പൂവനും പിടയും ......പിന്നെ അളിയനും
************************************
കോയി ..ബ ബ ബ ബ ബ .....മനസ്സില്‍ ലഡു പൊട്ടി ....അളിയന്‍ വരുന്നു എന്നതിനുള്ള സൈറണ്‍ മുഴങ്ങി ....ഉമ്മ കോഴിയെ വിളിക്കുകയാണ് .കോഴിയെ അടുക്കളയില്‍ കയറ്റി വാതിലടക്കണം .ഉമ്മയുടെ വിളികേട്ട് ഓടിയെത്തുന്ന കോഴികളാകട്ടെ അയല്‍ വീട്ടിലെ കോഴികളും .അതില്‍ ഉമ്മാക്കുള്ള അമര്‍ഷം .........പോ കോയ്യേളെ ....ഇങ്ങളെ ഉമ്മറത്തേക്ക് ...ഒക്കെ പാഞ്ഞിങ്ങു പോരും ഇവിടത്തെഅടുക്കളെലേക്ക് ...
കോഴികള്‍ ഇങ്ങനെയാണ് ... .എന്‍റെ വീട്ടിലെ കോഴിക്കൂട് തുറന്നാല്‍ കോഴികള്‍ ഒരോട്ടമാണ് ,അടുത്ത വീട്ടിലെ അടുക്കളയിലേക്ക് .അടുത്ത വീട്ടിലെ കൊഴികളാവട്ടെ ഞങ്ങളുടെ അടുക്കളയിലും എത്തുന്നു .അയല്‍ക്കാര്‍ തമ്മിലുള്ള പിണക്കത്തിന് വരെ ഈ കോഴികള്‍ കാരണമാവാറുണ്ട് .
വെളുത്ത ചെന്മ്പെന്‍ പുള്ളിയുള്ള പൂവനെയാണ് ഉമ്മാക്ക് പിടിക്കേണ്ടത് .അവനാണെങ്കിലോ ,നവ ദമ്പതികള്‍ പാര്‍ക്കുകളില്‍ ചുറ്റിയടിക്കുന്നത് പോലെ ഞങ്ങളുടെ രണ്ടു വീട് അപ്പുറമുള്ള ഒരു സില്കീ പിടയുടെ കൂടെ യാണ് എപ്പോഴും.സില്ക്കിയെ പിരിഞ്ഞ് അവനൊരു നേരവുമില്ല .മൂന്നാല് വീടകലേ"" ടി .ജി രെവി"" എന്ന അപര നാമത്താല്‍ അറിയപ്പെടുന്ന ഒരു തെമ്മാടി പൂവനുണ്ട് .അവന്‍റെ കണ്ണില്‍ പെടാതെ സില്ക്കിയെയും കൊണ്ട് വാഴ്ക്കൂട്ടങ്ങള്‍ക്ക് ഇടയിലെ തണുപ്പില്‍ അവരങ്ങിനെ കഴിഞ്ഞു കൂടുകയാണ് .
...പക്ഷെ ...തള്ള വിള്ച്ചാല്‍ എത്ര നേരം വരാതിരിക്കാന്‍ മക്കള്‍ക്ക് കഴിയും ????ഉമ്മയുടെ""" സംഗതി """നിറഞ്ഞ ഈണതോടെയുള്ള വിളിയില്‍ ചെമ്പന്‍ പുള്ളി വീണു .....ഡാര്‍ലിംഗ് ഞാനിപ്പോ വരാം ...സില്കി യോട് യാത്ര പറഞ്ഞു ,ഓടിവന്നു അടുക്കളയില്‍ കുടുങ്ങി .ഉമ്മ വാതിലടച്ചു വളഞ്ഞിട്ടു പിടിച്ചു .
എനി ആ പാപം ചെയ്യേണ്ട കടമ എനിക്കാണ് ...ഞാനിത് ഒര്മപ്പെടുതുമ്പോള്‍ ഉമ്മ പറയും ....കൊന്നാ പ്പാവം തിന്നാ തീരും .
ഞാന്‍ കൊന്നാല്‍ ഞാന്‍ തിന്നണം ....അളിയന്‍ തിന്നാല്‍ എന്‍റെ പാപം തീര്വോ ?ഞാന്‍ ചോദിക്കും ..അതിനു നിനക്കും തിന്നാലോ അളിയന്റെ കൂടെ .ഉമ്മ ആശ്വസിപ്പിക്കും .
എനിക്ക് കിട്ടുന്ന കഷണം ...പുറവും ...കഴുത്തുമാണ് ...ഞാന്‍ പരിഭവം പറഞ്ഞു .
ഇറചിയുള്ള രണ്ടു കഷണം നിനക്കായ് പ്രത്യേകം ഞാന്‍ എടുത്തു വെക്കും എന്ന ഉമ്മയുടെ ഉറപ്പിന്മേല്‍ ഞാന്‍ സില്ക്കിയെ വിധവ യാക്കി .മനോഹരമായ അവന്റെ ചെമ്പന്‍ തൂവലുകളാല്‍ ആവരണം ചെയ്യപ്പെട്ട മാംസം ഞാന്‍ പുറത്തെടുത്തു .അവന്റെ കുടല് ഞാന്‍ മാന്തി ...നെഞ്ചിന്‍ കൂട് പിളര്‍ത്തിയപ്പോള്‍ അവന്റെ കരളിന്‍റെ തുടിപ്പ് ...സില്ക്കിയോടുള്ള പ്രേമത്തിന്റെ ...അനുരാഗത്തിന്‍റെ ....മിടുപ്പ് ..വിളിച്ചു പറയുംപോലെ .
..സില്കീ ....ഞാന്‍ രക്ത സാക്ഷിയായിരിക്കുന്നു .
വാഴക്കൂട്ടങ്ങള്‍ ക്കിടയിലെ നനഞ്ഞ മണ്ണില്‍ നിന്നോട് കിന്നാരം പറയാന്‍ ...എനി ഞാനില്ല സില്കീ .ഒരു തെമ്മാടിയില്‍നിന്നും ഇനി നിന്നെ രക്ഷിക്കാന്‍ ഞാന്‍ വരില്ല .രാത്രിയുടെ അവസാന യാമവും കഴിഞ്ഞു കിഴക്ക് പകലിന്റെ വെള്ള കീറുമ്പോള്‍ ,നീ പറയാറുള്ള ,,നീ തിരിച്ചരിയാറുള്ള ...എന്‍റെ കൂവല്‍ ..നിന്‍റെ ഉറക്കം കെടുത്തില്ല സില്കി .........
അവന്‍റെ തൂവലുകള്‍ ഞാന്‍ കല്ല് വെട്ടു കുഴിയില്‍ കൊണ്ടിട്ടു .
വൈകുന്നേരത്തോടെ അളിയന്‍ എത്തി ...ഉമ്മ പ്രത്യേകം പറഞ്ഞിരുന്നു .അളിയനോട് കോണ്‍ഗ്രസ് ണെ പറ്റി മിണ്ടിയാല്‍ ...നിന്‍റെ നാവു ഞാന്‍ അരിഞ്ഞു കളയും .എന്ന് .
കാര്യം ഇതാണ് ..ഞാന്‍ കമ്യൂണിസ്റ്റ്‌ആണ് ..അളിയന്‍ കോണ്‍ഗ്രസ്....രാഷ്ട്രീയം പറയുമ്പോള്‍ ,പറയുന്നത് ...അളിയനോടാണ് എന്ന് ഞാന്‍ മറന്നു പോകുന്നു എന്ന ഉമ്മയുടെ കണ്ടെത്തല്‍.
.ഞാന്‍ ആറാം ക്ലാസ്കാരന്‍ ആയ കമ്യൂണിസ്റ്റ്.
സന്ധ്യ കഴിഞ്ഞിരിക്കുന്നു ....വെട്ടി തിളയ്ക്കുന്ന ക്കോഴിക്കാറിയുടെ മണം പിടിച്ചു വന്നതാണ് കിച്ചു പ്പൂച്ച .അളിയനും വാപ്പയും ഉമ്മറത്ത് ..വലിയ ...വര്‍ത്തമാനത്തിലാണ് .ഞാന്‍ മാറിനിന്നു .....കോണ്‍ഗ്രസ്‌നെ പറ്റിയെങ്ങാനും മിണ്ടിപ്പോയാലോ ?
കിച്ചു പ്പൂച്ചക്ക് ഇപ്പോള്‍ ഞാനുമായി വലിയ അടുപ്പമില്ല .കാരണം ...എന്‍റെ ശല്യം അവനു സഹിക്കാന്‍ കഴിയുന്നില്ല കഴിഞ്ഞ ദിവസം അവന്‍റെ വാലില്‍ പ്ലാസ്ടീക് കവര്‍ കെട്ടിയിട്ട് പറമ്പ് മുഴുവന്‍ ഓടിച്ചതിന്റെ ഗര്‍വ് ഉണ്ട് അവന്.അടുക്കള കോലായില്‍ ഞാന്‍ അവനെ ലോഹ്യത്തില്‍ ആക്കാനുള്ള ശ്രമത്തിലാണ് .ഒരു ഉണക്കമീനിന്റെ കഷണം ഉമ്മ കാണാതെ ഞാനവന് കൊടുത്തു .ഞാനുമായി അടുത്തപ്പോള്‍ കഴിഞ്ഞ ദിവസത്തെ പ്ലാസ്റ്റിക് പണി ഞാന്‍ പയറ്റി .
പ്ലാസ്റ്റിക് കവറുമായി അവന്‍ ഇരുട്ടിലൂടെ പേടിച്ച് ഓടി ...പറമ്പിലൂടെ കറങ്ങി അവന്‍ ഓടിക്കയറിയത് കുളിമുറിയിലേക്കാണ്...അവിടെ നിന്ന് കിണറ്റിലേക്ക് ...ബ്ലും .
അളിയന്‍റെ വെള്ളം കുടി മുട്ടി ...വാപ്പ ..വെളിച്ചപ്പാടായി ...ഉമ്മ കാളിയായി..ഇറച്ച്ചിയുള്ള എനിക്ക് മാത്രമായി മാറ്റി വെക്കാമെന്നു വാക്കുതന്ന ആ കഷ്ണങ്ങള്‍ .....വെറും വാക്ക് ആകുമോ ?
ഞാന്‍ മുങ്ങി ...എന്നെത്തിരഞ്ഞു വാപ്പ നടന്നു ....അളിയന് പണിയായി .പൂച്ചയെ കിണറ്റില്‍ നിന്നും കര കയറ്റണം .
പിറ്റേ ദിവസം രാവിലെ വാപ്പ എനിക്ക് പണിതന്നു .കിണറ്റിലെ വെള്ളം കോരി വറ്റിക്കണം .വെള്ളം കോരി കോരി ഞാന്‍ കുഴങ്ങി ..
..ഇടയ്ക്കു ഉമ്മവന്നു ആശ്വാസ വാക്ക് പറഞ്ഞു .നിനക്കുള്ള കഷണം ഞാന്‍ മാറ്റി വെച്ചിട്ടുണ്ട്
.... എന്നില്‍ ആവേശം ഉണര്‍ന്നു .കിണറ്റില്‍ വെള്ളം വറ്റി ക്കൊണ്ടിരിക്കുംപോള്‍ ഞാന്‍ അറുത്തു തള്ളിയ പൂവന്റെ ഇറച്ചിയുടെ രുചി ഞാന്‍ മനസ്സില്‍ ഓര്‍ത്തെടുത്തു. .....അപ്പോള്‍ കല്ല് വെട്ടു കുഴിക്ക് അടുത്ത് പൂവന്റെ തൂവല്‍ തിരിച്ചറിഞ്ഞ സില്കി തേങ്ങുകയായിരുന്നു .
(നാസര്‍ ചെരുവലത്ത് അത്തോളി )
അയ്യോ, പാവം സില്‍കി
ReplyDeleteവല്ല കുറുക്കനും പിടിച്ചു പോയിരുന്നെങ്കില്‍ .............
Deleteഹിഹി..പാവം...!!
ReplyDeleteകൊന്നാ പാവം ......തിന്നാ തീരും ചേട്ടാ ....
Deleteരസകരമായ എഴുത്ത്. എന്നാലും പഹയാ നീ ഒരു പാവം സില്‍ക്കിയെ കണ്ണീരിലാഴ്ത്തിയല്ലോ.അനുരാഗക്കടയ്ക്കല്‍ കത്തിവച്ച ക്രൂരാ..
ReplyDeleteഅത് അളിയനോട് പറഞ്ഞാല്‍ മതി .............ഹ ഹ ഹ .
Deleteഇറച്ചിയുള്ള കഷ്ണം കിട്ടിയില്ലെങ്കിലും ചാറില്‍ മുക്കി തിന്നാല്ലോ ,, ഹ ഹ ഹാ , കൊള്ളാം
ReplyDeleteചറ് മുക്കി നക്കിയാ മതി .........കിലുക്കത്തിലെ ഡയലോഗല്ലേ സലീമ്ക്ക ......ഏ
Delete(അളിയന്‍ വരുന്നു എന്നതിനുള്ള സൈറണ്‍ മുഴങ്ങി )(അളിയന്‍ തിന്നാല്‍ എന്‍റെ പാപം തീര്വോ ?ഞാന്‍ ചോദിക്കും)ചില നര്‍മ്മങ്ങളെല്ലാം വളരെ മനോഹരം. പക്ഷെ അവസാനം കുറച്ച് കൂടി കൊഴുപ്പിക്കാമായിരുന്നു.അവസാനം കിണറ്റില്‍ നില്‍ക്കുന്ന എഴുത്തുകാരനേക്കാള്‍ നന്ന് സില്‍ക്കിയുടെ ഏകാന്തതയില്‍ ...ആയിരുന്നു എന്ന് എനിക്ക് തോന്നി..
ReplyDeleteസന്തോഷം ..നിങ്ങള്‍ വായിക്കുന്നു എന്നത് തന്നെ ..എനിക്ക് വലിയ സന്തോഷം നല്‍കുന്നു .
Deleteഅപ്പോള്‍ കല്ല് വെട്ടു കുഴിക്ക് അടുത്ത് പൂവന്റെ തൂവല്‍ തിരിച്ചറിഞ്ഞ സില്കി തേങ്ങുകയായിരുന്നു .
ReplyDeleteനര്‍മ്മത്തിനിടയിലും സില്‍ക്കിയുടെ നൊമ്പരം വേദനിപ്പിച്ചു. നല്ല അവതരണം.
അക്ബര്‍ക്ക .....സന്തോഷം .
Deleteഇത് സില്ക്കിയുടെ പ്രാക്കു തന്നെ.മുടിഞ്ഞ പ്രാക്ക്. സംശയമില്ല.
ReplyDeleteഎഴുത്ത് അസ്സലായി
റോസാ പൂവേ ......ഈ പ്രാക്ക് ഇഷ്ടമായല്ലോ ?അത് മതി ...എനി "കഷണം" വേണമെന്നില്ല .സന്തോഷം .
Deleteഅങ്ങനെ എത്രെയെത്രെ കോഴിക്കഴുത്തുകൾ...കാലുകൾ...
ReplyDelete