Monday, 11 February 2013
Thursday, 10 January 2013
പൂവനും പിടയും ......പിന്നെ അളിയനും
************************************
കോയി ..ബ ബ ബ ബ ബ .....മനസ്സില്‍ ലഡു പൊട്ടി ....അളിയന്‍ വരുന്നു എന്നതിനുള്ള സൈറണ്‍ മുഴങ്ങി ....ഉമ്മ കോഴിയെ വിളിക്കുകയാണ് .കോഴിയെ അടുക്കളയില്‍ കയറ്റി വാതിലടക്കണം .ഉമ്മയുടെ വിളികേട്ട് ഓടിയെത്തുന്ന കോഴികളാകട്ടെ അയല്‍ വീട്ടിലെ കോഴികളും .അതില്‍ ഉമ്മാക്കുള്ള അമര്‍ഷം .........പോ കോയ്യേളെ ....ഇങ്ങളെ ഉമ്മറത്തേക്ക് ...ഒക്കെ പാഞ്ഞിങ്ങു പോരും ഇവിടത്തെഅടുക്കളെലേക്ക് ...
കോഴികള്‍ ഇങ്ങനെയാണ് ... .എന്‍റെ വീട്ടിലെ കോഴിക്കൂട് തുറന്നാല്‍ കോഴികള്‍ ഒരോട്ടമാണ് ,അടുത്ത വീട്ടിലെ അടുക്കളയിലേക്ക് .അടുത്ത വീട്ടിലെ കൊഴികളാവട്ടെ ഞങ്ങളുടെ അടുക്കളയിലും എത്തുന്നു .അയല്‍ക്കാര്‍ തമ്മിലുള്ള പിണക്കത്തിന് വരെ ഈ കോഴികള്‍ കാരണമാവാറുണ്ട് .
വെളുത്ത ചെന്മ്പെന്‍ പുള്ളിയുള്ള പൂവനെയാണ് ഉമ്മാക്ക് പിടിക്കേണ്ടത് .അവനാണെങ്കിലോ ,നവ ദമ്പതികള്‍ പാര്‍ക്കുകളില്‍ ചുറ്റിയടിക്കുന്നത് പോലെ ഞങ്ങളുടെ രണ്ടു വീട് അപ്പുറമുള്ള ഒരു സില്കീ പിടയുടെ കൂടെ യാണ് എപ്പോഴും.സില്ക്കിയെ പിരിഞ്ഞ് അവനൊരു നേരവുമില്ല .മൂന്നാല് വീടകലേ"" ടി .ജി രെവി"" എന്ന അപര നാമത്താല്‍ അറിയപ്പെടുന്ന ഒരു തെമ്മാടി പൂവനുണ്ട് .അവന്‍റെ കണ്ണില്‍ പെടാതെ സില്ക്കിയെയും കൊണ്ട് വാഴ്ക്കൂട്ടങ്ങള്‍ക്ക് ഇടയിലെ തണുപ്പില്‍ അവരങ്ങിനെ കഴിഞ്ഞു കൂടുകയാണ് .
...പക്ഷെ ...തള്ള വിള്ച്ചാല്‍ എത്ര നേരം വരാതിരിക്കാന്‍ മക്കള്‍ക്ക് കഴിയും ????ഉമ്മയുടെ""" സംഗതി """നിറഞ്ഞ ഈണതോടെയുള്ള വിളിയില്‍ ചെമ്പന്‍ പുള്ളി വീണു .....ഡാര്‍ലിംഗ് ഞാനിപ്പോ വരാം ...സില്കി യോട് യാത്ര പറഞ്ഞു ,ഓടിവന്നു അടുക്കളയില്‍ കുടുങ്ങി .ഉമ്മ വാതിലടച്ചു വളഞ്ഞിട്ടു പിടിച്ചു .
എനി ആ പാപം ചെയ്യേണ്ട കടമ എനിക്കാണ് ...ഞാനിത് ഒര്മപ്പെടുതുമ്പോള്‍ ഉമ്മ പറയും ....കൊന്നാ പ്പാവം തിന്നാ തീരും .
ഞാന്‍ കൊന്നാല്‍ ഞാന്‍ തിന്നണം ....അളിയന്‍ തിന്നാല്‍ എന്‍റെ പാപം തീര്വോ ?ഞാന്‍ ചോദിക്കും ..അതിനു നിനക്കും തിന്നാലോ അളിയന്റെ കൂടെ .ഉമ്മ ആശ്വസിപ്പിക്കും .
എനിക്ക് കിട്ടുന്ന കഷണം ...പുറവും ...കഴുത്തുമാണ് ...ഞാന്‍ പരിഭവം പറഞ്ഞു .
ഇറചിയുള്ള രണ്ടു കഷണം നിനക്കായ് പ്രത്യേകം ഞാന്‍ എടുത്തു വെക്കും എന്ന ഉമ്മയുടെ ഉറപ്പിന്മേല്‍ ഞാന്‍ സില്ക്കിയെ വിധവ യാക്കി .മനോഹരമായ അവന്റെ ചെമ്പന്‍ തൂവലുകളാല്‍ ആവരണം ചെയ്യപ്പെട്ട മാംസം ഞാന്‍ പുറത്തെടുത്തു .അവന്റെ കുടല് ഞാന്‍ മാന്തി ...നെഞ്ചിന്‍ കൂട് പിളര്‍ത്തിയപ്പോള്‍ അവന്റെ കരളിന്‍റെ തുടിപ്പ് ...സില്ക്കിയോടുള്ള പ്രേമത്തിന്റെ ...അനുരാഗത്തിന്‍റെ ....മിടുപ്പ് ..വിളിച്ചു പറയുംപോലെ .
..സില്കീ ....ഞാന്‍ രക്ത സാക്ഷിയായിരിക്കുന്നു .
വാഴക്കൂട്ടങ്ങള്‍ ക്കിടയിലെ നനഞ്ഞ മണ്ണില്‍ നിന്നോട് കിന്നാരം പറയാന്‍ ...എനി ഞാനില്ല സില്കീ .ഒരു തെമ്മാടിയില്‍നിന്നും ഇനി നിന്നെ രക്ഷിക്കാന്‍ ഞാന്‍ വരില്ല .രാത്രിയുടെ അവസാന യാമവും കഴിഞ്ഞു കിഴക്ക് പകലിന്റെ വെള്ള കീറുമ്പോള്‍ ,നീ പറയാറുള്ള ,,നീ തിരിച്ചരിയാറുള്ള ...എന്‍റെ കൂവല്‍ ..നിന്‍റെ ഉറക്കം കെടുത്തില്ല സില്കി .........
അവന്‍റെ തൂവലുകള്‍ ഞാന്‍ കല്ല് വെട്ടു കുഴിയില്‍ കൊണ്ടിട്ടു .
വൈകുന്നേരത്തോടെ അളിയന്‍ എത്തി ...ഉമ്മ പ്രത്യേകം പറഞ്ഞിരുന്നു .അളിയനോട് കോണ്‍ഗ്രസ് ണെ പറ്റി മിണ്ടിയാല്‍ ...നിന്‍റെ നാവു ഞാന്‍ അരിഞ്ഞു കളയും .എന്ന് .
കാര്യം ഇതാണ് ..ഞാന്‍ കമ്യൂണിസ്റ്റ്‌ആണ് ..അളിയന്‍ കോണ്‍ഗ്രസ്....രാഷ്ട്രീയം പറയുമ്പോള്‍ ,പറയുന്നത് ...അളിയനോടാണ് എന്ന് ഞാന്‍ മറന്നു പോകുന്നു എന്ന ഉമ്മയുടെ കണ്ടെത്തല്‍.
.ഞാന്‍ ആറാം ക്ലാസ്കാരന്‍ ആയ കമ്യൂണിസ്റ്റ്.
സന്ധ്യ കഴിഞ്ഞിരിക്കുന്നു ....വെട്ടി തിളയ്ക്കുന്ന ക്കോഴിക്കാറിയുടെ മണം പിടിച്ചു വന്നതാണ് കിച്ചു പ്പൂച്ച .അളിയനും വാപ്പയും ഉമ്മറത്ത് ..വലിയ ...വര്‍ത്തമാനത്തിലാണ് .ഞാന്‍ മാറിനിന്നു .....കോണ്‍ഗ്രസ്‌നെ പറ്റിയെങ്ങാനും മിണ്ടിപ്പോയാലോ ?
കിച്ചു പ്പൂച്ചക്ക് ഇപ്പോള്‍ ഞാനുമായി വലിയ അടുപ്പമില്ല .കാരണം ...എന്‍റെ ശല്യം അവനു സഹിക്കാന്‍ കഴിയുന്നില്ല കഴിഞ്ഞ ദിവസം അവന്‍റെ വാലില്‍ പ്ലാസ്ടീക് കവര്‍ കെട്ടിയിട്ട് പറമ്പ് മുഴുവന്‍ ഓടിച്ചതിന്റെ ഗര്‍വ് ഉണ്ട് അവന്.അടുക്കള കോലായില്‍ ഞാന്‍ അവനെ ലോഹ്യത്തില്‍ ആക്കാനുള്ള ശ്രമത്തിലാണ് .ഒരു ഉണക്കമീനിന്റെ കഷണം ഉമ്മ കാണാതെ ഞാനവന് കൊടുത്തു .ഞാനുമായി അടുത്തപ്പോള്‍ കഴിഞ്ഞ ദിവസത്തെ പ്ലാസ്റ്റിക് പണി ഞാന്‍ പയറ്റി .
പ്ലാസ്റ്റിക് കവറുമായി അവന്‍ ഇരുട്ടിലൂടെ പേടിച്ച് ഓടി ...പറമ്പിലൂടെ കറങ്ങി അവന്‍ ഓടിക്കയറിയത് കുളിമുറിയിലേക്കാണ്...അവിടെ നിന്ന് കിണറ്റിലേക്ക് ...ബ്ലും .
അളിയന്‍റെ വെള്ളം കുടി മുട്ടി ...വാപ്പ ..വെളിച്ചപ്പാടായി ...ഉമ്മ കാളിയായി..ഇറച്ച്ചിയുള്ള എനിക്ക് മാത്രമായി മാറ്റി വെക്കാമെന്നു വാക്കുതന്ന ആ കഷ്ണങ്ങള്‍ .....വെറും വാക്ക് ആകുമോ ?
ഞാന്‍ മുങ്ങി ...എന്നെത്തിരഞ്ഞു വാപ്പ നടന്നു ....അളിയന് പണിയായി .പൂച്ചയെ കിണറ്റില്‍ നിന്നും കര കയറ്റണം .
പിറ്റേ ദിവസം രാവിലെ വാപ്പ എനിക്ക് പണിതന്നു .കിണറ്റിലെ വെള്ളം കോരി വറ്റിക്കണം .വെള്ളം കോരി കോരി ഞാന്‍ കുഴങ്ങി ..
..ഇടയ്ക്കു ഉമ്മവന്നു ആശ്വാസ വാക്ക് പറഞ്ഞു .നിനക്കുള്ള കഷണം ഞാന്‍ മാറ്റി വെച്ചിട്ടുണ്ട്
.... എന്നില്‍ ആവേശം ഉണര്‍ന്നു .കിണറ്റില്‍ വെള്ളം വറ്റി ക്കൊണ്ടിരിക്കുംപോള്‍ ഞാന്‍ അറുത്തു തള്ളിയ പൂവന്റെ ഇറച്ചിയുടെ രുചി ഞാന്‍ മനസ്സില്‍ ഓര്‍ത്തെടുത്തു. .....അപ്പോള്‍ കല്ല് വെട്ടു കുഴിക്ക് അടുത്ത് പൂവന്റെ തൂവല്‍ തിരിച്ചറിഞ്ഞ സില്കി തേങ്ങുകയായിരുന്നു .
(നാസര്‍ ചെരുവലത്ത് അത്തോളി )
ഒരു അനുരാഗത്തിന്റെ കോഴിക്കഥ
കോയി ..ബ ബ ബ ബ ബ .....മനസ്സില്‍ ലഡു പൊട്ടി ....അളിയന്‍ വരുന്നു എന്നതിനുള്ള സൈറണ്‍ മുഴങ്ങി ....ഉമ്മ കോഴിയെ വിളിക്കുകയാണ് .കോഴിയെ അടുക്കളയില്‍ കയറ്റി വാതിലടക്കണം .ഉമ്മയുടെ വിളികേട്ട് ഓടിയെത്തുന്ന കോഴികളാകട്ടെ അയല്‍ വീട്ടിലെ കോഴികളും .അതില്‍ ഉമ്മാക്കുള്ള അമര്‍ഷം .........പോ കോയ്യേളെ ....ഇങ്ങളെ ഉമ്മറത്തേക്ക് ...ഒക്കെ പാഞ്ഞിങ്ങു പോരും ഇവിടത്തെഅടുക്കളെലേക്ക് ...
കോഴികള്‍ ഇങ്ങനെയാണ് ... .എന്‍റെ വീട്ടിലെ കോഴിക്കൂട് തുറന്നാല്‍ കോഴികള്‍ ഒരോട്ടമാണ് ,അടുത്ത വീട്ടിലെ അടുക്കളയിലേക്ക് .അടുത്ത വീട്ടിലെ കൊഴികളാവട്ടെ ഞങ്ങളുടെ അടുക്കളയിലും എത്തുന്നു .അയല്‍ക്കാര്‍ തമ്മിലുള്ള പിണക്കത്തിന് വരെ ഈ കോഴികള്‍ കാരണമാവാറുണ്ട് .
വെളുത്ത ചെന്മ്പെന്‍ പുള്ളിയുള്ള പൂവനെയാണ് ഉമ്മാക്ക് പിടിക്കേണ്ടത് .അവനാണെങ്കിലോ ,നവ ദമ്പതികള്‍ പാര്‍ക്കുകളില്‍ ചുറ്റിയടിക്കുന്നത് പോലെ ഞങ്ങളുടെ രണ്ടു വീട് അപ്പുറമുള്ള ഒരു സില്കീ പിടയുടെ കൂടെ യാണ് എപ്പോഴും.സില്ക്കിയെ പിരിഞ്ഞ് അവനൊരു നേരവുമില്ല .മൂന്നാല് വീടകലേ...."" ടി .ജി രെവി"" ....എന്ന അപര നാമത്താല്‍ അറിയപ്പെടുന്ന ഒരു തെമ്മാടി പൂവനുണ്ട് .അവന്‍റെ കണ്ണില്‍ പെടാതെ സില്ക്കിയെയും കൊണ്ട് വാഴ്ക്കൂട്ടങ്ങള്‍ക്ക് ഇടയിലെ തണുപ്പില്‍ അവരങ്ങിനെ കഴിഞ്ഞു കൂടുകയാണ് .
...പക്ഷെ ...തള്ള വിള്ച്ചാല്‍ എത്ര നേരം വരാതിരിക്കാന്‍ മക്കള്‍ക്ക് കഴിയും ????ഉമ്മയുടെ""" സംഗതി """നിറഞ്ഞ ഈണതോടെയുള്ള വിളിയില്‍ ചെമ്പന്‍ പുള്ളി വീണു .....ഡാര്‍ലിംഗ് ഞാനിപ്പോ വരാം ...സില്കി യോട് യാത്ര പറഞ്ഞു ,ഓടിവന്നു അടുക്കളയില്‍ കുടുങ്ങി .ഉമ്മ വാതിലടച്ചു വളഞ്ഞിട്ടു പിടിച്ചു .
എനി ആ പാപം ചെയ്യേണ്ട കടമ എനിക്കാണ് ...ഞാനിത് ഒര്മപ്പെടുതുമ്പോള്‍ ഉമ്മ പറയും ....കൊന്നാ പ്പാവം തിന്നാ തീരും .
ഞാന്‍ കൊന്നാല്‍ ഞാന്‍ തിന്നണം ....അളിയന്‍ തിന്നാല്‍ എന്‍റെ പാപം തീര്വോ ?ഞാന്‍ ചോദിക്കും ..അതിനു നിനക്കും തിന്നാലോ അളിയന്റെ കൂടെ .ഉമ്മ ആശ്വസിപ്പിക്കും .
എനിക്ക് കിട്ടുന്ന കഷണം ...പുറവും ...കഴുത്തുമാണ് ...ഞാന്‍ പരിഭവം പറഞ്ഞു .
ഇറചിയുള്ള രണ്ടു കഷണം നിനക്കായ് പ്രത്യേകം ഞാന്‍ എടുത്തു വെക്കും എന്ന ഉമ്മയുടെ ഉറപ്പിന്മേല്‍ ഞാന്‍ സില്ക്കിയെ വിധവ യാക്കി .
മനോഹരമായ അവന്റെ ചെമ്പന്‍ തൂവലുകളാല്‍ ആവരണം ചെയ്യപ്പെട്ട മാംസം ഞാന്‍ പുറത്തെടുത്തു .അവന്റെ കുടല് ഞാന്‍ മാന്തി ...നെഞ്ചിന്‍ കൂട് പിളര്‍ത്തിയപ്പോള്‍ അവന്റെ കരളിന്‍റെ തുടിപ്പ് ...സില്ക്കിയോടുള്ള പ്രേമത്തിന്റെ ...അനുരാഗത്തിന്‍റെ ....മിടുപ്പ് ..വിളിച്ചു പറയുംപോലെ .
..സില്കീ ....ഞാന്‍ രക്ത സാക്ഷിയായിരിക്കുന്നു .
വാഴക്കൂട്ടങ്ങള്‍ ക്കിടയിലെ നനഞ്ഞ മണ്ണില്‍ നിന്നോട് കിന്നാരം പറയാന്‍ ...എനി ഞാനില്ല സില്കീ .ഒരു തെമ്മാടിയില്‍നിന്നും നിന്നെ രക്ഷിക്കാന്‍ എനി ഞാന്‍ വരില്ല .രാത്രിയുടെ അവസാന യാമവും കഴിഞ്ഞ് കിഴക്ക് പകലിന്റെ വെള്ള കീറുമ്പോള്‍ ,നീ പറയാറുള്ള ,,നീ തിരിച്ചരിയാറുള്ള ...എന്‍റെ കൂവല്‍ ..നിന്‍റെ ഉറക്കം കെടുത്തില്ല സില്കി .........
അവന്‍റെ തൂവലുകള്‍ ഞാന്‍ കല്ല് വെട്ടു കുഴിയില്‍ കൊണ്ടിട്ടു .
വൈകുന്നേരത്തോടെ അളിയന്‍ എത്തി ...ഉമ്മ പ്രത്യേകം പറഞ്ഞിരുന്നു .അളിയനോട് കോണ്‍ഗ്രസ് ണെ പറ്റി മിണ്ടിയാല്‍ ...നിന്‍റെ നാവു ഞാന്‍ അരിഞ്ഞു കളയും .എന്ന് .
കാര്യം ഇതാണ് ..ഞാന്‍ കമ്യൂണിസ്റ്റ്‌ആണ് ..അളിയന്‍ കോണ്‍ഗ്രസ്....രാഷ്ട്രീയം പറയുമ്പോള്‍ ,പറയുന്നത് ...അളിയനോടാണ് എന്ന് ഞാന്‍ മറന്നു പോകുന്നു എന്ന ഉമ്മയുടെ കണ്ടെത്തല്‍.
.ഞാന്‍ ആറാം ക്ലാസ്കാരന്‍ ആയ കമ്യൂണിസ്റ്റ്.
സന്ധ്യ കഴിഞ്ഞിരിക്കുന്നു ....വെട്ടി തിളയ്ക്കുന്ന ക്കോഴിക്കാറിയുടെ മണം പിടിച്ചു വന്നതാണ് കിച്ചു പ്പൂച്ച .അളിയനും വാപ്പയും ഉമ്മറത്ത് ..വലിയ ...വര്‍ത്തമാനത്തിലാണ് .ഞാന്‍ മാറിനിന്നു .....കോണ്‍ഗ്രസ്‌നെ പറ്റിയെങ്ങാനും മിണ്ടിപ്പോയാലോ ?
കിച്ചു പ്പൂച്ചക്ക് ഇപ്പോള്‍ ഞാനുമായി വലിയ അടുപ്പമില്ല .കാരണം ...എന്‍റെ ശല്യം അവനു സഹിക്കാന്‍ കഴിയുന്നില്ല കഴിഞ്ഞ ദിവസം അവന്‍റെ വാലില്‍ പ്ലാസ്ടീക് കവര്‍ കെട്ടിയിട്ട് പറമ്പ് മുഴുവന്‍ ഓടിച്ചതിന്റെ ഗര്‍വ് ഉണ്ട് അവന്.അടുക്കള കോലായില്‍ ഞാന്‍ അവനെ ലോഹ്യത്തില്‍ ആക്കാനുള്ള ശ്രമത്തിലാണ് .ഒരു ഉണക്കമീനിന്റെ കഷണം ഉമ്മ കാണാതെ ഞാനവന് കൊടുത്തു .ഞാനുമായി അടുത്തപ്പോള്‍ കഴിഞ്ഞ ദിവസത്തെ പ്ലാസ്റ്റിക് പണി ഞാന്‍ പയറ്റി .
പ്ലാസ്റ്റിക് കവറുമായി അവന്‍ ഇരുട്ടിലൂടെ പേടിച്ച് ഓടി ...പറമ്പിലൂടെ കറങ്ങി അവന്‍ ഓടിക്കയറിയത് കുളിമുറിയിലേക്കാണ്...അവിടെ നിന്ന് കിണറ്റിലേക്ക് ...ബ്ലും .
അളിയന്‍റെ വെള്ളം കുടി മുട്ടി ...വാപ്പ ..വെളിച്ചപ്പാടായി ...ഉമ്മ കാളിയായി..ഇറച്ച്ചിയുള്ള എനിക്ക് മാത്രമായി മാറ്റി വെക്കാമെന്നു വാക്കുതന്ന ആ കഷ്ണങ്ങള്‍ .....വെറും വാക്ക് ആകുമോ ?
ഞാന്‍ മുങ്ങി ...എന്നെത്തിരഞ്ഞു വാപ്പ നടന്നു ....അളിയന് പണിയായി .പൂച്ചയെ കിണറ്റില്‍ നിന്നും കര കയറ്റണം .
പിറ്റേ ദിവസം രാവിലെ വാപ്പ എനിക്ക് പണിതന്നു .കിണറ്റിലെ വെള്ളം കോരി വറ്റിക്കണം .വെള്ളം കോരി കോരി ഞാന്‍ കുഴങ്ങി ..
..ഇടയ്ക്കു ഉമ്മവന്നു ആശ്വാസ വാക്ക് പറഞ്ഞു .നിനക്കുള്ള കഷണം ഞാന്‍ മാറ്റി വെച്ചിട്ടുണ്ട്
.... എന്നില്‍ ആവേശം ഉണര്‍ന്നു .കിണറ്റില്‍ വെള്ളം വറ്റി ക്കൊണ്ടിരിക്കുംപോള്‍ ഞാന്‍ അറുത്തു തള്ളിയ പൂവന്റെ ഇറച്ചിയുടെ രുചി ഞാന്‍ മനസ്സില്‍ ഓര്‍ത്തെടുത്തു. .....അപ്പോള്‍ കല്ല് വെട്ടു കുഴിക്ക് അടുത്ത് പൂവന്റെ തൂവല്‍ തിരിച്ചറിഞ്ഞ സില്കി തേങ്ങുകയായിരുന്നു .
(നാസര്‍ ചെരുവലത്ത് അത്തോളി )
Monday, 3 December 2012
കറവപ്പശു
( നവംബര്‍ മാസം ഇ മഷി ഓണ്ലൈന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത് )
തവിടും പിണ്ണാക്കും, ‘ഇളം പുല്ലും, മാത്രം . കൊടുത്തു നന്നായി പോറ്റി വളര്‍ത്തിയ അയല്‍ക്കാരന്റെ കന്നൂട്ടിയെ (പശുക്കുട്ടി)വില്ക്കാനുന്ടെന്
ഉമ്മാന്റെ ആശ മൂത്തപ്പോഴാണ് ആ പശു എന്റെവീട്ടില്‍ എത്തിയത് .ഈ കാലം കൊണ്ട് അവളുടെ അഞ്ചു പേറ് എങ്കിലും വീട്ടിലെ ആലയില്‍ കഴിഞ്ഞു .
അപ്പോഴേക്കും മാറ്റങ്ങള്‍ ഒരുപാട് വീട്ടിലും നാട്ടിലും ഉണ്ടായി .
.ഒപ്പം ഉമ്മാന്റെ ആരോഗ്യത്തിലും .
വല്ല മങ്ങോ പുല്ലോ കിളിച്ചു വളര്‍ന്നിരുന്ന വയല്‍ വരമ്പുകളൊക്കെ വീടുകള്‍ക്ക് വഴിമാറി .കാലിത്തീറ്റക്കും വൈക്കോലിനും ഒക്കെ തീ പിടിച്ച വില .
“”എനി കൊണ്ട് നടക്കാന്‍ കഴിയില്ല “”......... ആര്ക്കെങ്കിലും നമുക്കിതിനെ വില്‍ക്കാം
ഉമ്മ വാപ്പയോട് പറയാന്‍ തുടങ്ങിയിട്ട് നാള് ഒത്തിരിയായി.പക്ഷെ ഉമ്മാന്റെ കണ്ടീഷന്‍ വെച്ച് പശുവിനെ വാങ്ങാന്‍ ആരെ കിട്ടും ?????????
ഉമ്മാന്റെ കണ്ടീഷന്‍ ഇതായിരുന്നു ...........ഇറച്ചിക്കാര്‍ക്ക് കൊടുക്കരുത് .........
പെറ്റ് പെറ്റ് ......കറന്ന് കറന്ന് ......വാരിയെല്ലും പുറം ചട്ടയും കാഴ്ചയായി പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഈ കിഴവി പശുവിനെ വളര്‍ത്തുവാനായി ആരു വാങ്ങാന്‍ ?
ഇത്രയും കാലം സൂക്ഷിച്ച് സ്നേഹിച്ച് വളര്‍ത്തിയ പശുവിനെ ,ഉമ്മ ഞങ്ങള്‍ മക്കളെ പോലെയാണ് കണ്ടിരുന്നത് .കുടുമ്പ വീടുകളില്‍ വിരുന്നു പോയാല്‍ ഉമ്മാക്ക് ഇരിക്കപ്പൊറുതി ഉണ്ടാവില്ല .............
.ന്‍റെ പയ്യി..........അതിന്നു പട്ടിണിയാണല്ലോ പടച്ചോനേ.....................ഉ
ആ പശുവിനെ ഉമ്മ എങ്ങിനെ അറവുകാര്‍ക്ക് വില്‍ക്കും ..............??????????
ഞാനന്ന് ഓട്ടോ ഡ്രൈവറാണ്, പാസ്പോര്‍ട്ടു കൊപ്പിയൊക്കെ ഗള്‍ഫിലേക്ക് അയച്ച്........................
.”വിസക്ക് കൊടുത്തിട്ടുണ്ട് അടുത്ത് തന്നെ കിട്ടും “.........
.എന്ന ഗള്‍ഫ് സ്വപ്പ്നം നെഞ്ചേറ്റി നടക്കുന്നവന്റെ വാചകടിയുമായി നടക്കുകയാണ് .എങ്ങിനെയെങ്കിലും ഇവിടന്നു കയിച്ചലാവണം..........നാല് മുക്കാല് സംമ്പാതിക്കണമെങ്കില്‍ ഗള്‍ഫില്‍ പോണം ......ഇതൊക്കെയായിരുന്നു ചിന്ത .
അന്ന് രാത്രി പശുവിനെ വില്‍ക്കാന്‍ ആളെ ഒത്തുകിട്ടി എന്ന വാര്‍ത്തയുമായാണ് വാപ്പ വീട്ടിലേക്കു വന്നത് .വില്‍പ്പന ഇറച്ചിക്കാര്‍ക്ക് തന്നെ .....
സങ്കടപ്പെട്ടാണെങ്കിലും അതിനെ കൊണ്ടുനടക്കാന്‍ ആവതില്ലാ എന്നാ തോന്നല്‍ ഉമ്മാനെ ഇങ്ങനെ ചിന്തിപ്പിച്ചു .......
..ആര്‍ക്കാണെങ്കിലും വേണ്ടില്ല ..........എനിക്ക് കയ്യൂല .എനി അതിനെ കൊണ്ട് നടക്കാന്‍ .
അടുത്ത ദിവസം കച്ചവടക്കാര്‍ വന്നു പശുവിനെ കണ്ടു ,മനസുകൊണ്ട് അതിന്‍റെ ഇറച്ചി തൂക്കി വില ഉറപ്പിച്ചപ്പോഴാണ് പശുവിനോടുള്ള ഉമ്മാന്റെ സ്നേഹം അണപോട്ടിയത് .
അടുത്ത ദിവസം കൊണ്ടുപോകാമെന്നു പറഞ്ഞു കച്ചവടക്കാര്‍ പോയപ്പോള്‍ മുതല്‍ ഉമ്മ പശുന്റെ അടുത്ത് നിന്നും മാറുന്നില്ല .ഘനീഭവിച്ച മുഖവുമായി നിറഞ്ഞ കണ്ണോടെ ഉമ്മ പശുവിനെയും നോക്കി നില്‍ക്കും …..പശു ഉമ്മാനെയും ....
എന്താ കദീശുമ്മോ.............ഒരു സങ്കടം ?
എന്ന ഭാവത്തില്‍ ...........
എന്തോ പന്തികേട് ഉണ്ടെന്നു ആ പാവം മൃഗത്തിനും മനസിലായി
ഈ സ്നേഹവീട്ടില്‍ നിന്നും എന്നെന്നേക്കുമായി പടിയിറങ്ങേണ്ടി വരും എന്ന തോന്നലാണോ ?
അത് മുക്കുകയും മുരളുകയും ചെയ്യുമ്പോള്‍ ഉമ്മാന്റെ കണ്ണ് നിറയും .
അതിന്‍റെ ഭാഷ ഉമ്മാക്ക് മനപ്പാടമാണ് .
അത് പുല്ലുവേണമെന്നുപറയും , ആലയില്‍ നിന്ന് ഒന്ന് കഴിച്ചു കെട്ടുമ്മാ .........എന്ന് പറയും .........കാടി കലക്കി കൊടുത്താല്‍ പിണ്ണാക്ക് പോരെങ്കില്‍ അത് മുഖം തിരിക്കും .
അപ്പോള്‍ ഉമ്മ പറയും .............അത് പോട്ടെ മോളെ ,ഉള്ളത് കുടിക്കാന്‍ നോക്ക് .........നിന്റെ പാലുകൊണ്ടോന്നും പിണ്ണാക്ക് വേവൂല ........
ഒരു അനിഷ്ടത്തോടെ ആണെങ്കിലും ഉള്ളത് വലിച്ചു കുടിക്കും .
പശുവിന്‍റെ മൂട്ടില്‍ നിന്നും വീഴുന്ന ചാണകത്തിന്റെ രൂപവും ഭാവവും നോക്കി അതിന്‍റെ അസുഖം കണ്ടു പിടിക്കാന്‍ വാപ്പാക്കും ഉമ്മാകും ഒരു പ്രത്യേക കഴുണ്ടായിരുന്നു .
ആ പശുവാല്‍ വെറുക്കപ്പെട്ടവനായി വീട്ടിലുള്ളത് ഈയുള്ളവന്‍ മാത്രമായിരുന്നു .എന്റെ കയ്യില്‍ നിന്നും ഒരു പിടി പുല്ലുപോലും കിട്ടില്ല.പക്ഷേ .........എനിക്ക് പാല് കുടിക്കണം ,കരിവ്പ്പിലയും പച്ചമുളകും വെളുത്തുള്ളിയും അരച്ച് ചേര്‍ത്ത മോര് കുടിക്കണം .എന്‍റെ ഡാലിയ ചെടിയിലെ പൂവ് വിരിയണമെങ്കില്‍ ഇവളുടെ ചാണകം വേണം .
ചാണക മെടുക്കാന്‍ ആലയുടെ പിറകു വശത്തേക്ക് ഞാന്‍ ചെല്ലുമ്പോള്‍
‘’നന്ദിയില്ലാത്ത ഹമുക്കെ’’ .........നിന്നെ ഞാന്‍ .............
എന്ന ഒരു മുരള്ചയോടെ കാലുകൊണ്ട് തോഴിക്കാന്‍ നോക്കും .നടയിലൂടെ നടന്നു ഇവളുടെ അടുത്തെത്തിയാല്‍ ഒരു മുരളലും ഒരു ഞെളിയലും ഒക്കെയായി എന്നോടുള്ള പ്രതിഷേധം പ്രകടിപ്പിക്കും .......
മനോഹരങ്ങളായ കൊമ്പുകല്‍ക്കിടയില്‍ തെളിഞ്ഞ് നില്‍ക്കുന്ന നെറ്റിയിലെ വെള്ള പൊട്ടു കണ്ടാല്‍ പലരും പറയും .........നല്ല ഐശ്വര്യമുള്ള പശു ........ എന്ന് .
പക്ഷെ ഞാന്‍ കണ്ട ഐശ്വര്യം അതിന്‍റെ കാലുകല്‍ക്കിടയിലെ ,അണക്കെട്ട് കണക്കെ .ഇപ്പൊ പൊട്ടും എന്നപോലെയുള്ള......... പാല് കൊണ്ട് സമൃദ്ധമായായ അകിടായിരുന്നു .........
പശുവിനെ കൊണ്ടുപോകാന്‍ ആളു വന്ന പ്പോള്‍ഉമ്മ ഒരു ബക്കറ്റ് കാടി വെള്ളം ആലയില്‍ വെച്ച്കൊടുത്തു , നീ പൊയ്ക്കോ .........നീ ഇറങ്ങിപ്പോകുന്നത് കാണാനുള്ള കെല്‍പ്പ് എനിക്കില്ല .
ആതിന്റെ നെറ്റിയില്‍ ഒന്ന് തടവിനിറഞ്ഞ കണ്ണുമായി ഉമ്മ അടുക്കള ഭാഗത്തേക്ക് .............മുങ്ങി .
കാശ് കൊടുത്ത് പശുവിനെ ആലയില്‍ നിന്ന് കഴിക്കുന്നതിനു മുമ്പ് ..........കയറിന്റെ പൈസ (ചിലയിടങ്ങളില്‍ പോറ്റുകൂലി എന്ന് പറയും .........ഇതൊരു മാമൂലാണ് ) കൊടുക്കാന്‍ അവര്‍ ഉമ്മയെ അന്യെഷിച്ചു .
ഉമ്മ ഉമ്മറത്തേക്ക് വന്നില്ല .........വാപ്പ പോറ്റുകൂലി വാങ്ങി .
പോറ്റു കൂലിയില്‍ നിന്നും ചില്ലറ ഞാന്‍ ചോദിച്ചപ്പോള്‍ ,വാപ്പ പറഞ്ഞു
ആര്‍ക്കു കൊടുത്താലും നിനക്ക് തരില്ല .........ആ പശുവിന്റെ ആത്മാവ് അത് പൊറുക്കില്ല ............
അപരിചിതരായവര്‍ പശുവിനെ ആലയില്‍ നിന്ന് കയിച്ചപ്പോള്‍ .......പശു അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി .അത് ഉമ്മയെ നീട്ടി വിളിച്ചു ............ഉമ്പേ .................ഉമ്പേ ........
ആ നിലവിളി ചെന്ന് പതിച്ചത് ഉമ്മാന്റെ ഖല്ബിലായിരുന്നു .
ഉമ്മ സര്‍വം സഹയാണല്ലോ ?
നടയിലൂടെ ഇടവഴിയിലെക്കിറങ്ങാനുള്ള കോണി എത്തും വരെയുംവീട്ടില്‍ നിന്നും ഇറങ്ങി പോകുന്ന ഒരു ഗള്‍ഫ് യാത്രക്കാരനെ പോലെ ..........ആ പശുവിന്‍റെ നെഞ്ചു വിങ്ങുന്നുണ്ടായിരുന്നു .
പുല്ലു തിന്നു വയറ് നിറയെ വെള്ളവും കുടിച്ചു ............തേട്ടിയരച്ചു കിടന്നു വിശ്രമിക്കാറുണ്ടായിരുന്ന ആ പ്ലാവിന്‍ ചുവട്ടിലേക്ക് നോക്കി ദയനീയമായി ആ സാധു മൃഗം കരഞ്ഞു .........ഉമ്പേ ..ഉമ്പേ .............
ഉമ്മാന്റെ വിഷമം തെല്ലൊന്നടങ്ങിയത് പിറ്റേ ദിവസം എന്‍റെ വിസ കിട്ടിയെന്ന വാര്‍ത്തയുമായി ജ്യേഷ്ഠന്‍ വിളിച്ചപ്പോഴാണ് .
ഈ വീട്ടില്‍ നിന്നും ഒരു പടിയിറക്കതിനുള്ള കച്ചവടം അബുദാബിയില്‍ ഉറപ്പിച്ചു കഴിഞ്ഞു .
ഞാന്‍ വിസ കിട്ടിയതിലുള്ള സന്തോഷത്തിലാണ് .പക്ഷെ ഓരോ ദിവസം കഴിയുംമ്പോളും മനസ്സില്‍ വല്ലാത്ത ചിന്തകള്‍ കടന്നു കൂടുകയാണ് .സ്വാതന്ത്രിയത്തിന്‍റെ നാളുകള്‍ എണ്ണപ്പെടുകയാണ് .ഈ വീടും അയല്‍ക്കാരും ,ഈ തണലും രാത്രിയിലെ കുളിര്‍ കാറ്റും ,ഓട്ടോ സ്റ്റാന്റും സ്നേഹ വൃന്ദങ്ങളും എല്ലാം .....എല്ലാം വിട്ട് ഒരു യാത്ര .
ഒരു ഭാഗത്ത് നഷ്ടപ്പെടാനുള്ള ഇഷ്ടങ്ങളുടെ നഷ്ട കണക്കുകള്‍ ,
മറുഭാഗത്ത് നേട്ടങ്ങളുടെ ആശകള്‍ നല്‍കുന്ന അതി ശക്തമായ പ്രേരണ .
പോകാനുള്ള ദിവസം അടുത്ത് വന്നു .
ഉമ്മ എന്‍റെ പിന്നാലെയാണ് .എന്‍റെ ഇഷ്ടങ്ങള്‍ അറിഞ്ഞു എന്നെ സന്തോഷിപ്പിക്കുവാന്‍ ഉള്ള ഒരവസരവും ഉമ്മ ചുമ്മാ കളയുന്നില്ല .ഉമ്മാന്റെ സന്തോഷം സങ്കടങ്ങള്‍ക്ക് മെല്ലെ വഴി മാറി .
എന്തെങ്കിലും കഴിക്കാനിരുന്നാല്‍ ഉമ്മ അത്കഴിച്ച് തീരും വരെ എന്നെയും നോക്കി നില്‍ക്കും .എന്‍റെ വിഷമം അളക്കുവാന്‍ എന്ന പോലെ .
ഈ ടെന്‍ഷനുകള്‍ ക്കിടയിലും ഞാന്‍ “ഗള്ഫുകാരന് “പഠിക്കുകയാണ് .യാത്ര പറയാന്‍ പോകുമ്പോഴൊക്കെ ഇന്‍ സൈട് ചെയ്യാത്ത ഞാന്‍ ...
.ഷര്‍ട്ട് പാന്റിന്റെ ഉള്ളിലേക്ക് തിരികി കയറ്റിയാലോ.........
എന്നൊക്കെ ചിന്തിച്ചു പോവുകയാണ് .ചില ഗമ യൊക്കെ ഞാനറിയാതെ തന്നെ എന്നിലേക്ക് ബാധിച്ചിരിക്കുന്നു ...........ആ നടത്തവും സംസാരവും ഒക്കെ .........
അങ്ങിനെ ആ ദിവസം വന്നെത്തി .
നന്ന രാവിലെയാണ് യാത്ര .എന്‍റെ വന്‍ കുടലുകള്‍ക്കിടയില്‍ എവിടെയോ ഒരു ദിനേശു ബീടിയിലെന്ന പോലെ ഒരു ചെറിയ കനല്‍ എരിയുന്നു .....ഒരു വല്ലാത്ത വിങ്ങല്‍ .
കുളിക്കാന്‍ പോകുന്നതിനു മുമ്പായി ഉമ്മ ...........******ഒരു ബാക്കെറ്റ് കാടി വെള്ളം******* .......................അല്ല ഒരു ഗ്ലാസ് വെള്ളം തന്നിട്ട് നിറഞ്ഞ കണ്ണോടെ പറഞ്ഞു. ..
ഇത് കുടിച്ചോ .........ഇറങ്ങി പോകുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും നോക്കരുത് ............പറച്ചില്‍ ഒരു തേങ്ങലായി മാറി ....എന്‍റെ കൈ പിടിച്ചു മുത്തിയിട്ടു ..ഉമ്മ അടുക്കളയിലേക്കു മറഞ്ഞു .
എയര്‍പോര്‍ട്ടിലേക്ക് എന്നെ യാത്രയയക്കാന്‍ പ്രമുഖര്‍ എത്തിയിരിക്കുന്നു .
അളിയന്‍ ,.അമ്മാവന്‍ ,,അയല്‍ക്കാര്‍ ,ചില സുഹുര്‍ത്തു ക്കള്‍
അന്നൊക്കെ ആദ്യമായി ഗള്‍ഫ് യാത്രക്ക് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കുട്ടികള്‍ക്കൊക്കെ ചില്ലറ തുട്ട് കൊടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു .
കഴുത്തില്‍ കയറില്ലാതെ പോറ്റിയത് കൊണ്ട് ആ മാമൂലിനു “കയറിന്റെ പൈസ “എന്നാ പേര് വീണില്ല.അത്ര മാത്രം .
ഒരു മൃഗമാണെന്കിലും ആ പശു താന്‍ വളര്‍ന്ന വീട്ടില്‍ നിന്നും ഇറങ്ങിപോകുംപോള്‍ അനുഭവിച്ച ഹൃദയ നൊമ്പരം ...............ഞാന്‍ അനുഭവിച്ചറിയുകയായിരുന്നു.
എല്ലാവരുടെയും നോട്ടം എന്നില്‍ തന്നെ .........
ആരുടേയും മുഖത്ത് നോക്കാന്‍ ഞാന്‍ കേല്പ്പില്ലാത്തവനായി .
എന്നാലിറങ്ങാം ................
കാര്‍ഡ്‌ബോര്‍ഡ് പെട്ടിയും ,കൈ ബാഗും എടുത്തു അളിയന്‍ മുറ്റത്തേക്കിറങ്ങി .കഴിഞ്ഞ ദിവസം വീട് വിട്ടു ഇറങ്ങി പോകേണ്ടിവന്ന പശുവിന്റെ തൊഴുത്ത് ആട്ടിയിറക്കപ്പെട്ടവന്റെ വീടിന്‍റെ പ്രതീകമായി ..........സ്വന്തം വീട് വിട്ട് അന്യനാട്ടിലേക്ക് യാത്രയാകുന്ന എന്‍റെ വേദനയായി അവിടെ നിലകൊണ്ടു .
എന്‍റെ കണ്ണുകള്‍ ഉമ്മയെ തേടി ...........ഉമ്മയെ കാണുന്നില്ല .
ഒന്ന് ഉറക്കെ വിളിച്ചു നോക്കണം എന്നുണ്ടായിരുന്നു .......
ഉമ്മാ ...........ഉമ്മാ .............പക്ഷെ ............
കുടിക്കാന്‍ വെള്ളം തന്നപ്പോള്‍ ഉമ്മ പറഞ്ഞ കാര്യം ഞാനോര്‍ത്തു .
ഇറങ്ങിപ്പോകുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കരുത് ...
ഞാന്‍ മുറ്റത്തേക്കിറങ്ങി ...........
നടവഴിയിലൂടെ ഇടവഴിയിലെക്കിറങ്ങുന്ന കോണി ക്കുനേരെ നടന്നു .എന്‍റെ ഡാലിയാ ചെടിയിലെ വിടര്‍ന്ന പൂക്കള്‍ കാര്യമറിയാതെ ചിരിച്ചു തലയാട്ടി .
വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ മനസിലാക്കുന്നു .........
പശു ഇറങ്ങിപോയത് മറ്റുള്ളവര്‍ക്ക് ഭക്ഷണമാകാനും,,
ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോയത് മറ്റുള്ളവരെ തീറ്റിപ്പോറ്റാനും ആയിരുന്നു ............
ഒപ്പം അല്ലലില്ലാതെ ജീവിക്കാനും.
(ശുഭം .......നാസര്‍ ചെറുവലത്ത്)
Tuesday, 20 November 2012
പലചരക്കുകട: കലാപം
പലചരക്കുകട: കലാപംനടപ്പിലാക്കേണ്ടവര്‍ക്കും മതമുണ്ട് .കലാപകാരികള്‍ക്കും മതമുണ്ട് .വിമര്‍ശകര്‍ക്കും മതമുണ്ട് .........കൊല്ലപ്പെട്ടവന്റെ മതവും കൊന്നവന്റെ മതവും ..........മതേതരത്വം പ്രചരിപ്പിക്കുന്നുമുണ്ട്. ഇതിനിടക്കുള്ള ജീര്‍ണ്ണതയില്‍നിന്നും അത്താഴം കഴിക്കാന്‍ എത്തുന്ന ഈച്ചകക്കും മതം കല്പ്പിക്കാം .........ഹ ഹ കലക്കി .
Friday, 9 November 2012
സാമ്പത്തിക മാന്ദ്യം
..... സാമ്പത്തിക മാന്ദ്യം ......
അസീസിന്റെ വീട്ടിലേക്ക് കയറി ചെന്നപ്പോള്‍, അവന്റെ ഉമ്മുമ്മ ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു. അസീസിന്റെ വിശേഷം ചോദിച്ച് അറിഞ്ഞപ്പോഴാണ് ,ദുബായില്‍ സാമ്പത്തിക മാന്ദ്യം എങ്ങിനെ ഉണ്ടായി എന്നതിന്റെ കൃത്യമായ ന'കാരണം ന'എനിക്ക് ബോധ്യമായത് .....
ഉമ്മുമ്മ പറഞ്ഞ് തന്നത് ഇങ്ങനെ ........ ദുബായില്‍ വരുന്നതിനു മുമ്പ് അസീസ് നാട്ടില്‍ ഓട്ടോഡ്രൈവര്‍ ആയിരുന്നു. ഓട്ടോ സ്വന്തം ആയിരുന്നില്ല . വാടകയായിരുന്നു. അങ്ങിനെയിരിക്കെ അസീസ് ലോണിലൂടെ ഒരു ഓട്ടോ സ്വന്തമാക്കി, പക്ഷെ. അസീസിന്റെയും കുടുമ്പത്തിന്റെയും ജന്മ ശത്രുക്കളായ ,അയല്‍വാസിയായ ഇയ്യാത്തുംമാക്ക് ഇത് സഹിച്ചില്ല. അവര്‍ മൂന്നു പണിക്കന്‍ മാരുടെയും, നാല് മുസ്‌ല്യാക്കന്മാരുടെയും പിന്തുണയോടെ കൂടോത്രം നടത്തി. അസീസ് ലോണെടുത്ത് വാങ്ങിയ ഓട്ടോ ...കുണ്ടോ കുഴിയോ, ഇറക്കാമോ, കയറ്റമോ, വളവോ, തിരിവോ ഇല്ലാത്ത നിരന്ന റബ്ബറൈസ് ചെയ്ത റോട്ടിലൂടെ മൂന്ന് യാത്രക്കാരുമായി ഒഴുകി ഓടുന്നതിനിടെ തല കുത്തനെ മറിഞ്ഞുവത്രേ. തകര്‍ന്ന ഓട്ടോ നഷ്ടത്തിന് വില്‍ക്കേണ്ടി വന്നു (ഈ കഥ വിവരിച്ച് തരുന്നതിനിടെ അയല്‍ക്കാരിയായ ഇയ്യാത്തുമ്മയുടെ വീട്ടിലേക്ക് ഉമ്മുമ്മ ഇടയ്ക്കിടെ എത്തി നോക്കുന്നുണ്ടായിരുന്നു) അങ്ങിനെയാണ് അസീസ് ദുബായിലേക്ക് യാത്ര തിരിക്കുന്നത്.
ഹോട്ടല്‍ പണിയും നന്നായി വശമുണ്ടായിരുന്ന അസീസിനെ ഒരു മുതലാളി ഒരു വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സൈറ്റില്‍ കാന്‍റീന്‍ നടത്തുന്നതില്‍ വര്‍ക്കിംഗ് പാര്‍ട്ണര്‍ ആക്കി. അസീസിന്റെ നല്ലകാലം തെളിഞ്ഞിരിക്കുന്നു. ഓട്ടോ വാങ്ങിയതിലുള്ള കടം വീട്ടി .വീട്ടിലേക്ക് പണം അയച്ചു തുടങ്ങി . 'എടാ ,,,, അസീസ് രക്ഷപ്പെട്ടെടാ' എന്ന് നാലാള് പറയുന്ന ലെവലിലായി.
അങ്ങിനെ അസീസ് ഒരു വീടെടുക്കാന്‍ തീരുമാനിച്ചു. ഇയ്യാത്തു അടങ്ങി നില്‍ക്കുമോ? ഇയ്യാത്തു മൂന്നു പണിക്കന്‍മാരുടെയും നാല് മുസ്ല്യാക്കാന്‍ മാരുടെയും അടുത്തെത്തി. കൂടോത്രം നടത്തി .... ഗൂടോത്രം ഫലം കണ്ടു. ദുബായില്‍ സാമ്പത്തിക മാന്ദ്യം ബാധിച്ചു കണ്‍സ്ട്രക്ഷന്‍ കമ്പനി പൂട്ടി. അസീസ് നാട്ടിലെത്തി. ഉമ്മുമ്മ ചൂണ്ടിക്കാണിച്ച ഇയ്യാത്തുമ്മയുടെ വീട്ടിലേക്ക് ഞാന്‍ ഒന്ന് നോക്കിയപ്പോള്‍. ദുബായില്‍ സാമ്പത്തിക മാന്ദ്യം കൊണ്ട് വന്നതിന്റെ അഹങ്കാരമോ, റബ്ബറൈസ് ചെയ്ത റോട്ടിലൂടെ മാന്യമായി ഓടിയ അസീസിന്റെ ഓട്ടോറിക്ഷ മറിച്ചിട്ടതിന്റെ മനസ്താപമോ ഒന്നും ഇല്ലാതെ ഇയ്യാത്തുത്ത താന്‍ പിരിച്ചെടുത്ത കയര്‍ ആഞ്ഞ് വെക്കുന്നുണ്ടായിരുന്നു
ഈ കുറിപ്പ് ചുരുക്കുകഅസീസിന്റെ വീട്ടിലേക്ക് കയറി ചെന്നപ്പോള്‍, അവന്റെ ഉമ്മുമ്മ ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു. അസീസിന്റെ വിശേഷം ചോദിച്ച് അറിഞ്ഞപ്പോഴാണ് ,ദുബായില്‍ സാമ്പത്തിക മാന്ദ്യം എങ്ങിനെ ഉണ്ടായി എന്നതിന്റെ കൃത്യമായ ന'കാരണം ന'എനിക്ക് ബോധ്യമായത് .....
ഉമ്മുമ്മ പറഞ്ഞ് തന്നത് ഇങ്ങനെ ........ ദുബായില്‍ വരുന്നതിനു മുമ്പ് അസീസ് നാട്ടില്‍ ഓട്ടോഡ്രൈവര്‍ ആയിരുന്നു. ഓട്ടോ സ്വന്തം ആയിരുന്നില്ല . വാടകയായിരുന്നു. അങ്ങിനെയിരിക്കെ അസീസ് ലോണിലൂടെ ഒരു ഓട്ടോ സ്വന്തമാക്കി, പക്ഷെ. അസീസിന്റെയും കുടുമ്പത്തിന്റെയും ജന്മ ശത്രുക്കളായ ,അയല്‍വാസിയായ ഇയ്യാത്തുംമാക്ക് ഇത് സഹിച്ചില്ല. അവര്‍ മൂന്നു പണിക്കന്‍ മാരുടെയും, നാല് മുസ്‌ല്യാക്കന്മാരുടെയും പിന്തുണയോടെ കൂടോത്രം നടത്തി. അസീസ് ലോണെടുത്ത് വാങ്ങിയ ഓട്ടോ ...കുണ്ടോ കുഴിയോ, ഇറക്കാമോ, കയറ്റമോ, വളവോ, തിരിവോ ഇല്ലാത്ത നിരന്ന റബ്ബറൈസ് ചെയ്ത റോട്ടിലൂടെ മൂന്ന് യാത്രക്കാരുമായി ഒഴുകി ഓടുന്നതിനിടെ തല കുത്തനെ മറിഞ്ഞുവത്രേ. തകര്‍ന്ന ഓട്ടോ നഷ്ടത്തിന് വില്‍ക്കേണ്ടി വന്നു (ഈ കഥ വിവരിച്ച് തരുന്നതിനിടെ അയല്‍ക്കാരിയായ ഇയ്യാത്തുമ്മയുടെ വീട്ടിലേക്ക് ഉമ്മുമ്മ ഇടയ്ക്കിടെ എത്തി നോക്കുന്നുണ്ടായിരുന്നു) അങ്ങിനെയാണ് അസീസ് ദുബായിലേക്ക് യാത്ര തിരിക്കുന്നത്.
ഹോട്ടല്‍ പണിയും നന്നായി വശമുണ്ടായിരുന്ന അസീസിനെ ഒരു മുതലാളി ഒരു വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സൈറ്റില്‍ കാന്‍റീന്‍ നടത്തുന്നതില്‍ വര്‍ക്കിംഗ് പാര്‍ട്ണര്‍ ആക്കി. അസീസിന്റെ നല്ലകാലം തെളിഞ്ഞിരിക്കുന്നു. ഓട്ടോ വാങ്ങിയതിലുള്ള കടം വീട്ടി .വീട്ടിലേക്ക് പണം അയച്ചു തുടങ്ങി . 'എടാ ,,,, അസീസ് രക്ഷപ്പെട്ടെടാ' എന്ന് നാലാള് പറയുന്ന ലെവലിലായി.
അങ്ങിനെ അസീസ് ഒരു വീടെടുക്കാന്‍ തീരുമാനിച്ചു. ഇയ്യാത്തു അടങ്ങി നില്‍ക്കുമോ? ഇയ്യാത്തു മൂന്നു പണിക്കന്‍മാരുടെയും നാല് മുസ്ല്യാക്കാന്‍ മാരുടെയും അടുത്തെത്തി. കൂടോത്രം നടത്തി .... ഗൂടോത്രം ഫലം കണ്ടു. ദുബായില്‍ സാമ്പത്തിക മാന്ദ്യം ബാധിച്ചു കണ്‍സ്ട്രക്ഷന്‍ കമ്പനി പൂട്ടി. അസീസ് നാട്ടിലെത്തി. ഉമ്മുമ്മ ചൂണ്ടിക്കാണിച്ച ഇയ്യാത്തുമ്മയുടെ വീട്ടിലേക്ക് ഞാന്‍ ഒന്ന് നോക്കിയപ്പോള്‍. ദുബായില്‍ സാമ്പത്തിക മാന്ദ്യം കൊണ്ട് വന്നതിന്റെ അഹങ്കാരമോ, റബ്ബറൈസ് ചെയ്ത റോട്ടിലൂടെ മാന്യമായി ഓടിയ അസീസിന്റെ ഓട്ടോറിക്ഷ മറിച്ചിട്ടതിന്റെ മനസ്താപമോ ഒന്നും ഇല്ലാതെ ഇയ്യാത്തുത്ത താന്‍ പിരിച്ചെടുത്ത കയര്‍ ആഞ്ഞ് വെക്കുന്നുണ്ടായിരുന്നു
Tuesday, 2 October 2012
ചിരട്ടയില്‍ എരിയുന്ന കനലുകള്‍ .
എന്‍റെ ഒരു ബന്ധുവീട്ടില
്‍ വീടിന്‍റെ അറ്റകുറ്റപ്പണികല്‍ നടക്കുകയാണ് .ഒരു സഹായി എന്നോണം ഞാന്‍ അവിടെ കഴിഞ്ഞു കൂടുകയാണ് .ഗൃഹ നാഥന്‍ ഗള്‍ഫ്കാരന്‍ .ചെയ്ന്‍സ്മോക്കേര്‍.ത്രീ ഫൈവ് സിഗററ്റുകളുടെ ആസനത്തില്‍ നുള്ളി ചുണ്ടിലേക്കെടുത്ത് വെച്ച് തീക്കൊടുത്ത് ആഞ്ഞൊരു വലിയുണ്ട് മൂപ്പര്‍ക്ക്. .ഗള്‍ഫ് സിഗരറ്റിന്റെ "പരിമളം "അന്തരീക്ഷത്തിലേക്ക് ഊതിവിടുന്നതിനും ഒരു സ്റ്റൈലുണ്ട് .
ഞാന്‍ അന്ന് ഏഴാം ക്ലാസില്‍ പഠിക്കുകയാണ് എന്നാണ് ഓര്‍മ.ഗൃഹനാഥന്റെ സിഗരറ്റ് വലിയില്‍ ഞാന്‍ ആകൃഷ്ട്നായി .ഇടയ്ക്കിടെ ഗൃഹനാഥന്റെ സിഗരെറ്റ് മോഷ്ടിച്ച് വലിക്കാന്‍ തുടങ്ങി .രാത്രിയില്‍ ടെറസ്സിന്റെ മുകളില്‍ കയറി ക്കിടന്നാണ് വലി .
ഒരുദിവസം സന്ധ്യാനേരം കരുതിവെച്ച സിഗരറ്റുമായി ടെറസ്സിലേക്ക് കയറാന്‍ ഒരുങ്ങിയപ്പോഴാണ്,ഏണി അവിടെയില്ലാ എന്ന് ഞന്‍ അറിഞ്ഞത് .അടുത്ത വീട്ടുകാരന്‍ ആവശ്യത്തിനായി കൊണ്ടുപോയിരിക്കുന്നു .എനിഎന്ത് ചെയ്യും ?
ഞാന്‍ ആലോചിച്ചു .കക്കൂസില്‍നിന്നായാലോ വലി .?
അപ്പോഴാണ് ഞാന്‍ ഓര്‍ത്തത് ...ലൈറ്റര്‍ ടെറസ്സിന്റെ മുകളിലാണ് .ഒരു തീപ്പെട്ടിക്കു വേണ്ടി വീട് മുഴുവന്‍ അരിച്ചു പെറുക്കി .ഞാന്‍ അമ്മായി എന്നുവിളിക്കുന്ന ഗൃഹ നാഥന്‍റെ ഭാര്യ മാത്രമേ അന്നവിടെയുള്ളൂ .....
എന്താടാ നീ തപ്പിനടക്കുന്നത് ?..........അമ്മായിയുടെ ചോദ്യം .
ഞാന്‍ മുറ്റത്തേക്കിറങ്ങി .സന്ധ്യ കഴിഞ്ഞ്ഇരുട്ട് വീണിരിക്കുന്നു .അയല്‍പക്കത്തെ കുട്ടികളുടെ ഈണത്തിലുള്ള പുസ്തകവായന കേള്‍ക്കാം ....പാഠം മൂന്നു തെന്നാലി രാമന്‍ ..............തെന്നാലി രാമന്‍ വിജയനകരിയിലെ കൊട്ടാരത്തില്‍ മന്ത്രിയായിന്നു .............................തെന്നാലി രാമന്‍ അതി ഭുദ്ധിമാനായിരുന്നു ................................
അപ്പോഴാണ് എന്‍റെ ഭുദ്ധിയില്‍ ഒരു വഴി തെളിഞ്ഞുവന്നത് .തെന്നാലി രാമന്‍റെ ഭുദ്ധി .
.അടുക്കളയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാചകം വീടിന് പിറക് വശത്തെ വിറക് പുരയില്‍ ആയിരുന്നു .അടുപ്പില്‍ തീക്കനല്‍ ഉണ്ടാകും ........ഐഡിയാ........ഒരു വിറക് കഷണവുമായി ഞാന്‍ അടുപ്പില്‍ ചികഞ്ഞ് നോക്കി .
ശ്വാസം നിലക്കാത്ത ജീവനുള്ള തീക്കനലുകള്‍ എന്നെ നോക്കി ചിരിക്കുന്നു .....അപ്പോഴാണ് ഞാന്‍ ആലോചിച്ചത് ....എങ്ങിനെ സിഗരറ്റ് കത്തിച്ചു കക്കൂസിലേക്ക് പോകും ?....ആരെങ്കിലും കണ്ടാല്‍ ?
വീടിനടുത്തുള്ള കദളിവാഴത്തോട്ടത്തിന് നടുവിലാണ് കക്കൂസ് ഉള്ളത് .വാട്ടര്‍ ടാപ്പ് സൗകര്യം ഇല്ല .കിണറ്റില്‍നിന്നും വെള്ളം കോരിനിറച്ച ബാക്കെറ്റുമായി വേണം കക്കൂസില്‍ പോകാന്‍ .
അപ്പോഴാണ് എന്‍റെ ബുദ്ദിയില്‍ ആ ഐട്യ തെളിഞ്ഞത് .
തീക്കനല്‍ ഒരു ചിരട്ടയിലിട്ടു ആദ്യം കക്കൂസില്‍ കൊണ്ട് വെക്കുക ,എന്നിട്ട് വെള്ളവുമായ് കക്കൂസില്‍ പോവുക .
അങ്ങിനെ കനലിട്ട ചിരട്ട ഞാന്‍ ഇരുളിന്റെ മറവിലൂടെ കക്കൂസില്‍ കൊണ്ട് വെച്ചു .എന്നിട്ട് അതെവഴിത്തന്നെ ,വീടിന്‍റെ പിറകിലൂടെ കിണറ്റിന്‍ കരയില്‍ എത്തി .
ബക്കറ്റ് കാണുന്നില്ല .അതെവിടെപ്പോയ് .
അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച്ച ഞാന്‍ കാണുന്നത് .അമ്മായി ബക്കറ്റും വെള്ളവുമായി കദളിവാഴ ത്തോട്ടത്ത്തിലൂടെ കക്കൂസിലേക്ക് നടക്കുന്നു .
ചിരട്ടയിലെ കനലുകള്‍ എന്‍റെ നെഞ്ജത്ത് എരിയാന്‍ തുടങ്ങി .അതു ഞ്ഞരംമ്പിലൂടെ പടര്‍ന്നുകയറി .കക്കൂസില്‍ എത്തുന്ന അമ്മായി കാണാന്‍ പോകുന്നത് ,ഇരുട്ടില്‍ ചിരട്ടയില്‍ എരിയുന്ന കനലുകള്‍ ആണ് .
ഞാന്‍ അവിടെ പതുങ്ങി നിന്നു ...അമ്മായി കക്കൂസില്‍ കയറിയതും ........
.......കുഞാമ്യെ ....
...എന്നൊരു നിലവിളിയോടെ കക്കൂസില്‍നിന്നും പുറത്തേക്ക് ഓടി ...ഞാന്‍ ഇരുട്ടിന്റെ മറവിലൂടെ അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചു .
ഭുദ്ധി പാളിയ ഞാന്‍ ഭുദ്ധിമാനായ തെന്നാലിരാമന്‍റെ കഥ ഉറക്കെ വായിക്കുന്ന കുട്ടികളുടെ അടുത്തിരുന്നു .
പന്ത്രണ്ടു വയസ്സുകാരനായ ഞാന്‍ സിഗരറ്റ് വലിക്കുന്ന കഥ എങ്ങാനും എന്‍റെ ബാപ്പയറി ഞാലുണ്ടാകുന്ന പുകില് ....ഹോ ...
അമ്മായി ഓടിയത് കുഞാമിനാന്റെ വീട്ടിലേക്കാണ് .കുഞ്ഞാമിയുടെ മൂത്തമകനോടും ,മത്സ്യത്തൊഴിലാളിയായ ഉസ്മാന്ക്കയോടും കിതച്ചു കിതച്ചു അമ്മായി ഒരുവിധം താന്‍ കണ്ട സംഭവം വിവരിച്ചു .
ചിരട്ടയില്‍ എരിയുന്ന കനലുകളോ?..........അതും കക്കൂസില്‍ .ഉസ്മാന്ക്കാക്ക് ഒന്നും പിടികിട്ടുന്നില്ല .
.കൃത്യമായ നിഗമനത്തില്‍ അവര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല .പക്ഷെ .........ഉസ്മാന്റെ മനസ്സില്‍ സംശയം ഉടലെടുത്തു ....ആ സംശയം അയാള്‍ കുഞാമിയോടു തുറന്നു പറഞ്ഞു .
,,,,,,,ജിന്നിന്റെ കളിയാണെന്ന് തോന്നുന്നു ,,,,,,,,
.....അപ്പൊ ജിന്നുകള്‍ കക്കൂസില്‍ പോകുമോ ?...സംശയം കുഞ്ഞാമിയുടെതാണ്.
എടീ ബട്കൂസെ ................ജിന്നുകളില്‍ നല്ലതുമുണ്ട് ചീത്തയുമുണ്ട് ...നല്ല ജിന്നുകള്‍ പള്ളികളിലും പള്ളിക്കാട്ടിലും മൊക്കെ കറങ്ങിനടക്കും ...ചീത്ത ജിന്നുകളാണ് ഇങ്ങനെ കക്കൂസിലെക്കെ ഹറാംമ്പര്‍പ്പ് ഉണ്ടാക്കുന്നത് ...ഉസ്മാന്‍ കെട്ട്യോളെ പറഞ്ഞ് മനസിലാക്കി .
അത് ശെരി.....................കുഞ്ഞാമി തന്റെ അറിവുകേടില്‍ പശ്ചാത്തപിച്ചു .
പിറ്റേ ദിവസം ഉസ്മാന്റെ കേറോഫില്‍ നരച്ച താടിയും വെള്ള തൊപ്പിയും വെച്ച ഒരാള്‍ വീട്ടില്‍ വന്നു .അയാള്‍ ആ ചിരട്ട പരിശോദിച്ചു.
അവിടെയും ഇവിടെയും പതുങ്ങി പതുങ്ങി ഞാന്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു .
അയാള്‍ ഒരു വിരലടയാള വിതക്തനെപ്പോലെ ആ ചിരട്ട പരിശോദിക്കുകയാണ് .....
ജിന്നിന്റെ കൈവിരലടയാളമേങ്ങാനും കിട്ടിയാലോ ?.....
തന്‍റെ തുണിസഞ്ചി യില്‍ നിന്ന് രണ്ടു സ്റ്റിക്കര്‍ എടുത്തു അയ്യാള്‍ അമ്മായിക്ക് കൊടുത്തു .ഒരു പള്ളിക്കുബ്ബയുടെ ചിത്രവും അറബിയില്‍ ഏതാണ്ടോ എഴുതിയ പച്ച നിറമുള്ള സ്ടിക്കെര്‍ .
.അമ്മായി മടക്കിയ പണം എണ്ണിനോക്കതെ കീശയില്‍ താഴ്ത്തി അയാള്‍ മടങ്ങി .
അന്ന് രാത്രി കുഞ്ഞായി മുസ്ല്യാര്‍ വീട്ടിലെത്തി .രണ്ടു യാസീന്‍ ഒതി .
നെയ്യില്‍ വാട്ടിയ തേങ്ങാ കഷണം കൊണ്ട് ഡക്കറേഷന്‍ ചെയ്ത പുഴുങ്ങിയ മധുരമുള്ള ഗോതമ്പ് കറി മുസ്ല്യാരോടൊപ്പം ഞാനും തിന്നു .
അമ്മായി മടക്കിയതും വാങ്ങി കുഞ്ഞായി മുസ്ല്യാര്‍ മുറ്റത്തേക്കിറങ്ങി . അമ്മായിക്ക് ഒരു ഉറപ്പ് കൊടുത്തു ....
..ആ ജിന്നിന്റെ ശല്യം എനി ഉണ്ടാവില്ല .
ആ ഉറപ്പു ശെരിയായി ഭാവിച്ചു .
ആ “ജിന്നിന്റെ” ശല്യം പിന്നീട് ആ വീട്ടില്‍ ഉണ്ടായിട്ടില്ല .
ശുഭം ..........(.അത്തോളിക്കാരന്‍ )

Subscribe to:
Posts (Atom)