Sunday 23 September 2012

മനുഷ്യനെ തിരിച്ചറിഞ്ഞ കുറുക്കച്ച്ചന്‍


(കുറിപ്പ് ):എന്റെ നാട്ടില്”” കുറുക്കന്”” എന്ന് നാട്ടുകാരാല്വിളിപ്പേര് വീണ ഒരു കുടുംപമുണ്ട് . കുടുമ്പത്തില്നടന്ന ഒരു വിവാഹത്തിന് വരന്റെ കൂട്ടുകാര്കെണി വെച്ച് ഒരു കുറുക്കനെ പിടിച്ചു .കൂട്ടിലാക്കി . കല്യാണ വീട്ടിന്റെ മുന്നില്കൊണ
ട് വെച്ചു.നാലഞ്ചു ദിവസം കുറുക്കന്അവിടെ കഴിഞ്ഞു കൂടി .ഒരു തമാശ മാത്രമായിരുന്നു അത് (.ജെ സി ബി ഡ്രൈവറുടെ കല്യാണത്തിന് വധൂ വരന്മാരെ ജെ സീ ബി യില്കൊണ്ട് പോയത് പോലെ യുള്ള സമ കാലിക കല്യാണ തമാശ )പിന്നീട് കുറുക്കനെ സുരക്ഷിതമായി തുറന്നു വിടുകയും ചെയ്തു .................... കുറുക്കന്റെ പിന്നീടുള്ള ദിനങ്ങള്എന്റെ ചെറിയ ഭാവനയില്ഇവിടെ സമര്പ്പിക്കുന്നു .......മനുഷ്യനെ തിരിച്ചറിഞ്ഞ കുറുക്കച്ച്ചന്‍.......

ഹൂയ്‌ ..കൂയ്‌ ...കൂയ്‌ .........കൂ ഹൂയ്‌ .....കൂയ്‌ ഹുയ്‌ .....ഹുഓ........കൂയ്‌ ........അരിയാടുമലയിലെ കാട്ടിട, മുളങ്കാട്ടിലേക്ക് തിരിയുന്ന ജങ്ങ്ഷനിലെ മാളത്തില്‍  താമസിക്കുന്ന  കുറുക്കന് മാര്‍   ഓരിയിട്ടു......ആഹ്ലാദത്തിന്റെ  ഓരിയിടല്‍.

നാലഞ്ചു ദിവസമായി മടയില്‍നിന്നും  ഇര പിടിക്കാന്‍ പോയ  കുറുക്കച്ച്ചന്‍ തിരിച്ചെത്തിയ സന്തോഷത്തിലാണ് അമ്മ  കുറുക്കിയും, കുട്ടി കുറുക്കന്മാരും

.അഞ്ചു ദിവസത്തിന് ശേഷമാണ് കുരുക്കച്ച്ചന്‍ തിരിച്ച് വരുന്നത് .വല്ല അപകടത്തിലും ചെന്ന് ചാടിയോ .........എന്നാകുടുമ്പത്തിന്റെ ആകാംശക്ക്  വിരാമ മിട്ടാണ് .........അവന്‍റെ തിരിച്ചു വരവ് ........


ന്‍റെ പൊന്നെ .....നിങ്ങള് എവിടെ പോയ്‌ കിടക്കു വാര്‍ന്നു ....

ഞാനും നിങ്ങളെ കുട്ടികളും കണ്ണില്‍ എണ്ണയും ഒഴിച്ച് കാത്തിരിക്കയായിരുന്നു ...............എന്‍റെ കുറുക്കച്ചന് ഒരാപത്തും സമ്പവിക്കാതെ തിരിച്ചു വരണേ എന്ന  പ്രാര്‍ഥനയോടെ .......

കുരുക്കന്മല ദൈവത്തിന്നു പത്തു കോഴിത്ത്തല ഞാന്‍ നേര്ന്നെന്റെ പൊന്നെ
.........പിന്നെ വേട്ടക്കൊരു കോഴി യപ്പന്ന് രണ്ടു പൂച്ച വാലും ......

...ന്‍റെ പൊന്നെ .........എന്‍റെ  വിളി കേട്ട കുരുക്കാന്‍ മലയപ്പാ  പത്തല്ല ...പന്ത്രണ്ടു കോഴിത്ത്തല തന്നെക്കാമേ .

.......കുറുക്കിയുടെ കണ്ണില്‍ നിന്നും ആനന്ദ കണ്ണീര്‍ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു .

എടാ  മക്കളെ  നിങ്ങളച്ചന്‍ വന്നെടാ ....

.കോഴിയെല്ല് കോലുമുട്ടായ് കണക്കെ വായിലിട്ടു കളിക്കുന്ന കുട്ടി കുരുക്കാന്‍ മാരെ  നോക്കി കുറുക്കി പറഞ്ഞു ..........

കുട്ടി കുറുക്കന്മാര്‍ അച്ഛന്‍റെ  തോളില്  കയറി ..........
കുഞ്ഞു കുറുക്കന്‍  അച്ഛന്‍    ഒരുമ്മ കൊടുത്തു .

പക്ഷെ ...അച്ചന്‍ കുറുക്കന്‍ മറ്റൊരു ലോകത്തായിരുന്നു .പ്രിയതമയുടെ ആനന്ദ കണ്ണീരും ........ആശ്വാസ വാക്കും അച്ഛന്‍ കുറുക്കനെ തെല്ലും കുലുക്കിയില്ല .മറുത്തൊരു വാക്ക് പറഞ്ഞില്ല .

അച്ചന്‍ കുറുക്കന്‍ .........ഉരിയാടാ കുരുക്കനായി ,
ഒരേയൊരു നോട്ടവും ..നാക്കും നീട്ടി കിതച്ചു കിതച്ചു ...ഒരെയോരിരിപ്പ്  മാത്രം  .


കുറുക്കി ധര്‍മ സങ്കടത്തിലായി...........പ്രിയതമന്‍ ഒന്നും മിണ്ടുന്നില്ല .വല്ല മനുഷ്യനും തലക്കിട്ടു പെരുമാറിയോ ??.......

.അതോ വല്ല അസുഖവും പിടിച്ചോ ??

കുറുക്കി നെറ്റിയില്‍ കൈവെച്ചു നോക്കി .........ഹേയ് പനീ യൊന്നുമില്ല ....നോര്‍മല്‍

പിന്നെ എന്ത് സംഭവിച്ചു??......വല്ല പ്രേതവും ......

ഭര്‍ത്താവ്‌ തിരിച്ചെത്തിയപ്പോള്‍ ഉണ്ടായ ആഹ്ലാദം .....ചില ആശങ്കകള്‍ക്ക് വഴി മാറി .

കൂ ....കൂ ....ഹൂയ്‌ ഹൂയ്‌ ..........കൂ ...കൂ ........ഹൂയ്‌ ......ഹൂയ്‌ .

മാളത്തിനു പുറത്ത് എതോകുരുക്കാന്‍ മാര്‍ ...കോളിംഗ് കൂവല്‍ നടത്തി .

കുറുക്കി ..........മാളത്തിനു പുറത്തേക്ക് തല  നീട്ടി  നോക്കി ........

അയല്‍ക്കാരായ .....വേലു കുറുക്കനും ,കോമ കുറുക്കനും .

അച്ഛന്‍ കുറുക്കന്‍ തിരിച്ചെത്തിയ കഥ ............അയല്‍ക്കാര്‍ അറിഞ്ഞിരിക്കുന്നു .
മാളത്തിലേക്ക്  വന്നാട്ടെ ..........കുറുക്കി അയല്‍ക്കാരെ ക്ഷണിച്ചു .

കൂട്ടുകാരും അയല്‍ക്കാരുമായ കോമ കുറുക്കനെയും ,വേലുകുറുക്കനെയും കണ്ടിട്ടും .........
.അച്ഛന്‍ കുറുക്കന് കുലുക്കമില്ല .ഒരു വിഷാദ കാമുകനെ പോലെ .....ഏകാന്തതയില്‍ എവിടേക്കോ കണ്ണും നട്ടിരിക്കുകയാണ് .

എവിടെയായിരുന്നെടാ നീ .....ഇത്രയും ദിവസം ?കോമ കുറുക്കന്‍ ചോദിച്ചു .

കെട്ട്യോളും രണ്ടു കുട്ട്യേളും ......ഇവിടെ ഒറ്റക്കായിരുന്നു എന്ന വല്ല വിജാരവും ഉണ്ടായിരുന്നോ നിനക്ക് ??
വേലു കുറുക്കന്‍ കോമ കുറുക്കന്‍റെ ചോദ്യത്തിന് അകമ്പടി സേവിച്ചു .

ആരു കേള്‍ക്കാന്‍ ?

ഇതിനിടെപൂട പൊളിച്ച  ഒരു പിടക്കൊഴിയുടെ മാംസം  കുറുക്കി  വിരുന്നുകാര്‍ക്ക്  വിളമ്പി  .........

അപ്പോള്‍ മാത്രമാണ് കുരുക്കാച്ചന്‍ തലയൊന്നു അനക്കിയത് .........ഹാവൂ കുറുക്കിക്ക് ഒരല്‍പം ആശ്വാസം പകര്‍ന്ന് കുരുക്കച്ച്ചന്‍  അയല്‍ക്കാരോട് ഒപ്പം ആഹാരം കഴിച്ചു .........പക്ഷെ ഒരക്ഷരം ഉരിയാടിയില്ല .

കുരുക്കച്ച്ചന്റെ പെരുമാറ്റം കോമ കുറുക്കനും ,വേലു കുറുക്കനും പിടിച്ചില്ല ?

അവര്‍ മാളത്തില്‍ നിന്നും യാത്രപോലും ചോദിക്കാതെ പുറത്തിറങ്ങി .

ഇത്രയും കാലം കൂടനടന്ന കുരുക്കച്ച്ചന്റെ തിരോദാനം അവരെയും സങ്കട പെടുത്തിയിരുന്നു .അതുകൊണ്ടാണ് കുറുക്കച്ച്ചന്‍ തിരിച്ചെത്തി എന്നറിഞ്ഞ നിമിഷം തന്നെ അവനെ കാണാന്‍ ഇറങ്ങി പുറപ്പെട്ടത്‌ .

അയല്‍ക്കാരുടെ ഇറങ്ങി പോക്കില്‍ ഒരുപിണക്കം കണ്ടറിഞ്ഞ കുറുക്കി അവര്‍ക്ക് പിറകെ കൂടി .

കോമേട്ടനും വേലുവേട്ടനും വിഷമം തോന്നരുത്‌ ...........കുറുക്കി അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു .

വേണ്ട കുറുക്കി ........ഞങ്ങള്‍ക്ക് തൃപ്തിയായി ....അവന്‍ എല്ലാം മറന്നു .ഞങ്ങളോടൊപ്പം കോഴി വേട്ടക്ക് പോയതും ,നാട്ടു നായ്ക്കളെ ഒപ്പം നിന്ന് തുരത്തി യതും, .കൊളക്കാട് തോട്ടിന്കരയില്‍ നിന്ന് ഞണ്ട് പിടിച്ചു തിന്നതും,കൊടച്ചി പ്പാറയുടെ മുകളില്‍ കയറി ഓരിയിട്ടതും .....എല്ലാം എല്ലാം ......അവന്‍ മറന്നു കുറുക്കി ....... കോമ കുറുക്കന്‍ നിരാശയോടെ പറഞ്ഞു .

നിങ്ങലോടെന്നല്ല ..........കെട്ട്യോളായ എന്നോടും, ഊണും മിണ്ടിയിട്ടില്ല .

 ഒരു കോഴി ക്കുഞ്ഞിനെ പോലും പിടിച്ച് തിന്നാന്‍ പ്രായമാകാത്ത ആ മക്കളോട് പോലും .
.......ഒരക്ഷരം ഉരിയാടിയിട്ടില്ല .

.....കുറുക്കി പൊട്ടി കരഞ്ഞു പോയി .

നിങ്ങള്കൂടി പിണങ്ങിയാല്‍ ഞാന്‍ മുയലിറച്ച്ചിയില്‍ വിഷം ചേര്‍ത്ത് എന്റെ മക്കള്‍ക്ക്‌ കൊടുക്കും ...........ഒപ്പം ഞാനും ചാവും .സത്യം ...

കുറുക്കിയുടെ വാക്കുകള്‍ മൂത്ത മുളയുടെ മെരട് പോലെ ഉറപ്പുണ്ടായിരുന്നു .
കുറുക്കി പറയുന്നതില്‍ എന്തോ കാര്യമുണ്ടെന്നു അവര്‍ക്ക് മനസിലായി .


തങ്ങളുടെ കൂട്ടുകാരന്‍ അരുതാത്തത് എന്തോ സംഭവിച്ചിരിക്കുന്നു .....

.കോമ കുറുക്കനും ,വേലു കുറുക്കനും , കുരുക്കച്ച്ചന്റെ പെരുമാറ്റത്തില്‍ നിന്നും  ,കുറുക്കിയുടെ കരഞ്ഞു കൊണ്ടുള്ള വിശദീകരണത്തില്‍ നിന്നും മനസിലായി .

.ഈ അവസരത്തില്‍  ഇവരെ സഹായിക്കാതിരുന്നാല്‍ കുറുക്കത്വം ഇല്ലാത്ത കുരുക്കാന്‍മാരാണ് തങ്ങളെന്ന്   മറ്റു കുറുക്കന്മാര്‍ വിലയിരുത്തും .

കോഴിയിറച്ചി കഴിക്കുമ്പോള്‍ കുരുക്കച്ചന്റെ ചില ഗോഷ്ടികള്‍ കോമു കുറുക്കന്‍ ശ്രദ്ധിച്ചിരുന്നു .അതും അരിയാട് മലയില്‍  ഇയ്യിടെ  നടന്ന ഒരു സംഭവവുമായി   കോമു ക്കുറുക്കാനെ ചില സംശയങ്ങളിലേക്ക് ഉയര്‍ത്തി ചിന്തിപ്പിച്ചു .

“”കുറുക്കച്ച്ചനെ ......പ്രേതം ....ബാധിച്ചിരിക്കുന്നു”” ...തന്‍റെ സംശയം കോമു തുറന്നടിച്ചു .

“””””””എന്‍റെ വേട്ടക്കൊരു കോഴി കുറുക്കപ്പാ .”””

..........കുറുക്കി കോമുവിന്റെ സംശയം കേട്ട് .”””.......ആര്‍ത്തു കരഞ്ഞു .””””

ഒരു വിധം കുറുക്കിയെ അവര്‍  സമാധാനിപ്പിച്ചു .എന്നിട്ട് മുമ്പുണ്ടായ ആ സംഭവം .........വിശദീകരിച്ചു .

“””””അരിയാട് മലക്ക് അപ്പുറത്തായി ഒരു കുന്നുണ്ട് .

അവിടെ ...വടക്കേ മുളങ്കാട് മടയില്‍ താമസിക്കുന്ന ............മൂപ്പന്‍  കുറുക്കന്‍റെ ഇളയ മകള്‍ നീലി ..........സുന്ദരിയായ നീലി യെ കണ്ടാല്‍  ഏതു കുറുക്കനും ആഗ്രഹിച്ചു പോകും ........അവളെ സ്വന്തമാക്കാന്‍ .

മനോഹരമായ അവളുടെ വാലിന്റെ നീളം  ,ഇളം നീല കണ്ണുകള്‍ ,എത്ര സുന്ദരി .......എത്ര മനോഹരി എന്‍റെ കുറുക്കേശ്വരീ ..........

 കണ്ടാല്‍ ഏതു പൂവാല കുറുക്കന്മാരും .....പാടിപ്പോകുന്ന സൌന്ദര്യം .

.......നീലി  നാട്ടില്‍ നിന്നും കാട്ടില്‍ കയറി വന്ന ഒരു നാട്ടു നായയുമായി  പ്രണയത്തിലായി .
......കാട്ടില്‍ നിന്ന് നാട്ടിലേക്ക് ..........നീലി ,  നിന്നെ ഞാന്‍ കൊണ്ട് പോകും.   നിന്നെ ഞാന്‍ ഒരു പരിഷ്ക്കാരി കുറുക്കിയാക്കും ...നാട്ടു നായ അവളോട്‌ പറഞ്ഞു .

നീലി എല്ലാം വിശ്വസിച്ചു .സുന്ദരിയായിരുന്നെന്കിലും അവള്‍ ഒരു മണ്ടിയായിരുന്നു .വിലപ്പെട്ടതെല്ലാം കവര്‍ന്നെടുത്തു ............നായ നായിന്‍റെ പാട്ടിനു പോയി .


നീലി ഗര്‍ഭിണി ആയ വിവരം അറിഞ്ഞതില്‍ പിന്നെ ........നാട്ടു നായ കാട്ടിലേക്ക് വരാതെയായി .അവന്‍ നാടിന്‍റെ തനി സ്വഭാവം കാണിച്ചു .

നീലി ആകെ തളര്‍ന്നു ..........തന്‍റെ ജീവിതം ഒരു നാട്ടുനായ ....നക്കി ..........എന്ന ചിന്ത അവളെ വേട്ടയാടി .

“”തന്‍റെ വയറ്റില്‍ ഒരു നായി കുറുക്കന്‍ വളരുകയാണ്‌.””

താന്‍ പ്രസവിച്ചാല്‍ അപ്പനായ , മൂപ്പന്‍ കുറുക്കന്‍ ......തന്നെ കടിച്ചു കൊല്ലും .

തന്‍റെ കുഞ്ഞിനെ ........നായി കുറുക്കാ ....നായി കുറുക്കാ എന്ന് വിളിച്ച്കുറുക്ക സമൂഹം കളിയാക്കും .

എനിയെന്തിനീ ജീവിതം ......

ഒരു നായി കുറുക്കന്‍റെ അമ്മയായി ജീവിക്കുന്നതിലും ഭേതം .......മരിക്കുകയാണ് .

ഒരുദിവസം സന്ദ്ധ്യക്ക്‌ പാറ കോറിയിയിലേക്ക് എടുത്തു ചാടി ........നീലി കുറുക്കി ആത്മഹത്യ ചെയ്തു .

കുറുക്കിയുടെ ആത്മാവ് മോക്ഷം കിട്ടാതെ ഈ അറിയാട് മലയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടാത്രേ .പറങ്കി മാവിന്‍ തോട്ടത്തിനപ്പുറത്തെ ആ പാലമര ചുവട്ടില്‍ ആണ് അവളുടെ വിളയാട്ടം .

...........തൂവെള്ള രോമം പുതച്ച നീലിയുടെ പ്രേതം ....

നീല കണ്ണുകളുള്ള .......കുറുക്ക പ്രേതം .

 .കൂ ക്കു ഗൂ കൂ ......ഗൂക്ക് ഗൂകൂകാ .........എന്ന ഈണത്തില്‍ പാട്ടും പാടി .

ആഞ്ഞിലി മൂട്ട് മടയിലെ ചിന്നനും , ചെങ്ങോട്ടി കുറുക്കനും ....നേരിട്ട് കണ്ടിട്ടുണ്ടത്രേ .........

കോമകുറുക്കന്‍റെ വിശദീകരണത്തിന് ശേഷം വേലുക്കുരുക്കാന്‍ ദൃക്സാക്ഷിത്വ വിവരണത്തിലൂടെ   കുറുക്കിയെ വിശ്വസിപ്പിച്ചു ......


കുറുക്കി ക്കു തല കറങ്ങുന്നത് പോലെ തോന്നി ...........അവള്‍ തറയില്‍ ചാഞ്ഞു കിടന്നു ................നാക്ക് പുറത്തേക്കിട്ടു ........കിതച്ചു .

കുറുക്കി മോളെ നീ തളരരുത് ...........വേലു ,കുറുക്കി യെ ആശ്വസിപ്പിച്ചു .

പ്രേത ബാധയില്‍ നിന്ന് കുരുക്കച്ചനെ രക്ഷപ്പെടുത്താന്‍ ഒരു ഉപായവും
പറഞ്ഞു കൊടുത്തു .

ഇവിടെ അടുത്ത് ......എലിയോടു മലയില്‍

വേട്ടക്കൊരു കോഴി കുറുക്ക പ്പന്‍ ന്റെ പിന്‍ഗാമിയായ ......മുനിയന്‍ എന്ന് പേരുള്ള ഒരു മന്ത്രവാദി കുറുക്കന്‍ ഉണ്ട്
 .
.അവന്‍ മന്ത്രിച്ചു തരുന്ന കരിമ്പൂച്ച മാല കഴുത്തിലണിഞ്ഞാല്‍  കുരുക്കച്ചന്റെ ശരീരത്തില്‍ കയറിയ  നീലിയുടെ പ്രേതം ഒഴിഞ്ഞു പൊയ്ക്കൊള്ളും .

പിന്നെ  നീലിയുടെ പ്രേതം അരിയാടു മലയില്‍  പാട്ട് പാടില്ല .കുറുക്കി ........നീ ധൈര്യമായിരിക്ക് .

അയല്‍ കുറുക്കന്‍മാരുടെ വാക്കികളില്‍ ആശ്വാസം  കണ്ടെത്തി കുറുക്കി മാളത്തിലേക്ക് കയറി .

അന്ന് രാത്രി തന്നെ മുനിയന്‍ കുറുക്കനെ തേടി .കോമനും വേലുവും എലിയോടു മലയിലേക്ക് യാത്രയായി .

വേട്ടക്കൊരു കോഴി കുറുക്ക പ്പന്‍ ന്റെ അവസാനത്തെ പിന്‍ഗാമിയായ മുനിയന്‍ കുറുക്കന്‍...........പക്ഷെ ,അരിയാട് മലയിലേക്ക് വന്നില്ല .
വാര്‍ദ്ധക്യത്തിന്‍റെ അവശത  അതിനു മുനിയനെ  അനുവദിച്ചില്ല .

പകരം നൂറ്റൊന്നു ദിവസം കരിമ്പപാറപ്പുറത്ത് ഉണക്കിയെടുത്ത  കോഴികുടലില്‍ ,കരിമ്പൂച്ചയുടെ വാരിയെല്ല് ,കോര്‍ത്ത പൂജിച്ച മന്ത്രമാല വേലു കുറുക്കന്റെ കയ്യികൊടുത്തിട്ടു .........മുനിയന്‍ മന്ത്ര വാദി പറഞ്ഞു .

തെളിഞ്ഞ വെള്ളത്തില്‍ മുങ്ങിക്കുളിച്ച് ...
കുറുക്കന്‍മല ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച്‌ ........
.ഏതെങ്കിലും പാറപ്പുറത്ത് കയറി ...ഓരിയിടുക .

അതിനു ശേഷം  മാല കുറുക്കച്ച്ചന്റെ കഴുത്തില്‍ അണിയുക .

അഞ്ചു നാള്കൊണ്ട് പ്രേതം, ,ശരീരം വിട്ടൊഴിഞ്ഞു പോകും   .ഉറപ്പ്‌ .

ആ ദൌത്യം ...........കുരുക്കി തന്നെ ഏറ്റെടുത്തു .

അവള്‍ രാത്രിയില്‍ കൊളക്കാട് തോട്ടില്‍പോയി മുങ്ങിക്കുളിച്ചു..കുളിച്ചു മടങ്ങുമ്പോള്‍  കുരുക്കച്ചനു  വേണ്ടി നാലഞ്ചു ഞെണ്ടുകളെയും പിടിച്ചു .

കൊടച്ചിപ്പാറയുടെ മുകളില്‍ ക്കയറി കുറുക്ക ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച്‌ ........ഓരിയിട്ടു.

ഹൂ കൂ ....കൂ .ഹൂ .കൂ ഹൂ .......ഹുയ്‌ ഹു ഹുയ്‌

തിരിച്ചു മാളത്തില്‍ വന്നു ....കരിമ്പപൂച്ച  മാല പ്രിയതമന്‍റെ കഴുത്തില്‍ ചാര്‍ത്തുമ്പോള്‍ .........കുറുക്കി തേങ്ങിക്കരഞ്ഞു പോയ്‌ .

കുറുക്കച്ചന് ഒരു അനക്കവുമില്ല ..........മിണ്ടാട്ടവുമില്ല .

കുറുക്കി കുറെ നേരം ആ കണ്ണിലേക്ക് നോക്കിയിരുന്നു .തന്‍റെ പ്രിയപ്പെട്ടവന്റെ ദുര്യോകത്തില്‍ അവള്‍ അതീവ ദുഖിത യായിരുന്നു .
അവളുടെ ചിന്ത പിറകിലോട്ട് സഞ്ചരിക്കാന്‍ തുടങ്ങി .

അനുരാഗത്തിന്റെ ആ നല്ല ഓര്‍മകളിലേക്ക് ..........

വയല്‍ക്കരയില്‍ നിന്ന് ഞെണ്ട് പിടിക്കുന്നതിനിടെ ആദ്യമായി കണ്ടു മുട്ടിയതും ,ഇലഞ്ഞി മരച്ചോട്ടില്‍ എല്ലാം മറന്നു പ്രേമാമൃത് കുടിച്ചതും ,മുളങ്കാടിനടുത്തു മണിയറ മാളം ഒരുങ്ങിയതും എല്ലാം ........എല്ലാം .

കുറുക്കച്ച്ചന്‍ തിരിച്ചെത്തിയതില്‍ പിന്നെ ഇരപിടിക്കാന്‍ പോയിട്ടില്ല ...മാളത്തില്‍ പട്ടിണി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു .

ഇന്നലെ കുട്ടികള്‍ വിശന്നു കരഞ്ഞപ്പോള്‍ അയാല്‍ മാളത്തില്നിന്നു കടം വാങ്ങിയ രണ്ടു കോഴിക്കാലുകളൂടെ കടമുണ്ട് ......

.അത് വീട്ടണം .

കുരുക്കച്ച്ചന്‍ പകല് മുഴുവന്‍ ഉറങ്ങും .കുറുക്കി കൊടുക്കുന്നത് തിന്നും .സൂര്യന്‍ അസ്തമിച്ചാല്‍ മാളത്തിന്റെ പുറത്ത് ചെരിഞ്ഞു കിടന്നു നാക്കും പുറത്തിട്ട് കിതച്ചു കിതച്ചു അങ്ങിനെ ഇരിക്കും .....ഒരു വിഷാദ രോഗിയെപ്പോലെ .

മന്ത്ര മാല കഴുത്തില്‍ കെട്ടിയതിന്റെ അഞ്ചാം ദിവസം .

സൂര്യന്‍ പടിഞ്ഞാറ് അസ്തമിച്ചു .കുറുക്കിയും കുട്ടികളും ഉറക്കമുണര്‍ന്നു .നേരം കഴിഞ്ഞിട്ടും ഉണരാത്ത കുരുക്കച്ചനെ വിളിച്ചുണര്‍ത്താന്‍ കുറുക്കി ചെന്നപ്പോള്‍ കാണുന്നത് .......കിടന്നിടത്ത് തന്നെ ഉണര്‍ന്നിരുന്നു ആലോചനയില്‍ മുഴുകിയ കുറുക്കച്ച്ന്‍.

കുറുക്കി ക്ക് അരിശം വന്നു .അവള്‍ ചോദിച്ചു .....

നിങ്ങള്‍ ഇതെന്തു ഭാവിച്ചാ ഈ കിടപ്പ് ............കുന്നിന്‍ ചെരുവിലെ വല്ല വീടുകളിലും പോയ്‌ വല്ലതിനെയും പിടിച്ചു കൊണ്ടുവാ .........നമ്മുടെ കാര്യം പോട്ടെ ...........കുഞ്ഞുങ്ങള്‍ക്ക്‌ വല്ലതും തിന്നണ്ടായോ .

തികഞ്ഞ മൌനം .....ശാന്തമായ ചിന്ത ..........

കുറുക്കി തിരിഞ്ഞുപോകാന്‍ ഒരുങ്ങവെ,   എല്ലാ ആശങ്കകളെയും ഭേദിച്ച്

പിന്നില്‍ നിന്നും കുറുക്ക ച്ച്ചന്റെ ഒരു ചോദ്യം ...................

“”ഈ മനുഷ്യരെ കുറിച്ച് നിന്‍റെ അഭിപ്രായമെന്താ???????????????????

കുറിക്കിക്ക് ........തന്‍റെ കാതുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല .

കൂ ......ഹൂ ..........കൂ ഹോഒ .......കൂ ഹൂ .ഹുഹൂ കൂ

അവള്‍ ഓരിയിട്ടു ...........സന്തോഷത്തിന്‍റെ ഓരിയിടല്‍ ........ .കുരുക്കച്ചന്‍റെ കവിളുകളില്‍ അവള്‍ ഒരുമ്മ കൊടുത്തു.

എന്‍റെ കുറുക്കന്‍ മല ദൈവങ്ങളെ .....

വേട്ടക്കൊരു കോഴി കുറുക്കപ്പാ ........

മക്കള്‍ കേള്‍ക്കെ വലിയ വായില്‍ വിളിച്ചു പറഞ്ഞു .........

അച്ചനോട് വല്ലതും ചോടിക്കെടാ .......

“”കുറുക്കച്ചന്‍  കലി കയറി .

എടീ കുറുക്ക കൂത്തിച്ചിയെ ............

.ചോദിച്ചതിനു മറുപടി പറയെടീ.....മര കുറുക്കച്ചീ .....


വാ തുറന്നാല്‍ തെറിയെ പറയൂ ..........കുറച്ചു ദിവസം അതിന് ഒരു അടക്കമുണ്ടായിരുന്നു .....കുറുക്കി മനസ്സില്‍ വിജാരിച്ചു.

പറയെടീ ,,,,,ഈ മനുഷ്യരെ കുറിച്ച് നിന്‍റെ അപിപ്രായം .

വയറ് വിശന്നു ഒരുകോഴിയെ കൂട്ടില്‍ കയറി പിടിക്കാന്‍ ചെന്നാല്‍ ഉലക്കയുമായി പിന്നാലെ ഓടുന്ന ........കോഴിക്കൂടിനരികില്‍ വലകെട്ടി കെണിയൊരുക്കുന്ന മനുഷ്യനെ അവള്‍ക്കു വെറുപ്പായിരുന്നു .

അതവള്‍ കുറുക്കച്ച്ചനോട് തുറന്നു പറയുകയും ചെയ്തു

അവള്‍ ...കുരുക്കച്ചെനുഅഭിമുഖമായി ചെരിഞ്ഞുകിടന്നു. മുഖത്ത് ശ്രിങ്കാരം വിരിയിച്ച്..........അവള്‍ തുടര്‍ന്നു

എനിക്ക് മനുഷ്യരെ ഭയമാണ് ചേട്ടാ .....എന്തുചെയ്യാന്‍ മടിയില്ലാത്ത ചെകുത്താന്മാര്‍ .ഞാനെന്നല്ല കാടായ കാട്ടിലെ ഒരു കുറുക്കനും മനുഷ്യനെ കുറിച്ച് നല്ലത് പറയില്ല .

അല്ല കുറുക്കീ നമുക്ക് തെറ്റിയതാണ് ..........കുറുക്കച്ചെന്‍ വിനീതനായി  കുരുക്കിയുടെ ചുമലില്‍ നക്കിക്കൊണ്ട് പറഞ്ഞു .

. കുറുക്കി രോമാന്‍ച്ജ്ജ കന്ച്ജുക പുളകിതയായി.

അവള്‍ കുറുക്കച്ച്ചന്റെ അരികിലേക്ക് നീങ്ങി യിരുന്നു .

പുറത്ത് നല്ല നിലാവുണ്ടായിരുന്നു .മഞ്ഞുകണങ്ങള്‍ വീണ വൃക്ഷ ലെതകളില്‍ നിലാവ് നക്ഷത്രങ്ങളെ കൊണ്ട് അലങ്കരിച്ചു .മലയാടിവാരത്തെ എതോവീട്ടില്‍ നിന്നും ഒരു വളര്‍ത്തു പട്ടി നിര്‍ത്താതെ കുരക്കുന്നു.

നമുക്ക് ആ ആഞ്ഞിലി മരച്ചുവട്ടിലേക്ക് പോയാലോ .......... കുറുക്കച്ചെന്‍ മധുരമായ്‌ ചോദിച്ചു .

പോകാം ചേട്ടാ .....അവള്‍  അനുരാക പരവശയായി മൊഴിഞ്ഞു .

രണ്ടുപേരും മാളത്തില്‍ നിന്നും പുറത്തിറങ്ങി ........

മുളങ്കാട് താണ്ടി ,പറന്കിമാവിന്‍ തോട്ടത്തിലൂടെ പാല മരച്ചുവട്ടിലെത്തിയപ്പോള്‍ ........കുറുക്കി ക്ക് ഭയമായി ............

നീലിയുടെ പ്രേതമെങ്ങാനും ??????

ആ ആശങ്ക അവള്‍ കുറുക്കച്ച്ചനോട് പറഞ്ഞു .

കുറുക്കച്ചന് കലികയറി .....ഹാലിളകി .കഴുത്തില്‍ കെട്ടിയ കരിമ്പപൂച്ച മാല ഊരി ദൂരെ എറിഞ്ഞു  .

അരുത് ചേട്ടാ ..........നീലിയുടെ പ്രേതം ചേട്ടന്‍റെ*************

പറഞ്ഞു തീരുന്നതിനു മുമ്പ് ....കുറുക്കിയുടെ പിരടിയില്‍ കുറുക്കച്ചെന്‍ ചാടിക്കടിച്ചു.

നിലത്തിട്ടു  കുടഞ്ഞു .....

.യ്യോ ......കുറുക്കിയുടെ നിലവിളി ഇരുട്ടിന്‍റെ നിശബ്ദ്ദത യിലൂടെ ഊളിയിട്ട് ദൂരെ പാറ കോറിയില്‍ തട്ടി പ്രതിദ്ധ്വനിച്ചു.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ ...കുറുക്കി പതറി .

കുരുക്കച്ച്ചെന്‍ കോപം കൊണ്ട് വിറക്കുകയാണ്
നിലത്ത് വീണു കരയുന്ന കുരുക്കിയെ നോക്കി .......കിതച്ചു കിതച്ച്  ...അവന്‍ അലറി .
കുറുക്കനെ............. ഭ്രാന്തന്‍ കുറുക്കനാക്കാന്‍   നോക്കുന്നോ .........വഞ്ചകീ .

പാവം കുറുക്കി .അവള്‍ തല മണ്ണില്‍ താത്തിവെച്ച് .........ഭര്‍ത്താവിന്‍റെ കാലു പിടിച്ചു പറഞ്ഞു ....ക്ഷമിക്കണേ .....

കുറച്ചു നേരത്തിനു ശേഷം കുരുക്കച്ചന്റെ മനസലിഞ്ഞു .താന്‍ കടിച്ചു കുടഞ്ഞ അവളുടെ പിരടിയില്‍ ........നക്കി തടവി .

വീണ്ടും ഇലഞ്ഞിമര ചുവടിലേക്ക് യാത്ര തുടര്‍ന്നു .

ഇലഞ്ഞി മരച്ചുവട് തൂവെള്ള പൂക്കളെ കൊണ്ട് പരവതാനി വിരിച്ചിരുന്നു.

വെള്ള പൂക്കളില്‍  വെണ്ണിലാവ് പെയ്തിറങ്ങിയപ്പോള്‍  ഇളം കാറ്റ് മൂളിയത്  .......ഏതോ പ്രേമ കഥയിലെ അനുരാഗത്തിന്റെ ഇശലുകളായിരുന്നു.

കുറുക്കീ ..........കുറുക്കച്ച്ചന്‍ പതുക്കെ വിളിച്ചു .

എന്തോ .........അവള്‍ വിളി കേട്ടു

നിനക്ക് പിണക്കമാണോ ?

അവള്‍ ഒന്നും മിണ്ടിയില്ല .

നീലിയുടെ പ്രേതം എന്‍റെ ശരീരത്തില്‍ കയറിയിട്ടില്ല   കുറുക്കി

പിന്നെ ?...അവള്‍ ആകാംഷയോടെ ചോദിച്ചു .

അന്ന് ഞാന്‍ മാളത്തില്‍ നിന്നും ഇര പിടിക്കാന്‍ പോയി  ചെന്ന് പെട്ടത് ...മനുഷ്യര്‍ ഒരുക്കിയ ഒരു കെണിയിലാണ് .

എന്നിട്ട് ..........കുറുക്കി ആകാംഷയോടെ ചോദിച്ചു .

അവര്‍ എന്നെ ഒരു കൂട്ടിലടച്ചു .

ഞാന്‍ പറഞ്ഞില്ലേ ........ദുഷ്ടന്‍ മാരാണ് മനുഷ്യര്‍ .കുറുക്കി തന്റെ വിശ്വാസത്തെ ന്യായീകരിച്ചു .

അല്ല കുറുക്കി .......അവര്‍ നല്ലവരാണ് ....കുരുക്കച്ച്ചന്‍ തുടര്‍ന്നു

അവരെന്നെ കൊണ്ട് പോയത് ഒരു കല്യാണ വീട്ടിലേക്കാണ് .അവിടെ എന്നെകാണാന്‍ ഒരുപാട് മനുഷ്യര്‍ വന്നു .കുട്ടികള്‍ കൌതുകത്തോടെ എന്നെ നോക്കി ചിരിച്ചു .ഉപദ്രവിക്കും എന്ന് കരുതി ഞാന്‍ പേടിചിരിക്കെ അവര്‍ എനിക്ക് കോഴി ബിരിയാണി തന്നു . .കല്യാണ ചെക്കനെക്കാള്‍ ആളുകള്‍ക്ക് പറയാനുള്ളത് എന്‍റെ സാന്നിദ്ദ്യത്തെകുറിച്ചായിരുന്നു .കൊന്നു കൊലവിളി നടത്തും എന്ന്ഞാന്‍  കരുതിയ അവര്‍ കൂട്ടില്‍ നിന്നും പുറത്തേക്കു നീണ്ട എന്‍റെ വാലില്‍ തഴുകി തന്നു .കൂട്ടത്തില്‍ ഒരു മനുഷ്യന്‍  പറഞ്ഞു ......

.ഈ കുരുക്കന് എന്തെങ്കിലും   സംഭവിച്ചു ക്കഴിഞ്ഞാല്‍ പിടിച്ചു കൊണ്ട് വന്നവന്‍ ജയിലില്‍ കയറും ......എന്ന് .

നമ്മെ സംരക്ഷിക്കേണ്ടത് അവരുടെ കടമയാണത്രേ .നമ്മെ മാത്രമല്ല...................... നമ്മുടെ കാടിനെയും ..........നമ്മുടെ കുലം നശിച്ചാല്‍ മനുഷ്യ കുലത്തിനും ...........ഭീഷണിയാണത്രേ .

കുരുക്കിക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല .അവള്‍ ആശ്ചര്യത്തോടെ കുറുക്കച്ച്ചന്‍ പറയുന്നത് കേട്ടിരുന്നു.

കുരുക്കച്ചന്‍ തുടര്‍ന്നു .........

..ആ കല്യാണ വീട്ടുകാര്‍ അറിയപ്പെടുന്നത് നമ്മള്‍ കുറുക്കന്മാരുടെ പേരിലാണ് .ആ കല്യാണ ചെക്കന്റെ കൂട്ടുകാര്‍ വെച്ച കെണിയിലാണ് ഞാന്‍ വീണത്‌ .ഇനി ഒരിക്കലും മാളത്തില്‍ തിരിച്ചെത്താന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതിയത്‌ .

നമ്മള്‍ കുറുക്കന്‍ മാരേക്കാളും കോഴിയെ തിന്നുന്നത് മനുഷ്യരാണ് .പക്ഷെ കോഴികളോട് ക്രൂരമായാണ് അവര്‍ പെരുമാറുന്നത് .കോഴിയെ കഴുത്തറുത്ത്‌ ,കത്തികൊണ്ട് വരിഞ്ഞ് മുളക് തേച്ച് തിളച്ച എണ്ണയില്‍ വറുത്തെടുത്ത് ........

നിര്‍ത്തൂ ..........

കോഴികളോട് മനുഷ്യന്‍ കാണിക്കുന്ന ക്രൂരത കേട്ടപ്പോള്‍ ......ആ കുറുക്ക പെണ്ണിന്‍റെ  കണ്ണ് നിറഞ്ഞു പോയി . സങ്കട കണ്ണീര്‍ .

നിങ്ങള്‍ അവരുടെ തടവില്‍ നിന്നും എങ്ങിനെ രക്ഷപ്പെട്ടു ??............ആലപ്പ സമയത്തെ മൌനത്തിനു ശേഷം അവള്‍ ചോദിച്ചു .

ഞാന്‍ രക്ഷപ്പെട്ടതല്ല ..........ആ നല്ല മനുഷ്യര്‍ എന്നെ തുറന്നു വിടുകയായിരുന്നു .എന്‍റെ ശരീരത്തില്‍ അവര്‍ ഒരു പോറല് പോലും എല്പ്പിച്ചില്ല .ഞാന്‍ കരുതിയത്‌ അവര്‍ എന്നെ അറുത്ത്,തോല് പൊളിച്ച് അതില്‍ വൈക്കോല്‍ നിറച്ച് ഒരു കാഴ്ച വസ്തുവാക്കി മാറ്റും എന്നാണ്‌.
എന്നാല്‍ വയര് നിറച്ച് കോഴിയും തന്ന് അവര്‍ എന്നെ മാളത്തിലേക്ക് പോകാന്‍ അനുവദിച്ചു .

കൂട്ടില്‍ നിന്നും പുറത്തിറങ്ങി ഓടിയ ഞാന്‍  ഓട്ടം നിറുത്തിയത് നമ്മുടെ മാളതിലാണ്.

ക്രൂരന്മാര്‍ എന്ന് നാം തെറ്റിദ്ധരിച്ച മനുഷ്യരുടെ കയ്യില്‍ പെട്ടിട്ടും ജീവനോടെ രക്ഷപ്പെട്ടതും ,ലോകത്ത് ഒരു കുറുക്കനും അനുഭവിക്കാതതുമായ ആ സംഭവത്തിന്‍റെ ഞെട്ടലിലായിരുന്നു ഞാന്‍ .

അല്ലാതെ നീലിയുടെ പ്രേതം എന്‍റെ ശരീരത്തില്‍ കേറിയിട്ടല്ല..... എന്‍റെ പൊന്നെ ....

രാത്രി പകലിന് വഴി മാറാന്‍ സമയമായിരിക്കുന്നു .താഴ് വാരത്തെ  വീടുകളിനിന്നും പൂവന്‍ കോഴി മധുരമായി കൂവുന്നു .പകലവന്റെ വരവറിയിച്ചു നക്ഷത്രങ്ങള്‍ മറ്റൊരു  ഇരുട്ടിനെ തേടി എങ്ങോ മറഞ്ഞു .

അവര്‍ മാളത്തിലേക്ക് തിരിച്ചു ........

പിറ്റേ ദിവസം .പേടിപ്പിക്കുന്ന ഒരു വാര്‍ത്തയു മായാണ് കോമാനും ,വേലു കുറുക്കനും വന്നത് .

അവര്‍ പറഞ്ഞു ........നീലി അടങ്ങുന്നില്ല .പാലച്ചുവട്ടില്‍ ഇന്നലെയും അവളുടെ വിളയാട്ട മുണ്ടായി .പാല ചുവട്ടീന്നു നിലവിളിയും അട്ടഹാസവും കേട്ടവരുണ്ടാത്രേ .......

ഈ കഥ കേട്ട് കുറുക്ക ച്ച്ചനും കുരുക്കിയും പൊട്ടി ചിരിച്ചു .

അതുകണ്ട് കോമുവും വേലുവും അന്തം വിട്ടു നില്‍ക്കുമ്പോള്‍ ,  കുറുക്കിയുടെ ഇന്നലെ കടിയേറ്റ  ഭാഗം കുരുക്കച്ചന് നക്കി കൊണ്ടേയിരുന്നു  .........മധുരമായി .
,
ശുഭം .....നാസര്‍ ചെറുവലത്ത്..........