്മുമ്മ ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു. അസീസിന്റെ വിശേഷം ചോദിച്ച് അറിഞ്ഞപ്പോഴാണ് ,ദുബായില്‍ സാമ്പത്തിക മാന്ദ്യം എങ്ങിനെ ഉണ്ടായി എന്നതിന്റെ കൃത്യമായ ന'കാരണം ന'എനിക്ക് ബോധ്യമായത് .....

ഉമ്മുമ്മ പറഞ്ഞ് തന്നത് ഇങ്ങനെ ........ ദുബായില്‍ വരുന്നതിനു മുമ്പ് അസീസ് നാട്ടില്‍ ഓട്ടോഡ്രൈവര്‍ ആയിരുന്നു. ഓട്ടോ സ്വന്തം ആയിരുന്നില്ല . വാടകയായിരുന്നു. അങ്ങിനെയിരിക്കെ അസീസ് ലോണിലൂടെ ഒരു ഓട്ടോ സ്വന്തമാക്കി, പക്ഷെ. അസീസിന്റെയും കുടുമ്പത്തിന്റെയും ജന്മ ശത്രുക്കളായ ,അയല്‍വാസിയായ ഇയ്യാത്തുംമാക്ക് ഇത് സഹിച്ചില്ല. അവര്‍ മൂന്നു പണിക്കന്‍ മാരുടെയും, നാല് മുസ്‌ല്യാക്കന്മാരുടെയും പിന്തുണയോടെ കൂടോത്രം നടത്തി. അസീസ് ലോണെടുത്ത് വാങ്ങിയ ഓട്ടോ ...കുണ്ടോ കുഴിയോ, ഇറക്കാമോ, കയറ്റമോ, വളവോ, തിരിവോ ഇല്ലാത്ത നിരന്ന റബ്ബറൈസ് ചെയ്ത റോട്ടിലൂടെ മൂന്ന് യാത്രക്കാരുമായി ഒഴുകി ഓടുന്നതിനിടെ തല കുത്തനെ മറിഞ്ഞുവത്രേ. തകര്‍ന്ന ഓട്ടോ നഷ്ടത്തിന് വില്‍ക്കേണ്ടി വന്നു (ഈ കഥ വിവരിച്ച് തരുന്നതിനിടെ അയല്‍ക്കാരിയായ ഇയ്യാത്തുമ്മയുടെ വീട്ടിലേക്ക് ഉമ്മുമ്മ ഇടയ്ക്കിടെ എത്തി നോക്കുന്നുണ്ടായിരുന്നു) അങ്ങിനെയാണ് അസീസ് ദുബായിലേക്ക് യാത്ര തിരിക്കുന്നത്.

ഹോട്ടല്‍ പണിയും നന്നായി വശമുണ്ടായിരുന്ന അസീസിനെ ഒരു മുതലാളി ഒരു വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സൈറ്റില്‍ കാന്‍റീന്‍ നടത്തുന്നതില്‍ വര്‍ക്കിംഗ് പാര്‍ട്ണര്‍ ആക്കി. അസീസിന്റെ നല്ലകാലം തെളിഞ്ഞിരിക്കുന്നു. ഓട്ടോ വാങ്ങിയതിലുള്ള കടം വീട്ടി .വീട്ടിലേക്ക് പണം അയച്ചു തുടങ്ങി . 'എടാ ,,,, അസീസ് രക്ഷപ്പെട്ടെടാ' എന്ന് നാലാള് പറയുന്ന ലെവലിലായി.

അങ്ങിനെ അസീസ് ഒരു വീടെടുക്കാന്‍ തീരുമാനിച്ചു. ഇയ്യാത്തു അടങ്ങി നില്‍ക്കുമോ? ഇയ്യാത്തു മൂന്നു പണിക്കന്‍മാരുടെയും നാല് മുസ്ല്യാക്കാന്‍ മാരുടെയും അടുത്തെത്തി. കൂടോത്രം നടത്തി .... ഗൂടോത്രം ഫലം കണ്ടു. ദുബായില്‍ സാമ്പത്തിക മാന്ദ്യം ബാധിച്ചു കണ്‍സ്ട്രക്ഷന്‍ കമ്പനി പൂട്ടി. അസീസ് നാട്ടിലെത്തി. ഉമ്മുമ്മ ചൂണ്ടിക്കാണിച്ച ഇയ്യാത്തുമ്മയുടെ വീട്ടിലേക്ക് ഞാന്‍ ഒന്ന് നോക്കിയപ്പോള്‍. ദുബായില്‍ സാമ്പത്തിക മാന്ദ്യം കൊണ്ട് വന്നതിന്റെ അഹങ്കാരമോ, റബ്ബറൈസ് ചെയ്ത റോട്ടിലൂടെ മാന്യമായി ഓടിയ അസീസിന്റെ ഓട്ടോറിക്ഷ മറിച്ചിട്ടതിന്റെ മനസ്താപമോ ഒന്നും ഇല്ലാതെ ഇയ്യാത്തുത്ത താന്‍ പിരിച്ചെടുത്ത കയര്‍ ആഞ്ഞ് വെക്കുന്നുണ്ടായിരുന്നു
ഈ കുറിപ്പ് ചുരുക്കുക

Tuesday 2 October 2012

ചിരട്ടയില്‍ എരിയുന്ന കനലുകള്‍ .

എന്‍റെ ഒരു ബന്ധുവീട്ടില
്‍ വീടിന്‍റെ അറ്റകുറ്റപ്പണികല്‍ നടക്കുകയാണ് .ഒരു സഹായി എന്നോണം ഞാന്‍ അവിടെ കഴിഞ്ഞു കൂടുകയാണ്‌ .ഗൃഹ നാഥന്‍ ഗള്‍ഫ്കാരന്‍ .ചെയ്ന്‍സ്മോക്കേര്‍.ത്രീ ഫൈവ് സിഗററ്റുകളുടെ ആസനത്തില്‍ നുള്ളി ചുണ്ടിലേക്കെടുത്ത് വെച്ച് തീക്കൊടുത്ത് ആഞ്ഞൊരു വലിയുണ്ട് മൂപ്പര്‍ക്ക്. .ഗള്‍ഫ്‌ സിഗരറ്റിന്റെ "പരിമളം "അന്തരീക്ഷത്തിലേക്ക് ഊതിവിടുന്നതിനും ഒരു സ്റ്റൈലുണ്ട് .

ഞാന്‍ അന്ന് ഏഴാം ക്ലാസില്‍ പഠിക്കുകയാണ് എന്നാണ് ഓര്‍മ.ഗൃഹനാഥന്റെ സിഗരറ്റ് വലിയില്‍ ഞാന്‍ ആകൃഷ്ട്നായി .ഇടയ്ക്കിടെ ഗൃഹനാഥന്റെ  സിഗരെറ്റ്‌ മോഷ്ടിച്ച് വലിക്കാന്‍ തുടങ്ങി .രാത്രിയില്‍ ടെറസ്സിന്റെ മുകളില്‍ കയറി ക്കിടന്നാണ് വലി .

ഒരുദിവസം സന്ധ്യാനേരം കരുതിവെച്ച സിഗരറ്റുമായി ടെറസ്സിലേക്ക് കയറാന്‍ ഒരുങ്ങിയപ്പോഴാണ്,ഏണി അവിടെയില്ലാ എന്ന് ഞന്‍ അറിഞ്ഞത് .അടുത്ത വീട്ടുകാരന്‍ ആവശ്യത്തിനായി കൊണ്ടുപോയിരിക്കുന്നു .എനിഎന്ത് ചെയ്യും ?

ഞാന്‍ ആലോചിച്ചു .കക്കൂസില്‍നിന്നായാലോ വലി  .?

അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത് ...ലൈറ്റര്‍ ടെറസ്സിന്റെ മുകളിലാണ് .ഒരു തീപ്പെട്ടിക്കു വേണ്ടി വീട് മുഴുവന്‍ അരിച്ചു പെറുക്കി .ഞാന്‍ അമ്മായി എന്നുവിളിക്കുന്ന ഗൃഹ നാഥന്‍റെ ഭാര്യ മാത്രമേ അന്നവിടെയുള്ളൂ .....

എന്താടാ നീ തപ്പിനടക്കുന്നത് ?..........അമ്മായിയുടെ ചോദ്യം .

ഞാന്‍ മുറ്റത്തേക്കിറങ്ങി .സന്ധ്യ കഴിഞ്ഞ്ഇരുട്ട് വീണിരിക്കുന്നു .അയല്‍പക്കത്തെ കുട്ടികളുടെ ഈണത്തിലുള്ള പുസ്തകവായന കേള്‍ക്കാം ....പാഠം മൂന്നു തെന്നാലി രാമന്‍ ..............തെന്നാലി രാമന്‍ വിജയനകരിയിലെ കൊട്ടാരത്തില്‍ മന്ത്രിയായിന്നു .............................തെന്നാലി രാമന്‍ അതി ഭുദ്ധിമാനായിരുന്നു ................................

അപ്പോഴാണ്‌ എന്‍റെ ഭുദ്ധിയില്‍ ഒരു വഴി തെളിഞ്ഞുവന്നത് .തെന്നാലി രാമന്‍റെ ഭുദ്ധി .

.അടുക്കളയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാചകം വീടിന് പിറക് വശത്തെ വിറക്‌ പുരയില്‍ ആയിരുന്നു .അടുപ്പില്‍ തീക്കനല്‍ ഉണ്ടാകും ........ഐഡിയാ........ഒരു വിറക്‌ കഷണവുമായി ഞാന്‍ അടുപ്പില്‍ ചികഞ്ഞ് നോക്കി .

ശ്വാസം നിലക്കാത്ത ജീവനുള്ള തീക്കനലുകള്‍ എന്നെ നോക്കി ചിരിക്കുന്നു .....അപ്പോഴാണ്‌ ഞാന്‍ ആലോചിച്ചത് ....എങ്ങിനെ സിഗരറ്റ് കത്തിച്ചു കക്കൂസിലേക്ക് പോകും ?....ആരെങ്കിലും കണ്ടാല്‍ ?

വീടിനടുത്തുള്ള കദളിവാഴത്തോട്ടത്തിന്  നടുവിലാണ് കക്കൂസ് ഉള്ളത് .വാട്ടര്‍ ടാപ്പ്‌  സൗകര്യം  ഇല്ല .കിണറ്റില്‍നിന്നും വെള്ളം കോരിനിറച്ച ബാക്കെറ്റുമായി വേണം കക്കൂസില്‍ പോകാന്‍ . 

അപ്പോഴാണ്‌ എന്‍റെ ബുദ്ദിയില്‍ ആ ഐട്യ തെളിഞ്ഞത് .

 തീക്കനല്‍ ഒരു ചിരട്ടയിലിട്ടു ആദ്യം കക്കൂസില്‍ കൊണ്ട് വെക്കുക ,എന്നിട്ട് വെള്ളവുമായ് കക്കൂസില്‍ പോവുക .

അങ്ങിനെ കനലിട്ട ചിരട്ട ഞാന്‍ ഇരുളിന്റെ മറവിലൂടെ കക്കൂസില്‍ കൊണ്ട് വെച്ചു .എന്നിട്ട് അതെവഴിത്തന്നെ ,വീടിന്‍റെ പിറകിലൂടെ കിണറ്റിന്‍ കരയില്‍ എത്തി .

 ബക്കറ്റ് കാണുന്നില്ല .അതെവിടെപ്പോയ്‌ .

അപ്പോഴാണ്‌ ആ ഞെട്ടിക്കുന്ന കാഴ്ച്ച ഞാന്‍ കാണുന്നത് .അമ്മായി ബക്കറ്റും വെള്ളവുമായി കദളിവാഴ ത്തോട്ടത്ത്തിലൂടെ കക്കൂസിലേക്ക് നടക്കുന്നു .

ചിരട്ടയിലെ കനലുകള്‍ എന്‍റെ നെഞ്ജത്ത് എരിയാന്‍ തുടങ്ങി .അതു ഞ്ഞരംമ്പിലൂടെ പടര്‍ന്നുകയറി .കക്കൂസില്‍ എത്തുന്ന അമ്മായി കാണാന്‍ പോകുന്നത് ,ഇരുട്ടില്‍ ചിരട്ടയില്‍ എരിയുന്ന കനലുകള്‍ ആണ് .

ഞാന്‍ അവിടെ പതുങ്ങി നിന്നു ...അമ്മായി കക്കൂസില്‍ കയറിയതും ........

.......കുഞാമ്യെ ....

...എന്നൊരു നിലവിളിയോടെ കക്കൂസില്‍നിന്നും പുറത്തേക്ക് ഓടി ...ഞാന്‍ ഇരുട്ടിന്റെ മറവിലൂടെ അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചു .

ഭുദ്ധി പാളിയ ഞാന്‍ ഭുദ്ധിമാനായ തെന്നാലിരാമന്‍റെ കഥ ഉറക്കെ വായിക്കുന്ന കുട്ടികളുടെ അടുത്തിരുന്നു .

പന്ത്രണ്ടു വയസ്സുകാരനായ ഞാന്‍ സിഗരറ്റ് വലിക്കുന്ന കഥ എങ്ങാനും എന്‍റെ ബാപ്പയറി ഞാലുണ്ടാകുന്ന പുകില് ....ഹോ ...

അമ്മായി ഓടിയത് കുഞാമിനാന്റെ വീട്ടിലേക്കാണ് .കുഞ്ഞാമിയുടെ മൂത്തമകനോടും ,മത്സ്യത്തൊഴിലാളിയായ ഉസ്മാന്ക്കയോടും കിതച്ചു കിതച്ചു അമ്മായി ഒരുവിധം താന്‍ കണ്ട സംഭവം വിവരിച്ചു .

ചിരട്ടയില്‍ എരിയുന്ന കനലുകളോ?..........അതും കക്കൂസില്‍ .ഉസ്മാന്ക്കാക്ക് ഒന്നും പിടികിട്ടുന്നില്ല .

  .കൃത്യമായ നിഗമനത്തില്‍ അവര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല .പക്ഷെ .........ഉസ്മാന്റെ മനസ്സില്‍ സംശയം ഉടലെടുത്തു ....ആ സംശയം അയാള്‍ കുഞാമിയോടു തുറന്നു പറഞ്ഞു .

,,,,,,,ജിന്നിന്റെ കളിയാണെന്ന് തോന്നുന്നു ,,,,,,,,

.....അപ്പൊ ജിന്നുകള്‍ കക്കൂസില്‍ പോകുമോ ?...സംശയം കുഞ്ഞാമിയുടെതാണ്‌.

എടീ ബട്കൂസെ ................ജിന്നുകളില്‍ നല്ലതുമുണ്ട് ചീത്തയുമുണ്ട് ...നല്ല ജിന്നുകള്‍ പള്ളികളിലും പള്ളിക്കാട്ടിലും മൊക്കെ കറങ്ങിനടക്കും ...ചീത്ത ജിന്നുകളാണ്‌ ഇങ്ങനെ കക്കൂസിലെക്കെ ഹറാംമ്പര്‍പ്പ് ഉണ്ടാക്കുന്നത്‌ ...ഉസ്മാന്‍ കെട്ട്യോളെ പറഞ്ഞ് മനസിലാക്കി .

അത് ശെരി.....................കുഞ്ഞാമി തന്റെ അറിവുകേടില്‍ പശ്ചാത്തപിച്ചു .

പിറ്റേ ദിവസം ഉസ്മാന്റെ കേറോഫില്‍ നരച്ച താടിയും വെള്ള  തൊപ്പിയും വെച്ച ഒരാള്‍ വീട്ടില്‍ വന്നു .അയാള്‍ ആ ചിരട്ട പരിശോദിച്ചു.

അവിടെയും ഇവിടെയും പതുങ്ങി പതുങ്ങി ഞാന്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു .

അയാള്‍ ഒരു വിരലടയാള വിതക്തനെപ്പോലെ ആ ചിരട്ട പരിശോദിക്കുകയാണ് .....

ജിന്നിന്റെ കൈവിരലടയാളമേങ്ങാനും കിട്ടിയാലോ ?.....

തന്‍റെ തുണിസഞ്ചി യില്‍ നിന്ന് രണ്ടു സ്റ്റിക്കര്‍ എടുത്തു അയ്യാള്‍ അമ്മായിക്ക് കൊടുത്തു .ഒരു പള്ളിക്കുബ്ബയുടെ ചിത്രവും അറബിയില്‍ ഏതാണ്ടോ എഴുതിയ പച്ച നിറമുള്ള സ്ടിക്കെര്‍ .

.അമ്മായി മടക്കിയ പണം എണ്ണിനോക്കതെ കീശയില്‍ താഴ്ത്തി അയാള്‍ മടങ്ങി .

അന്ന് രാത്രി കുഞ്ഞായി മുസ്ല്യാര്‍ വീട്ടിലെത്തി .രണ്ടു യാസീന്‍ ഒതി .

നെയ്യില്‍ വാട്ടിയ തേങ്ങാ കഷണം കൊണ്ട്  ഡക്കറേഷന്‍ ചെയ്ത പുഴുങ്ങിയ മധുരമുള്ള ഗോതമ്പ്‌ കറി മുസ്ല്യാരോടൊപ്പം ഞാനും തിന്നു .

അമ്മായി മടക്കിയതും വാങ്ങി കുഞ്ഞായി മുസ്ല്യാര്‍ മുറ്റത്തേക്കിറങ്ങി . അമ്മായിക്ക് ഒരു ഉറപ്പ്‌ കൊടുത്തു ....

..ആ ജിന്നിന്‍റെ ശല്യം എനി ഉണ്ടാവില്ല .

ആ ഉറപ്പു ശെരിയായി ഭാവിച്ചു .

ആ  “ജിന്നിന്റെ” ശല്യം പിന്നീട് ആ വീട്ടില്‍ ഉണ്ടായിട്ടില്ല .

ശുഭം ..........(.അത്തോളിക്കാരന്‍ )

Sunday 23 September 2012

മനുഷ്യനെ തിരിച്ചറിഞ്ഞ കുറുക്കച്ച്ചന്‍






(കുറിപ്പ് ):എന്റെ നാട്ടില്”” കുറുക്കന്”” എന്ന് നാട്ടുകാരാല്വിളിപ്പേര് വീണ ഒരു കുടുംപമുണ്ട് . കുടുമ്പത്തില്നടന്ന ഒരു വിവാഹത്തിന് വരന്റെ കൂട്ടുകാര്കെണി വെച്ച് ഒരു കുറുക്കനെ പിടിച്ചു .കൂട്ടിലാക്കി . കല്യാണ വീട്ടിന്റെ മുന്നില്കൊണ
ട് വെച്ചു.നാലഞ്ചു ദിവസം കുറുക്കന്അവിടെ കഴിഞ്ഞു കൂടി .ഒരു തമാശ മാത്രമായിരുന്നു അത് (.ജെ സി ബി ഡ്രൈവറുടെ കല്യാണത്തിന് വധൂ വരന്മാരെ ജെ സീ ബി യില്കൊണ്ട് പോയത് പോലെ യുള്ള സമ കാലിക കല്യാണ തമാശ )പിന്നീട് കുറുക്കനെ സുരക്ഷിതമായി തുറന്നു വിടുകയും ചെയ്തു .................... കുറുക്കന്റെ പിന്നീടുള്ള ദിനങ്ങള്എന്റെ ചെറിയ ഭാവനയില്ഇവിടെ സമര്പ്പിക്കുന്നു .



......മനുഷ്യനെ തിരിച്ചറിഞ്ഞ കുറുക്കച്ച്ചന്‍.......

ഹൂയ്‌ ..കൂയ്‌ ...കൂയ്‌ .........കൂ ഹൂയ്‌ .....കൂയ്‌ ഹുയ്‌ .....ഹുഓ........കൂയ്‌ ........അരിയാടുമലയിലെ കാട്ടിട, മുളങ്കാട്ടിലേക്ക് തിരിയുന്ന ജങ്ങ്ഷനിലെ മാളത്തില്‍  താമസിക്കുന്ന  കുറുക്കന് മാര്‍   ഓരിയിട്ടു......ആഹ്ലാദത്തിന്റെ  ഓരിയിടല്‍.

നാലഞ്ചു ദിവസമായി മടയില്‍നിന്നും  ഇര പിടിക്കാന്‍ പോയ  കുറുക്കച്ച്ചന്‍ തിരിച്ചെത്തിയ സന്തോഷത്തിലാണ് അമ്മ  കുറുക്കിയും, കുട്ടി കുറുക്കന്മാരും

.അഞ്ചു ദിവസത്തിന് ശേഷമാണ് കുരുക്കച്ച്ചന്‍ തിരിച്ച് വരുന്നത് .വല്ല അപകടത്തിലും ചെന്ന് ചാടിയോ .........എന്നാകുടുമ്പത്തിന്റെ ആകാംശക്ക്  വിരാമ മിട്ടാണ് .........അവന്‍റെ തിരിച്ചു വരവ് ........


ന്‍റെ പൊന്നെ .....നിങ്ങള് എവിടെ പോയ്‌ കിടക്കു വാര്‍ന്നു ....

ഞാനും നിങ്ങളെ കുട്ടികളും കണ്ണില്‍ എണ്ണയും ഒഴിച്ച് കാത്തിരിക്കയായിരുന്നു ...............എന്‍റെ കുറുക്കച്ചന് ഒരാപത്തും സമ്പവിക്കാതെ തിരിച്ചു വരണേ എന്ന  പ്രാര്‍ഥനയോടെ .......

കുരുക്കന്മല ദൈവത്തിന്നു പത്തു കോഴിത്ത്തല ഞാന്‍ നേര്ന്നെന്റെ പൊന്നെ
.........പിന്നെ വേട്ടക്കൊരു കോഴി യപ്പന്ന് രണ്ടു പൂച്ച വാലും ......

...ന്‍റെ പൊന്നെ .........എന്‍റെ  വിളി കേട്ട കുരുക്കാന്‍ മലയപ്പാ  പത്തല്ല ...പന്ത്രണ്ടു കോഴിത്ത്തല തന്നെക്കാമേ .

.......കുറുക്കിയുടെ കണ്ണില്‍ നിന്നും ആനന്ദ കണ്ണീര്‍ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു .

എടാ  മക്കളെ  നിങ്ങളച്ചന്‍ വന്നെടാ ....

.കോഴിയെല്ല് കോലുമുട്ടായ് കണക്കെ വായിലിട്ടു കളിക്കുന്ന കുട്ടി കുരുക്കാന്‍ മാരെ  നോക്കി കുറുക്കി പറഞ്ഞു ..........

കുട്ടി കുറുക്കന്മാര്‍ അച്ഛന്‍റെ  തോളില്  കയറി ..........
കുഞ്ഞു കുറുക്കന്‍  അച്ഛന്‍    ഒരുമ്മ കൊടുത്തു .

പക്ഷെ ...അച്ചന്‍ കുറുക്കന്‍ മറ്റൊരു ലോകത്തായിരുന്നു .പ്രിയതമയുടെ ആനന്ദ കണ്ണീരും ........ആശ്വാസ വാക്കും അച്ഛന്‍ കുറുക്കനെ തെല്ലും കുലുക്കിയില്ല .മറുത്തൊരു വാക്ക് പറഞ്ഞില്ല .

അച്ചന്‍ കുറുക്കന്‍ .........ഉരിയാടാ കുരുക്കനായി ,
ഒരേയൊരു നോട്ടവും ..നാക്കും നീട്ടി കിതച്ചു കിതച്ചു ...ഒരെയോരിരിപ്പ്  മാത്രം  .


കുറുക്കി ധര്‍മ സങ്കടത്തിലായി...........പ്രിയതമന്‍ ഒന്നും മിണ്ടുന്നില്ല .വല്ല മനുഷ്യനും തലക്കിട്ടു പെരുമാറിയോ ??.......

.അതോ വല്ല അസുഖവും പിടിച്ചോ ??

കുറുക്കി നെറ്റിയില്‍ കൈവെച്ചു നോക്കി .........ഹേയ് പനീ യൊന്നുമില്ല ....നോര്‍മല്‍

പിന്നെ എന്ത് സംഭവിച്ചു??......വല്ല പ്രേതവും ......

ഭര്‍ത്താവ്‌ തിരിച്ചെത്തിയപ്പോള്‍ ഉണ്ടായ ആഹ്ലാദം .....ചില ആശങ്കകള്‍ക്ക് വഴി മാറി .

കൂ ....കൂ ....ഹൂയ്‌ ഹൂയ്‌ ..........കൂ ...കൂ ........ഹൂയ്‌ ......ഹൂയ്‌ .

മാളത്തിനു പുറത്ത് എതോകുരുക്കാന്‍ മാര്‍ ...കോളിംഗ് കൂവല്‍ നടത്തി .

കുറുക്കി ..........മാളത്തിനു പുറത്തേക്ക് തല  നീട്ടി  നോക്കി ........

അയല്‍ക്കാരായ .....വേലു കുറുക്കനും ,കോമ കുറുക്കനും .

അച്ഛന്‍ കുറുക്കന്‍ തിരിച്ചെത്തിയ കഥ ............അയല്‍ക്കാര്‍ അറിഞ്ഞിരിക്കുന്നു .
മാളത്തിലേക്ക്  വന്നാട്ടെ ..........കുറുക്കി അയല്‍ക്കാരെ ക്ഷണിച്ചു .

കൂട്ടുകാരും അയല്‍ക്കാരുമായ കോമ കുറുക്കനെയും ,വേലുകുറുക്കനെയും കണ്ടിട്ടും .........
.അച്ഛന്‍ കുറുക്കന് കുലുക്കമില്ല .ഒരു വിഷാദ കാമുകനെ പോലെ .....ഏകാന്തതയില്‍ എവിടേക്കോ കണ്ണും നട്ടിരിക്കുകയാണ് .

എവിടെയായിരുന്നെടാ നീ .....ഇത്രയും ദിവസം ?കോമ കുറുക്കന്‍ ചോദിച്ചു .

കെട്ട്യോളും രണ്ടു കുട്ട്യേളും ......ഇവിടെ ഒറ്റക്കായിരുന്നു എന്ന വല്ല വിജാരവും ഉണ്ടായിരുന്നോ നിനക്ക് ??
വേലു കുറുക്കന്‍ കോമ കുറുക്കന്‍റെ ചോദ്യത്തിന് അകമ്പടി സേവിച്ചു .

ആരു കേള്‍ക്കാന്‍ ?

ഇതിനിടെപൂട പൊളിച്ച  ഒരു പിടക്കൊഴിയുടെ മാംസം  കുറുക്കി  വിരുന്നുകാര്‍ക്ക്  വിളമ്പി  .........

അപ്പോള്‍ മാത്രമാണ് കുരുക്കാച്ചന്‍ തലയൊന്നു അനക്കിയത് .........ഹാവൂ കുറുക്കിക്ക് ഒരല്‍പം ആശ്വാസം പകര്‍ന്ന് കുരുക്കച്ച്ചന്‍  അയല്‍ക്കാരോട് ഒപ്പം ആഹാരം കഴിച്ചു .........പക്ഷെ ഒരക്ഷരം ഉരിയാടിയില്ല .

കുരുക്കച്ച്ചന്റെ പെരുമാറ്റം കോമ കുറുക്കനും ,വേലു കുറുക്കനും പിടിച്ചില്ല ?

അവര്‍ മാളത്തില്‍ നിന്നും യാത്രപോലും ചോദിക്കാതെ പുറത്തിറങ്ങി .

ഇത്രയും കാലം കൂടനടന്ന കുരുക്കച്ച്ചന്റെ തിരോദാനം അവരെയും സങ്കട പെടുത്തിയിരുന്നു .അതുകൊണ്ടാണ് കുറുക്കച്ച്ചന്‍ തിരിച്ചെത്തി എന്നറിഞ്ഞ നിമിഷം തന്നെ അവനെ കാണാന്‍ ഇറങ്ങി പുറപ്പെട്ടത്‌ .

അയല്‍ക്കാരുടെ ഇറങ്ങി പോക്കില്‍ ഒരുപിണക്കം കണ്ടറിഞ്ഞ കുറുക്കി അവര്‍ക്ക് പിറകെ കൂടി .

കോമേട്ടനും വേലുവേട്ടനും വിഷമം തോന്നരുത്‌ ...........കുറുക്കി അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു .

വേണ്ട കുറുക്കി ........ഞങ്ങള്‍ക്ക് തൃപ്തിയായി ....അവന്‍ എല്ലാം മറന്നു .ഞങ്ങളോടൊപ്പം കോഴി വേട്ടക്ക് പോയതും ,നാട്ടു നായ്ക്കളെ ഒപ്പം നിന്ന് തുരത്തി യതും, .കൊളക്കാട് തോട്ടിന്കരയില്‍ നിന്ന് ഞണ്ട് പിടിച്ചു തിന്നതും,കൊടച്ചി പ്പാറയുടെ മുകളില്‍ കയറി ഓരിയിട്ടതും .....എല്ലാം എല്ലാം ......അവന്‍ മറന്നു കുറുക്കി ....... കോമ കുറുക്കന്‍ നിരാശയോടെ പറഞ്ഞു .

നിങ്ങലോടെന്നല്ല ..........കെട്ട്യോളായ എന്നോടും, ഊണും മിണ്ടിയിട്ടില്ല .

 ഒരു കോഴി ക്കുഞ്ഞിനെ പോലും പിടിച്ച് തിന്നാന്‍ പ്രായമാകാത്ത ആ മക്കളോട് പോലും .
.......ഒരക്ഷരം ഉരിയാടിയിട്ടില്ല .

.....കുറുക്കി പൊട്ടി കരഞ്ഞു പോയി .

നിങ്ങള്കൂടി പിണങ്ങിയാല്‍ ഞാന്‍ മുയലിറച്ച്ചിയില്‍ വിഷം ചേര്‍ത്ത് എന്റെ മക്കള്‍ക്ക്‌ കൊടുക്കും ...........ഒപ്പം ഞാനും ചാവും .സത്യം ...

കുറുക്കിയുടെ വാക്കുകള്‍ മൂത്ത മുളയുടെ മെരട് പോലെ ഉറപ്പുണ്ടായിരുന്നു .
കുറുക്കി പറയുന്നതില്‍ എന്തോ കാര്യമുണ്ടെന്നു അവര്‍ക്ക് മനസിലായി .


തങ്ങളുടെ കൂട്ടുകാരന്‍ അരുതാത്തത് എന്തോ സംഭവിച്ചിരിക്കുന്നു .....

.കോമ കുറുക്കനും ,വേലു കുറുക്കനും , കുരുക്കച്ച്ചന്റെ പെരുമാറ്റത്തില്‍ നിന്നും  ,കുറുക്കിയുടെ കരഞ്ഞു കൊണ്ടുള്ള വിശദീകരണത്തില്‍ നിന്നും മനസിലായി .

.ഈ അവസരത്തില്‍  ഇവരെ സഹായിക്കാതിരുന്നാല്‍ കുറുക്കത്വം ഇല്ലാത്ത കുരുക്കാന്‍മാരാണ് തങ്ങളെന്ന്   മറ്റു കുറുക്കന്മാര്‍ വിലയിരുത്തും .

കോഴിയിറച്ചി കഴിക്കുമ്പോള്‍ കുരുക്കച്ചന്റെ ചില ഗോഷ്ടികള്‍ കോമു കുറുക്കന്‍ ശ്രദ്ധിച്ചിരുന്നു .അതും അരിയാട് മലയില്‍  ഇയ്യിടെ  നടന്ന ഒരു സംഭവവുമായി   കോമു ക്കുറുക്കാനെ ചില സംശയങ്ങളിലേക്ക് ഉയര്‍ത്തി ചിന്തിപ്പിച്ചു .

“”കുറുക്കച്ച്ചനെ ......പ്രേതം ....ബാധിച്ചിരിക്കുന്നു”” ...തന്‍റെ സംശയം കോമു തുറന്നടിച്ചു .

“””””””എന്‍റെ വേട്ടക്കൊരു കോഴി കുറുക്കപ്പാ .”””

..........കുറുക്കി കോമുവിന്റെ സംശയം കേട്ട് .”””.......ആര്‍ത്തു കരഞ്ഞു .””””

ഒരു വിധം കുറുക്കിയെ അവര്‍  സമാധാനിപ്പിച്ചു .എന്നിട്ട് മുമ്പുണ്ടായ ആ സംഭവം .........വിശദീകരിച്ചു .

“””””അരിയാട് മലക്ക് അപ്പുറത്തായി ഒരു കുന്നുണ്ട് .

അവിടെ ...വടക്കേ മുളങ്കാട് മടയില്‍ താമസിക്കുന്ന ............മൂപ്പന്‍  കുറുക്കന്‍റെ ഇളയ മകള്‍ നീലി ..........സുന്ദരിയായ നീലി യെ കണ്ടാല്‍  ഏതു കുറുക്കനും ആഗ്രഹിച്ചു പോകും ........അവളെ സ്വന്തമാക്കാന്‍ .

മനോഹരമായ അവളുടെ വാലിന്റെ നീളം  ,ഇളം നീല കണ്ണുകള്‍ ,എത്ര സുന്ദരി .......എത്ര മനോഹരി എന്‍റെ കുറുക്കേശ്വരീ ..........

 കണ്ടാല്‍ ഏതു പൂവാല കുറുക്കന്മാരും .....പാടിപ്പോകുന്ന സൌന്ദര്യം .

.......നീലി  നാട്ടില്‍ നിന്നും കാട്ടില്‍ കയറി വന്ന ഒരു നാട്ടു നായയുമായി  പ്രണയത്തിലായി .
......കാട്ടില്‍ നിന്ന് നാട്ടിലേക്ക് ..........നീലി ,  നിന്നെ ഞാന്‍ കൊണ്ട് പോകും.   നിന്നെ ഞാന്‍ ഒരു പരിഷ്ക്കാരി കുറുക്കിയാക്കും ...നാട്ടു നായ അവളോട്‌ പറഞ്ഞു .

നീലി എല്ലാം വിശ്വസിച്ചു .സുന്ദരിയായിരുന്നെന്കിലും അവള്‍ ഒരു മണ്ടിയായിരുന്നു .വിലപ്പെട്ടതെല്ലാം കവര്‍ന്നെടുത്തു ............നായ നായിന്‍റെ പാട്ടിനു പോയി .


നീലി ഗര്‍ഭിണി ആയ വിവരം അറിഞ്ഞതില്‍ പിന്നെ ........നാട്ടു നായ കാട്ടിലേക്ക് വരാതെയായി .അവന്‍ നാടിന്‍റെ തനി സ്വഭാവം കാണിച്ചു .

നീലി ആകെ തളര്‍ന്നു ..........തന്‍റെ ജീവിതം ഒരു നാട്ടുനായ ....നക്കി ..........എന്ന ചിന്ത അവളെ വേട്ടയാടി .

“”തന്‍റെ വയറ്റില്‍ ഒരു നായി കുറുക്കന്‍ വളരുകയാണ്‌.””

താന്‍ പ്രസവിച്ചാല്‍ അപ്പനായ , മൂപ്പന്‍ കുറുക്കന്‍ ......തന്നെ കടിച്ചു കൊല്ലും .

തന്‍റെ കുഞ്ഞിനെ ........നായി കുറുക്കാ ....നായി കുറുക്കാ എന്ന് വിളിച്ച്കുറുക്ക സമൂഹം കളിയാക്കും .

എനിയെന്തിനീ ജീവിതം ......

ഒരു നായി കുറുക്കന്‍റെ അമ്മയായി ജീവിക്കുന്നതിലും ഭേതം .......മരിക്കുകയാണ് .

ഒരുദിവസം സന്ദ്ധ്യക്ക്‌ പാറ കോറിയിയിലേക്ക് എടുത്തു ചാടി ........നീലി കുറുക്കി ആത്മഹത്യ ചെയ്തു .

കുറുക്കിയുടെ ആത്മാവ് മോക്ഷം കിട്ടാതെ ഈ അറിയാട് മലയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടാത്രേ .പറങ്കി മാവിന്‍ തോട്ടത്തിനപ്പുറത്തെ ആ പാലമര ചുവട്ടില്‍ ആണ് അവളുടെ വിളയാട്ടം .

...........തൂവെള്ള രോമം പുതച്ച നീലിയുടെ പ്രേതം ....

നീല കണ്ണുകളുള്ള .......കുറുക്ക പ്രേതം .

 .കൂ ക്കു ഗൂ കൂ ......ഗൂക്ക് ഗൂകൂകാ .........എന്ന ഈണത്തില്‍ പാട്ടും പാടി .

ആഞ്ഞിലി മൂട്ട് മടയിലെ ചിന്നനും , ചെങ്ങോട്ടി കുറുക്കനും ....നേരിട്ട് കണ്ടിട്ടുണ്ടത്രേ .........

കോമകുറുക്കന്‍റെ വിശദീകരണത്തിന് ശേഷം വേലുക്കുരുക്കാന്‍ ദൃക്സാക്ഷിത്വ വിവരണത്തിലൂടെ   കുറുക്കിയെ വിശ്വസിപ്പിച്ചു ......


കുറുക്കി ക്കു തല കറങ്ങുന്നത് പോലെ തോന്നി ...........അവള്‍ തറയില്‍ ചാഞ്ഞു കിടന്നു ................നാക്ക് പുറത്തേക്കിട്ടു ........കിതച്ചു .

കുറുക്കി മോളെ നീ തളരരുത് ...........വേലു ,കുറുക്കി യെ ആശ്വസിപ്പിച്ചു .

പ്രേത ബാധയില്‍ നിന്ന് കുരുക്കച്ചനെ രക്ഷപ്പെടുത്താന്‍ ഒരു ഉപായവും
പറഞ്ഞു കൊടുത്തു .

ഇവിടെ അടുത്ത് ......എലിയോടു മലയില്‍

വേട്ടക്കൊരു കോഴി കുറുക്ക പ്പന്‍ ന്റെ പിന്‍ഗാമിയായ ......മുനിയന്‍ എന്ന് പേരുള്ള ഒരു മന്ത്രവാദി കുറുക്കന്‍ ഉണ്ട്
 .
.അവന്‍ മന്ത്രിച്ചു തരുന്ന കരിമ്പൂച്ച മാല കഴുത്തിലണിഞ്ഞാല്‍  കുരുക്കച്ചന്റെ ശരീരത്തില്‍ കയറിയ  നീലിയുടെ പ്രേതം ഒഴിഞ്ഞു പൊയ്ക്കൊള്ളും .

പിന്നെ  നീലിയുടെ പ്രേതം അരിയാടു മലയില്‍  പാട്ട് പാടില്ല .കുറുക്കി ........നീ ധൈര്യമായിരിക്ക് .

അയല്‍ കുറുക്കന്‍മാരുടെ വാക്കികളില്‍ ആശ്വാസം  കണ്ടെത്തി കുറുക്കി മാളത്തിലേക്ക് കയറി .

അന്ന് രാത്രി തന്നെ മുനിയന്‍ കുറുക്കനെ തേടി .കോമനും വേലുവും എലിയോടു മലയിലേക്ക് യാത്രയായി .

വേട്ടക്കൊരു കോഴി കുറുക്ക പ്പന്‍ ന്റെ അവസാനത്തെ പിന്‍ഗാമിയായ മുനിയന്‍ കുറുക്കന്‍...........പക്ഷെ ,അരിയാട് മലയിലേക്ക് വന്നില്ല .
വാര്‍ദ്ധക്യത്തിന്‍റെ അവശത  അതിനു മുനിയനെ  അനുവദിച്ചില്ല .

പകരം നൂറ്റൊന്നു ദിവസം കരിമ്പപാറപ്പുറത്ത് ഉണക്കിയെടുത്ത  കോഴികുടലില്‍ ,കരിമ്പൂച്ചയുടെ വാരിയെല്ല് ,കോര്‍ത്ത പൂജിച്ച മന്ത്രമാല വേലു കുറുക്കന്റെ കയ്യികൊടുത്തിട്ടു .........മുനിയന്‍ മന്ത്ര വാദി പറഞ്ഞു .

തെളിഞ്ഞ വെള്ളത്തില്‍ മുങ്ങിക്കുളിച്ച് ...
കുറുക്കന്‍മല ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച്‌ ........
.ഏതെങ്കിലും പാറപ്പുറത്ത് കയറി ...ഓരിയിടുക .

അതിനു ശേഷം  മാല കുറുക്കച്ച്ചന്റെ കഴുത്തില്‍ അണിയുക .

അഞ്ചു നാള്കൊണ്ട് പ്രേതം, ,ശരീരം വിട്ടൊഴിഞ്ഞു പോകും   .ഉറപ്പ്‌ .

ആ ദൌത്യം ...........കുരുക്കി തന്നെ ഏറ്റെടുത്തു .

അവള്‍ രാത്രിയില്‍ കൊളക്കാട് തോട്ടില്‍പോയി മുങ്ങിക്കുളിച്ചു..കുളിച്ചു മടങ്ങുമ്പോള്‍  കുരുക്കച്ചനു  വേണ്ടി നാലഞ്ചു ഞെണ്ടുകളെയും പിടിച്ചു .

കൊടച്ചിപ്പാറയുടെ മുകളില്‍ ക്കയറി കുറുക്ക ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച്‌ ........ഓരിയിട്ടു.

ഹൂ കൂ ....കൂ .ഹൂ .കൂ ഹൂ .......ഹുയ്‌ ഹു ഹുയ്‌

തിരിച്ചു മാളത്തില്‍ വന്നു ....കരിമ്പപൂച്ച  മാല പ്രിയതമന്‍റെ കഴുത്തില്‍ ചാര്‍ത്തുമ്പോള്‍ .........കുറുക്കി തേങ്ങിക്കരഞ്ഞു പോയ്‌ .

കുറുക്കച്ചന് ഒരു അനക്കവുമില്ല ..........മിണ്ടാട്ടവുമില്ല .

കുറുക്കി കുറെ നേരം ആ കണ്ണിലേക്ക് നോക്കിയിരുന്നു .തന്‍റെ പ്രിയപ്പെട്ടവന്റെ ദുര്യോകത്തില്‍ അവള്‍ അതീവ ദുഖിത യായിരുന്നു .
അവളുടെ ചിന്ത പിറകിലോട്ട് സഞ്ചരിക്കാന്‍ തുടങ്ങി .

അനുരാഗത്തിന്റെ ആ നല്ല ഓര്‍മകളിലേക്ക് ..........

വയല്‍ക്കരയില്‍ നിന്ന് ഞെണ്ട് പിടിക്കുന്നതിനിടെ ആദ്യമായി കണ്ടു മുട്ടിയതും ,ഇലഞ്ഞി മരച്ചോട്ടില്‍ എല്ലാം മറന്നു പ്രേമാമൃത് കുടിച്ചതും ,മുളങ്കാടിനടുത്തു മണിയറ മാളം ഒരുങ്ങിയതും എല്ലാം ........എല്ലാം .

കുറുക്കച്ച്ചന്‍ തിരിച്ചെത്തിയതില്‍ പിന്നെ ഇരപിടിക്കാന്‍ പോയിട്ടില്ല ...മാളത്തില്‍ പട്ടിണി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു .

ഇന്നലെ കുട്ടികള്‍ വിശന്നു കരഞ്ഞപ്പോള്‍ അയാല്‍ മാളത്തില്നിന്നു കടം വാങ്ങിയ രണ്ടു കോഴിക്കാലുകളൂടെ കടമുണ്ട് ......

.അത് വീട്ടണം .

കുരുക്കച്ച്ചന്‍ പകല് മുഴുവന്‍ ഉറങ്ങും .കുറുക്കി കൊടുക്കുന്നത് തിന്നും .സൂര്യന്‍ അസ്തമിച്ചാല്‍ മാളത്തിന്റെ പുറത്ത് ചെരിഞ്ഞു കിടന്നു നാക്കും പുറത്തിട്ട് കിതച്ചു കിതച്ചു അങ്ങിനെ ഇരിക്കും .....ഒരു വിഷാദ രോഗിയെപ്പോലെ .

മന്ത്ര മാല കഴുത്തില്‍ കെട്ടിയതിന്റെ അഞ്ചാം ദിവസം .

സൂര്യന്‍ പടിഞ്ഞാറ് അസ്തമിച്ചു .കുറുക്കിയും കുട്ടികളും ഉറക്കമുണര്‍ന്നു .നേരം കഴിഞ്ഞിട്ടും ഉണരാത്ത കുരുക്കച്ചനെ വിളിച്ചുണര്‍ത്താന്‍ കുറുക്കി ചെന്നപ്പോള്‍ കാണുന്നത് .......കിടന്നിടത്ത് തന്നെ ഉണര്‍ന്നിരുന്നു ആലോചനയില്‍ മുഴുകിയ കുറുക്കച്ച്ന്‍.

കുറുക്കി ക്ക് അരിശം വന്നു .അവള്‍ ചോദിച്ചു .....

നിങ്ങള്‍ ഇതെന്തു ഭാവിച്ചാ ഈ കിടപ്പ് ............കുന്നിന്‍ ചെരുവിലെ വല്ല വീടുകളിലും പോയ്‌ വല്ലതിനെയും പിടിച്ചു കൊണ്ടുവാ .........നമ്മുടെ കാര്യം പോട്ടെ ...........കുഞ്ഞുങ്ങള്‍ക്ക്‌ വല്ലതും തിന്നണ്ടായോ .

തികഞ്ഞ മൌനം .....ശാന്തമായ ചിന്ത ..........

കുറുക്കി തിരിഞ്ഞുപോകാന്‍ ഒരുങ്ങവെ,   എല്ലാ ആശങ്കകളെയും ഭേദിച്ച്

പിന്നില്‍ നിന്നും കുറുക്ക ച്ച്ചന്റെ ഒരു ചോദ്യം ...................

“”ഈ മനുഷ്യരെ കുറിച്ച് നിന്‍റെ അഭിപ്രായമെന്താ???????????????????

കുറിക്കിക്ക് ........തന്‍റെ കാതുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല .

കൂ ......ഹൂ ..........കൂ ഹോഒ .......കൂ ഹൂ .ഹുഹൂ കൂ

അവള്‍ ഓരിയിട്ടു ...........സന്തോഷത്തിന്‍റെ ഓരിയിടല്‍ ........ .കുരുക്കച്ചന്‍റെ കവിളുകളില്‍ അവള്‍ ഒരുമ്മ കൊടുത്തു.

എന്‍റെ കുറുക്കന്‍ മല ദൈവങ്ങളെ .....

വേട്ടക്കൊരു കോഴി കുറുക്കപ്പാ ........

മക്കള്‍ കേള്‍ക്കെ വലിയ വായില്‍ വിളിച്ചു പറഞ്ഞു .........

അച്ചനോട് വല്ലതും ചോടിക്കെടാ .......

“”കുറുക്കച്ചന്‍  കലി കയറി .

എടീ കുറുക്ക കൂത്തിച്ചിയെ ............

.ചോദിച്ചതിനു മറുപടി പറയെടീ.....മര കുറുക്കച്ചീ .....


വാ തുറന്നാല്‍ തെറിയെ പറയൂ ..........കുറച്ചു ദിവസം അതിന് ഒരു അടക്കമുണ്ടായിരുന്നു .....കുറുക്കി മനസ്സില്‍ വിജാരിച്ചു.

പറയെടീ ,,,,,ഈ മനുഷ്യരെ കുറിച്ച് നിന്‍റെ അപിപ്രായം .

വയറ് വിശന്നു ഒരുകോഴിയെ കൂട്ടില്‍ കയറി പിടിക്കാന്‍ ചെന്നാല്‍ ഉലക്കയുമായി പിന്നാലെ ഓടുന്ന ........കോഴിക്കൂടിനരികില്‍ വലകെട്ടി കെണിയൊരുക്കുന്ന മനുഷ്യനെ അവള്‍ക്കു വെറുപ്പായിരുന്നു .

അതവള്‍ കുറുക്കച്ച്ചനോട് തുറന്നു പറയുകയും ചെയ്തു

അവള്‍ ...കുരുക്കച്ചെനുഅഭിമുഖമായി ചെരിഞ്ഞുകിടന്നു. മുഖത്ത് ശ്രിങ്കാരം വിരിയിച്ച്..........അവള്‍ തുടര്‍ന്നു

എനിക്ക് മനുഷ്യരെ ഭയമാണ് ചേട്ടാ .....എന്തുചെയ്യാന്‍ മടിയില്ലാത്ത ചെകുത്താന്മാര്‍ .ഞാനെന്നല്ല കാടായ കാട്ടിലെ ഒരു കുറുക്കനും മനുഷ്യനെ കുറിച്ച് നല്ലത് പറയില്ല .

അല്ല കുറുക്കീ നമുക്ക് തെറ്റിയതാണ് ..........കുറുക്കച്ചെന്‍ വിനീതനായി  കുരുക്കിയുടെ ചുമലില്‍ നക്കിക്കൊണ്ട് പറഞ്ഞു .

. കുറുക്കി രോമാന്‍ച്ജ്ജ കന്ച്ജുക പുളകിതയായി.

അവള്‍ കുറുക്കച്ച്ചന്റെ അരികിലേക്ക് നീങ്ങി യിരുന്നു .

പുറത്ത് നല്ല നിലാവുണ്ടായിരുന്നു .മഞ്ഞുകണങ്ങള്‍ വീണ വൃക്ഷ ലെതകളില്‍ നിലാവ് നക്ഷത്രങ്ങളെ കൊണ്ട് അലങ്കരിച്ചു .മലയാടിവാരത്തെ എതോവീട്ടില്‍ നിന്നും ഒരു വളര്‍ത്തു പട്ടി നിര്‍ത്താതെ കുരക്കുന്നു.

നമുക്ക് ആ ആഞ്ഞിലി മരച്ചുവട്ടിലേക്ക് പോയാലോ .......... കുറുക്കച്ചെന്‍ മധുരമായ്‌ ചോദിച്ചു .

പോകാം ചേട്ടാ .....അവള്‍  അനുരാക പരവശയായി മൊഴിഞ്ഞു .

രണ്ടുപേരും മാളത്തില്‍ നിന്നും പുറത്തിറങ്ങി ........

മുളങ്കാട് താണ്ടി ,പറന്കിമാവിന്‍ തോട്ടത്തിലൂടെ പാല മരച്ചുവട്ടിലെത്തിയപ്പോള്‍ ........കുറുക്കി ക്ക് ഭയമായി ............

നീലിയുടെ പ്രേതമെങ്ങാനും ??????

ആ ആശങ്ക അവള്‍ കുറുക്കച്ച്ചനോട് പറഞ്ഞു .

കുറുക്കച്ചന് കലികയറി .....ഹാലിളകി .കഴുത്തില്‍ കെട്ടിയ കരിമ്പപൂച്ച മാല ഊരി ദൂരെ എറിഞ്ഞു  .

അരുത് ചേട്ടാ ..........നീലിയുടെ പ്രേതം ചേട്ടന്‍റെ*************

പറഞ്ഞു തീരുന്നതിനു മുമ്പ് ....കുറുക്കിയുടെ പിരടിയില്‍ കുറുക്കച്ചെന്‍ ചാടിക്കടിച്ചു.

നിലത്തിട്ടു  കുടഞ്ഞു .....

.യ്യോ ......കുറുക്കിയുടെ നിലവിളി ഇരുട്ടിന്‍റെ നിശബ്ദ്ദത യിലൂടെ ഊളിയിട്ട് ദൂരെ പാറ കോറിയില്‍ തട്ടി പ്രതിദ്ധ്വനിച്ചു.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ ...കുറുക്കി പതറി .

കുരുക്കച്ച്ചെന്‍ കോപം കൊണ്ട് വിറക്കുകയാണ്
നിലത്ത് വീണു കരയുന്ന കുരുക്കിയെ നോക്കി .......കിതച്ചു കിതച്ച്  ...അവന്‍ അലറി .
കുറുക്കനെ............. ഭ്രാന്തന്‍ കുറുക്കനാക്കാന്‍   നോക്കുന്നോ .........വഞ്ചകീ .

പാവം കുറുക്കി .അവള്‍ തല മണ്ണില്‍ താത്തിവെച്ച് .........ഭര്‍ത്താവിന്‍റെ കാലു പിടിച്ചു പറഞ്ഞു ....ക്ഷമിക്കണേ .....

കുറച്ചു നേരത്തിനു ശേഷം കുരുക്കച്ചന്റെ മനസലിഞ്ഞു .താന്‍ കടിച്ചു കുടഞ്ഞ അവളുടെ പിരടിയില്‍ ........നക്കി തടവി .

വീണ്ടും ഇലഞ്ഞിമര ചുവടിലേക്ക് യാത്ര തുടര്‍ന്നു .

ഇലഞ്ഞി മരച്ചുവട് തൂവെള്ള പൂക്കളെ കൊണ്ട് പരവതാനി വിരിച്ചിരുന്നു.

വെള്ള പൂക്കളില്‍  വെണ്ണിലാവ് പെയ്തിറങ്ങിയപ്പോള്‍  ഇളം കാറ്റ് മൂളിയത്  .......ഏതോ പ്രേമ കഥയിലെ അനുരാഗത്തിന്റെ ഇശലുകളായിരുന്നു.

കുറുക്കീ ..........കുറുക്കച്ച്ചന്‍ പതുക്കെ വിളിച്ചു .

എന്തോ .........അവള്‍ വിളി കേട്ടു

നിനക്ക് പിണക്കമാണോ ?

അവള്‍ ഒന്നും മിണ്ടിയില്ല .

നീലിയുടെ പ്രേതം എന്‍റെ ശരീരത്തില്‍ കയറിയിട്ടില്ല   കുറുക്കി

പിന്നെ ?...അവള്‍ ആകാംഷയോടെ ചോദിച്ചു .

അന്ന് ഞാന്‍ മാളത്തില്‍ നിന്നും ഇര പിടിക്കാന്‍ പോയി  ചെന്ന് പെട്ടത് ...മനുഷ്യര്‍ ഒരുക്കിയ ഒരു കെണിയിലാണ് .

എന്നിട്ട് ..........കുറുക്കി ആകാംഷയോടെ ചോദിച്ചു .

അവര്‍ എന്നെ ഒരു കൂട്ടിലടച്ചു .

ഞാന്‍ പറഞ്ഞില്ലേ ........ദുഷ്ടന്‍ മാരാണ് മനുഷ്യര്‍ .കുറുക്കി തന്റെ വിശ്വാസത്തെ ന്യായീകരിച്ചു .

അല്ല കുറുക്കി .......അവര്‍ നല്ലവരാണ് ....കുരുക്കച്ച്ചന്‍ തുടര്‍ന്നു

അവരെന്നെ കൊണ്ട് പോയത് ഒരു കല്യാണ വീട്ടിലേക്കാണ് .അവിടെ എന്നെകാണാന്‍ ഒരുപാട് മനുഷ്യര്‍ വന്നു .കുട്ടികള്‍ കൌതുകത്തോടെ എന്നെ നോക്കി ചിരിച്ചു .ഉപദ്രവിക്കും എന്ന് കരുതി ഞാന്‍ പേടിചിരിക്കെ അവര്‍ എനിക്ക് കോഴി ബിരിയാണി തന്നു . .കല്യാണ ചെക്കനെക്കാള്‍ ആളുകള്‍ക്ക് പറയാനുള്ളത് എന്‍റെ സാന്നിദ്ദ്യത്തെകുറിച്ചായിരുന്നു .കൊന്നു കൊലവിളി നടത്തും എന്ന്ഞാന്‍  കരുതിയ അവര്‍ കൂട്ടില്‍ നിന്നും പുറത്തേക്കു നീണ്ട എന്‍റെ വാലില്‍ തഴുകി തന്നു .കൂട്ടത്തില്‍ ഒരു മനുഷ്യന്‍  പറഞ്ഞു ......

.ഈ കുരുക്കന് എന്തെങ്കിലും   സംഭവിച്ചു ക്കഴിഞ്ഞാല്‍ പിടിച്ചു കൊണ്ട് വന്നവന്‍ ജയിലില്‍ കയറും ......എന്ന് .

നമ്മെ സംരക്ഷിക്കേണ്ടത് അവരുടെ കടമയാണത്രേ .നമ്മെ മാത്രമല്ല...................... നമ്മുടെ കാടിനെയും ..........നമ്മുടെ കുലം നശിച്ചാല്‍ മനുഷ്യ കുലത്തിനും ...........ഭീഷണിയാണത്രേ .

കുരുക്കിക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല .അവള്‍ ആശ്ചര്യത്തോടെ കുറുക്കച്ച്ചന്‍ പറയുന്നത് കേട്ടിരുന്നു.

കുരുക്കച്ചന്‍ തുടര്‍ന്നു .........

..ആ കല്യാണ വീട്ടുകാര്‍ അറിയപ്പെടുന്നത് നമ്മള്‍ കുറുക്കന്മാരുടെ പേരിലാണ് .ആ കല്യാണ ചെക്കന്റെ കൂട്ടുകാര്‍ വെച്ച കെണിയിലാണ് ഞാന്‍ വീണത്‌ .ഇനി ഒരിക്കലും മാളത്തില്‍ തിരിച്ചെത്താന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതിയത്‌ .

നമ്മള്‍ കുറുക്കന്‍ മാരേക്കാളും കോഴിയെ തിന്നുന്നത് മനുഷ്യരാണ് .പക്ഷെ കോഴികളോട് ക്രൂരമായാണ് അവര്‍ പെരുമാറുന്നത് .കോഴിയെ കഴുത്തറുത്ത്‌ ,കത്തികൊണ്ട് വരിഞ്ഞ് മുളക് തേച്ച് തിളച്ച എണ്ണയില്‍ വറുത്തെടുത്ത് ........

നിര്‍ത്തൂ ..........

കോഴികളോട് മനുഷ്യന്‍ കാണിക്കുന്ന ക്രൂരത കേട്ടപ്പോള്‍ ......ആ കുറുക്ക പെണ്ണിന്‍റെ  കണ്ണ് നിറഞ്ഞു പോയി . സങ്കട കണ്ണീര്‍ .

നിങ്ങള്‍ അവരുടെ തടവില്‍ നിന്നും എങ്ങിനെ രക്ഷപ്പെട്ടു ??............ആലപ്പ സമയത്തെ മൌനത്തിനു ശേഷം അവള്‍ ചോദിച്ചു .

ഞാന്‍ രക്ഷപ്പെട്ടതല്ല ..........ആ നല്ല മനുഷ്യര്‍ എന്നെ തുറന്നു വിടുകയായിരുന്നു .എന്‍റെ ശരീരത്തില്‍ അവര്‍ ഒരു പോറല് പോലും എല്പ്പിച്ചില്ല .ഞാന്‍ കരുതിയത്‌ അവര്‍ എന്നെ അറുത്ത്,തോല് പൊളിച്ച് അതില്‍ വൈക്കോല്‍ നിറച്ച് ഒരു കാഴ്ച വസ്തുവാക്കി മാറ്റും എന്നാണ്‌.
എന്നാല്‍ വയര് നിറച്ച് കോഴിയും തന്ന് അവര്‍ എന്നെ മാളത്തിലേക്ക് പോകാന്‍ അനുവദിച്ചു .

കൂട്ടില്‍ നിന്നും പുറത്തിറങ്ങി ഓടിയ ഞാന്‍  ഓട്ടം നിറുത്തിയത് നമ്മുടെ മാളതിലാണ്.

ക്രൂരന്മാര്‍ എന്ന് നാം തെറ്റിദ്ധരിച്ച മനുഷ്യരുടെ കയ്യില്‍ പെട്ടിട്ടും ജീവനോടെ രക്ഷപ്പെട്ടതും ,ലോകത്ത് ഒരു കുറുക്കനും അനുഭവിക്കാതതുമായ ആ സംഭവത്തിന്‍റെ ഞെട്ടലിലായിരുന്നു ഞാന്‍ .

അല്ലാതെ നീലിയുടെ പ്രേതം എന്‍റെ ശരീരത്തില്‍ കേറിയിട്ടല്ല..... എന്‍റെ പൊന്നെ ....

രാത്രി പകലിന് വഴി മാറാന്‍ സമയമായിരിക്കുന്നു .താഴ് വാരത്തെ  വീടുകളിനിന്നും പൂവന്‍ കോഴി മധുരമായി കൂവുന്നു .പകലവന്റെ വരവറിയിച്ചു നക്ഷത്രങ്ങള്‍ മറ്റൊരു  ഇരുട്ടിനെ തേടി എങ്ങോ മറഞ്ഞു .

അവര്‍ മാളത്തിലേക്ക് തിരിച്ചു ........

പിറ്റേ ദിവസം .പേടിപ്പിക്കുന്ന ഒരു വാര്‍ത്തയു മായാണ് കോമാനും ,വേലു കുറുക്കനും വന്നത് .

അവര്‍ പറഞ്ഞു ........നീലി അടങ്ങുന്നില്ല .പാലച്ചുവട്ടില്‍ ഇന്നലെയും അവളുടെ വിളയാട്ട മുണ്ടായി .പാല ചുവട്ടീന്നു നിലവിളിയും അട്ടഹാസവും കേട്ടവരുണ്ടാത്രേ .......

ഈ കഥ കേട്ട് കുറുക്ക ച്ച്ചനും കുരുക്കിയും പൊട്ടി ചിരിച്ചു .

അതുകണ്ട് കോമുവും വേലുവും അന്തം വിട്ടു നില്‍ക്കുമ്പോള്‍ ,  കുറുക്കിയുടെ ഇന്നലെ കടിയേറ്റ  ഭാഗം കുരുക്കച്ചന് നക്കി കൊണ്ടേയിരുന്നു  .........മധുരമായി .
,
ശുഭം .....നാസര്‍ ചെറുവലത്ത്..........