Monday 11 February 2013

പാലത്ത് നിന്നൊരു പച്ച തത്ത




                                                 പാലത്ത് നിന്നൊരു പച്ച തത്ത 
                                     *********   **********   **********                                              
ഗള്‍ഫ്‌ ജീവിതത്തിന്റെ ഊഷരതയില്‍ നിന്നും നാട്ടിലെത്തിയാല്‍ കിട്ടുന്ന ചുരുങ്ങിയ ദിവസങ്ങള്‍പഴയ സൌഹാര്‍ദ്ധങ്ങളിലൂടെ സഞ്ചരിക്കുന്നത് എന്നെ സമ്പന്തിചിടത്തോളം ഒരാനന്ദമാണ്.

അങ്ങിനെയാണ് കൊടശ്ശേരിയിലുള്ള ഒരു അകന്ന ബന്ദ്ധുവായ നഫീസത്താനെ കാണാന്‍ ഞാന്‍ തീരുമാനിച്ചത്‌ .

നിഷ്കളങ്കമായ ആ പഴയകാല ജീവിതത്തിന്‍റെ അടയാളമായ ,ആ കൊച്ചു ഓലപ്പുര അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു .പകരം ഒരുപുതിയ വീടിനുള്ള മുന്നോരുക്കമെന്നോണം ഒരു കരിങ്കല്‍ തറ ഉയര്‍ന്നതും കാണാം ......അതിനടുത്തായി താല്‍ക്കാലിക മേന്നോണം പനയോലകൊണ്ട് ഭിത്തികള്‍ മറച്ച ഓലക്കുടിലില്‍ നിന്നും നബീസത്ത മുറ്റത്തേക്കിറങ്ങി വന്നു ..

.ഞാന്‍ കയറിചെന്നതിലെ സന്തോഷം നബീസത്ത വലിയ വായില്‍ തുറന്നു പറഞ്ഞു .......

””അല്ലാ .....ആരായിത് .നാസറെ എന്ത് തോന്നികുഞ്ഞിമ്മോനെ”” ...ഇങ്ങോട്ടൊക്കെ കയറി വരാന്‍ .
തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നഫീസത്ത ............

പത്തറുപത് വയസ്സുള്ള നബീ സത്തയുടെ മുഖത്ത് ഞാന്‍ കയറി വന്നതിലെ സന്തോഷം സ്പഷ്ടമായിരുന്നു .

ഉമ്മറത്തെ പുല്ലുപായ വിരിച്ച മരക്കട്ടിലില്‍ ഞാനിരുന്നു .അപ്പോഴാണ്‌ ആ ഓലപ്പുരയ്ടെ ഇറയത്ത് തൂങ്ങിയാടുന്ന കൂട്ടിലെ .......ആ തത്തയെ ഞാന്‍ ശ്രദ്ധിക്കുന്നത് ....അത് ചുമ്മാ ചില ച്ചുകൊന്ടെയിരിക്കുന്നു.

നബീസത്താ ....ഞാന്‍ വന്നത് തത്തമ്മക്ക് പിടിച്ചില്ലെന്നു തോന്നുന്നു .........ഞാന്‍ ചുമ്മാ പറഞ്ഞു .

അള്ളോ....ചായകുടിക്കാന്‍ പറയാ മോനെ ...

....അത് ചിലക്കുമ്പോള്‍ നബീസത്ത ചുമ്മാ അതിനൊരു വ്യാഖ്യാനം നല്‍കുന്നു എന്നായിരുന്നു ആദ്യം കരുതിയത്‌ .

.ശ്രദ്ധിച്ചപ്പോള്‍ തത്തമ്മയുടെ ഭാഷ കുറേശ്ശെ എനിക്കും മനസിലായി തുടങ്ങി .എന്ന് മാത്രമല്ല ,മുറ്റത്തേക്ക് വന്ന കോഴികളോട് .......””പോ കോയി “””... “””പോ കോയ്.”””..എന്ന് പറഞ്ഞ് കോഴിയെ ആട്ടിയോടിക്കാന്‍ ശ്രമിക്കുന്നതിലെ കൌതുകം എന്നെ ആശ്ചര്യപ്പെടുത്തി .....ഒരു വേള....വിലകൊടുത്ത് അതിനെ സ്വന്തമാക്കിയാലോ എന്നാശിച്ചുപോയി .

””ചായ കുടിക്കാന്‍ പറയും ,കോഴിയെ തെളിക്കും ,വിരുന്നുകാരോട് ഇരിക്കാന്‍ പറയും “”””..........കൂടാതെ ..........

.നബീസത്തയുടെ ചുണ്ടുകള്‍ വിറച്ചു .കണ്ണുകള്‍ നിറഞ്ഞു .

"പാലത്ത് പോയോ ?””മക്കളെ കണ്ടോന്നൊക്കെ ചോദിക്കും ....

റസീന പാലത്തീന്നു കൊണ്ടോന്നതല്ലേ കുഞ്ഞിമ്മോനെ ...ഇതിനെ ...നഫീസത്ത തുടര്‍ന്നു

നബീസത്തയുടെ കവിളിലൂടെ കണ്ണുനീര്‍ ഒലിച്ചിറങ്ങി.

ഏതോ ഗുള്‍ഫ്കാരന്‍ സമ്മാനിച്ച മലേഷ്യന്‍ ലുങ്കിയുടെ കോന്തലക്ക് ആ കണ്ണുനീര്‍ തുടക്കാനുള്ള നീളമുണ്ടായിരുന്നു .....

ഓള് ഇതിനെ ഇവിടെ കൊണ്ട് വരുമ്പോ ....ഒരു ഇറച്ചി കഷണമായിരുന്നു .ജീവനുള്ള ഇറച്ചിക്കഷണം .തൂവല് വരുവോളം അതിനെ നോക്കിയതും വര്‍ത്തമാനം പറയാന്‍ പഠിപ്പിച്ചതും ....ന്‍റെ മോളായിരുന്നു.

തത്തമ്മയെ കുറിച്ചുള്ള നബീസത്താന്റെ വിവരണം .........തുടന്നുകൊണ്ടേ യിരുന്നു .
എന്‍റെ ഓര്‍മ്മകള്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് പിറകിലേക്ക് സഞ്ചരിച്ചു .

”റസീന” ...നബീസത്താ ന്റെ നാലുമക്കളില്‍ രണ്ടാമത്തെ മകള്‍ .

***** ******* ******** ********* ******** ******
ഞാനന്ന് വളരെ ചെറുതാണ് ...അമ്മാവന്‍റെ വീട്ടിലാണ് എന്റെ താമസം .റസീന ആ വീട്ടില്‍ കഴിഞ്ഞു കൂടുകയാണ് ...വേലക്കാരിയായല്ല .നിര്‍ദ്ധനരായ ഒരുവീട്ടിലെ പെണ്‍കുട്ടിക്ക് വേണ്ട അടിസ്ഥാന സൌകര്യങ്ങളും .....സം രക്ഷണവും .ഒപ്പം അമ്മായിക്ക് ഒരു കൈ സഹായവും .ഇതായിരുന്നു ആ വീട്ടില്‍ റസീന .അമ്മാവന്‍റെ മക്കളായ ..റഹീന ,ഹസീന .....അവര്‍ക്കൊപ്പം ആ വീട്ടിലെ ഒരംഗത്തെ പ്പോലെ .റസീനയും .

നല്ല കൈപ്പുണ്യമുള്ള പാചകക്കാരി .രാത്രി കാലങ്ങളില്‍ അമ്മാവന്‍റെ വീട്ടില്‍ ആരെങ്കിലുമൊക്കെ വിരുന്നുകാരായി ഉണ്ടാകും .നല്ല ബഹളമയം .കുട്ടികളായ ഞങ്ങള്‍ക്കും ആനന്ദമാണ് .അപ്പോഴൊക്കെ റസീന അടുക്കളപ്പണിയില്‍ ആയിരിക്കും .ഗള്‍ഫുകാരന്‍ ആയ അമ്മാവന് രാത്രിയില്‍ ചെപ്പാത്തി നിര്‍ബന്ധമാണ് .ആളെണ്ണം കണക്കാക്കിയാണ് ചെപ്പാത്തി ഉണ്ടാക്കുന്നത്‌ .അതുകൊണ്ട് തന്നെ ചെപ്പാത്തി ചുടുന്ന ഇടത്തേക്ക് റസീന ഞങ്ങള്‍ കുട്ടികളെ അടുപ്പിക്കില്ല .....തീറ്റ തീന്‍ മേശയില്‍ നിന്ന് മാത്രം .

എനിക്ക് ചെപ്പാത്തിയുടെ മണം കേട്ടാല്‍ സഹിക്കില്ല .....

റസീന എന്തെങ്കിലും ജോലി എന്നെ ഏല്‍പ്പിക്കുമ്പോള്‍ ഞാന്‍ ഞാന്‍ മുടക്കം പറയും ......ആയ്ക്കോട്ടെ ....ഈ പണിയൊക്കെ ഞാന്‍ ചെയ്യണം ,ഒരു ചൂടുള്ള ചെപ്പാത്തി ....എനിക്ക് ......ആരും കാണാതെ .തരാറില്ലല്ലോ .? എനി മാലവാങ്ങാന്‍ സൌമ്യയിലേക്ക് (സൌമ്യ ഫാന്‍സി അത്തോളി )ഞാന്‍ കൂട്ട് വരില്ല ..

ഇന്ന് ഞാന്‍ തരും .....നീ ആരും കാണാതെ തിന്നാല്‍ മതി ....അവള്‍ എന്നെ സോപ്പിടും .

രാത്രിയില്‍ ചെപ്പാത്തിയുടെ മണവും കാത്തു ഞാനിരിക്കും .

കല്ലില്‍ ചെപ്പാത്തിവീണാല്‍ ഏഴയലത്തേക്കും എത്തും അതിന്റെ മണം .കൂടെ പശുവിന്‍ നെയ്യുകൂടെ ചേരുമ്പോള്‍ ജീവനുള്ളവന്റെ ആമാശയത്തില്‍ ദഹനരസം സജീവമാകും .വായില്‍ വെള്ളം നിറഞ്ഞു കവിഞ്ഞു ഒഴുകും .......ഹോ ......

അപ്പോള്‍ ഞാന്‍ പതുങ്ങി ചെല്ലും .അടുക്കള വാതില്‍പ്പടിയില്‍ നില്‍ക്കും .റസീന ചില ആന്ഗ്യ ങ്ങള്‍ കാണിക്കും..........അതിന്റെ അര്‍ഥം ഇതാണ് .

””ആരും കാണരുത്”” .....””കണ്ടാല്‍ ചൂടുള്ള ഈ ചട്ടകം നിന്റെ ......ചന്തിക്ക് ഞാന്‍ വെക്കും “”.

അങ്ങിനെ ഒരു ചെപ്പാത്തി എനിക്ക് കിട്ടും.........മത്തിത്തല കിട്ടിയ പൂച്ചയെ പ്പോലെ ഞാന്‍ അടുക്കളപ്പുറത്തെ ഇരുട്ടിലേക്ക് മറയും .ആര്‍ത്തിയോടെ തിന്നും .എന്നിട്ട് വീണ്ടും ചെല്ലും .

പോടാ...ചട്ടുകവുമായി റസീന അടിക്കാനെന്നോണം വരും ..... ചന്തിയില്‍ കൈ വെച്ച് ഞാനോടും ...ഉമ്മറത്തേക്ക് .

അങ്ങിനെ മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കു വഴിമാറി . റസീനക്ക് വിവാഹാലോചനകള്‍ വന്നു തുടങ്ങി .
അവള്‍ അവളുടെ വീട്ടില്‍ സ്ഥിരമായി .കോഴിക്കോട്‌ പാലത്ത് എന്ന ഗ്രാമത്തിലെ അദ്ധ്വാനശീലനായ ഒരു ചെറുപ്പക്കാരനുമായി റസീനയുടെ വിവാഹം കഴിഞ്ഞു .

ഞാന്‍ അവസാനമായി റസീന യെ കാണുന്നത് ,അത്താണിക്കല്‍ ജെങ്ങ്ഷനില്‍ ഓട്ടോ ഡ്രൈവര്‍ ആയിരുന്നപ്പോഴാണ് .അവളുടെ ബന്ധു വീട്ടില്‍ പോവാന്‍ എന്‍റെ ഒട്ടോപിടിച്ചായിരുന്നു പോയത് .ഗട്ടറുള്ള റോട്ടിലൂടെ പോകുന്നതിനിടെ ഞങ്ങള്‍ ഒരുപാട് സംസാരിച്ചു ...........ഒരു വേള അവള്‍ പറഞ്ഞുപോയി .........

പഹയാ പതുക്കെവിട് ........ന്‍റെ വയറ്റില്‍ വാവയുണ്ട് .......

അവള്‍ ഗര്‍ഭിണിയായ വിവരം ഞാനറിഞ്ഞു .........ഓട്ടോ ഇറങ്ങിയപ്പോള്‍ അവള്‍ വെച്ച് നീട്ടി ......ചെപ്പാത്തിയല്ല........മിനിമം ചാര്‍ജ്‌ അഞ്ചു രൂപയുടെ പച്ച നോട്ട് .

പുകമൂടിയ അടുക്കളയില്‍ നിന്നും ആരുംകാണാതെ എനിക്ക് ചൂടുള്ള ചപ്പാത്തി തന്നിരുന്ന ...........അതെ സന്തോഷത്തോടെ .ഞാന്‍ സ്നേഹപൂര്‍വ്വം അത് നിരസിച്ചു .

കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അവളുടെ പ്രസവം ........അവള്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ ക്ക് ജന്മം നല്‍കി .

””പ്രസവത്തിന്റെ മൂന്നാം ദിവസം .....””...

””തന്‍റെപോന്നോമനകളെ അവരുടെ ഉപ്പച്ചിയെ ഏല്‍പ്പിച്ച് അവള്‍ യാത്രയായി “”.അല്ലാഹുവിന്റെ സവിതത്തിലേക്ക്.
തോരായി പഴയ പള്ളിയുടെ മഖ്ബറയില്‍ അവളെ കബറടക്കി .

സ്വന്തം സഹോദരിയുടെ മരണം പോലെയായിരുന്നുഎനിക്ക് എന്റെ റസീനത്തയുടെ മരണം .പറഞ്ഞറിയിക്കാന്‍ കഴിയാത്ത വാത്സല്യം ആ സഹോദരിയിലൂടെ ഞാന്‍ അനുഭവിച്ചിട്ടുണ്ട് .ഇതെഴുതി ക്കൊണ്ടിരിക്കുംപോള്‍ റസീനയുടെ തെളിഞ്ഞ മുഖം മനസ്സില്‍ കാണുന്നു ...എന്റെ ഹൃദയത്തില്‍ ദു;ഖ ത്തിന്‍റെ കാര് മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു .മരണത്തിന്‍റെ ശേഷമുള്ള ദു ഖ ത്തിന്റെ ഈ ഇടവഴിയില്‍ റസീനത്താക്ക് കൂട്ടായി എന്റെ പ്രാര്‍ത്ഥന എന്നുമുണ്ടാകും ....

,തൂവല്‍ മൂടാത്ത ,ചിറക്‌ മുളക്കാത്ത ചോരക്കുഞ്ഞുങ്ങളെ .....ആ പിതാവ്‌ ,മാതൃ സ്നേഹത്തിന്‍റെ കുറവറിയിക്കാതെ വളര്‍ത്തി .

*********** *************** ****************

ഈ തത്തമ്മയെ റസീനാക്ക് കിട്ടിയത് ...പാലത്തെ ഭര്‍ത്താവിന്‍റെ വീട്ടുവളപ്പില്‍ നിന്നായിരുന്നു. .

“”അമ്മ തത്ത ചത്തുപോയ്‌ .””.
......ഇടി വെട്ടേറ്റു തലപോയ തെങ്ങ് നിലം പൊത്തിയപ്പോള് ,അതിലെ പൊത്തില്‍ നിന്നും കിട്ടിയ തത്തക്കുഞ്ഞുങ്ങള്‍.

ആ കുഞ്ഞുങ്ങളുടെ മാതൃത്ത്വം.......അവള്‍ ഏറ്റെടുത്തു .

""പാലത്ത് പോയിരുന്നോ .""............""കുട്ടികളെ കണ്ടിരുന്നോ ""?

പാലത്തെ ഉപ്പയോടൊപ്പം കഴിയുന്ന ആ കുട്ടികള്‍ക്ക്‌ സുഖമാണോ എന്നന്യേഷിക്കുകയാണ് ഇറയത്തെ ആടുന്ന കൂട്ടില്‍നിന്നും ....വീട്ടില്‍ കയറിവരുന്നവരോട് ........ഈ തത്തമ്മ .

അത് കേള്‍ക്കുമ്പോള്‍ നബീസത്താക്ക് കണ്ണീരാണ് .അകാലത്തില്‍ മരിച്ച മകളുടെ ഓര്‍മ്മകള്‍ ആ പാവം സ്ത്രീയില്‍ നിന്ന് മായുന്നില്ല .

ഇറയത്ത് തൂങ്ങിയാടുന്ന കൂട്ടില്‍ നിന്ന് നിരന്തരം മകളുടെ ഓര്‍മ്മകള്‍ ഈ സ്ത്രീയെ വേട്ടയാടുന്നു .

എനിയെങ്കിലും ഇതിനെ തുറന്നു വിട്ടുകൂടെ ..........ഒരു ശാപം പോലെ എന്തിനിതിനെ ഇങ്ങനെ കൂട്ടില്‍ അടച്ചു വളര്‍ത്തണം ? ..........ഞാന്‍ ചോദിച്ചു .

തുറന്നു വിട്ടു മോനെ ........അത് പോകണ്ടേ ? നഫീസത്ത പറഞ്ഞു

ഈ ഉമ്മയുടെ സ്നേഹം .........ആകാശപ്പരപ്പിലെ സ്വാതന്ത്ര്യത്തെക്കാള്‍ മാധുരമായി ഈ പറവക്ക് തോന്നുന്നുണ്ടാകാം .
എങ്കിലും മറക്കേണ്ട ഒരു ദുരന്തത്തെ നിരന്തരം ഓര്‍മ്മ പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒന്നിനെ എന്തിന് കൊണ്ട് നടക്കണം ?.

തുറന്നു വിടും....അത് പോകില്ല .......മോന്തിയാകുമ്പോള്‍ വല്ല പൂച്ചയും പിടിക്കുമെന്നു പേടിച്ച് വീണ്ടും കൂട്ടിലടക്കും .....നബീസത്ത തുടര്‍ന്നു .

കൊയ്തൊഴിഞ്ഞ പാടത്തെ സുഭിക്ഷതയെക്കാള്‍ ,ഈ കുടുമ്പത്തിന്റെ ഇല്ലായ്മയില്‍ സുഖം കണ്ടെത്തിയ പാവം പറവ .തെങ്ങോലയില്‍ ഊഞാലാടുന്നതിനേക്കാള്‍ ആനന്ദം ,ഈ കൊച്ചു കൂരയിലെ ഇറയത്ത് കിടന്നാടുന്ന കൂട്ടില്‍ ആ പറവ അനുഭവിച്ചറിയുന്നുന്ടാവാം ........

ഒരു വല്ലാത്ത വിങ്ങല്‍ എന്റെ മനസിനെയും പിടികൂടിയിരിക്കുന്നു .

ഞാന്‍ നബീസത്തയോട് യാത്ര പറഞ്ഞിറങ്ങി .

അപ്പോഴും റസീനയുടെ തത്ത പിറുപിറുക്കുന്നുണ്ടായിരുന്നു ...........പാലത്ത് പോകണേ ..............മക്കളെ കാണണേ.

ശുഭം ;(നാസര്‍ ചെറുവലത്ത്.)

8 comments:

  1. നൊമ്പരപ്പെടുത്തീ ട്ടൊ.. :(
    ആശംസകൾ..!

    ReplyDelete
  2. പാലത്തെ തത്ത സങ്കടപ്പെടുത്തുന്നുണ്ട്

    ReplyDelete
    Replies
    1. ഇങ്ങളെ പറയുമ്പോള്‍ അതെന്നെ സന്തോഷപ്പെടുത്തുന്നു..........നിങ്ങള്‍ വായിച്ചല്ലോ ...

      Delete
  3. നന്നായിരിക്കുന്നു.. പക്ഷേ അക്ഷരതെറ്റുകൾ കൂടെ ശ്രദ്ധിക്കുമല്ലോ...

    ReplyDelete
  4. വളരെ നല്ല വിവരണം.....

    ReplyDelete